Celebrities Entertainment

സ്ത്രീകളെ കസേരയിൽ നിന്ന് എഴുന്നേറ്റ് വണങ്ങുന്ന മഹാനടൻ, എന്തൊരു അവതാരമാണ് ഈ മനുഷ്യൻ: പ്രമുഖ സൂപ്പർസ്റ്റാറിനെ കുറിച്ച് നയൻതാര

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയ്ക്ക് ലേഡീ സൂപ്പർ സ്റ്റാർ എന്നല്ലാതെ തമിഴ് നാട്ടിൽ മറ്റൊരു വിളിപ്പേര് കൂടി ഉണ്ട്, ‘അണ്ണി’ എന്നാണ് ചിലർ നയൻസിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. ചന്ദ്രമുഖി എന്ന സൂപ്പർ ഹിറ്റ് രജനികാന്ത് ചിത്രത്തിൽ നായികയായതോടെയാണ് തമിഴ് മക്കളുടെ അണ്ണന്റെ നായികയെ ‘അണ്ണി’ എന്ന് അവർ വിളിച്ചു തുടങ്ങുന്നത്.

ശിവാജി എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം നൃത്ത രംഗത്തിലും കുചേലൻ എന്ന ചിത്രത്തിൽ വീണ്ടും രജനികാന്തിന്റെ നായികയായും നയൻസ് വേഷമിട്ടു, ഇതോടെ തലൈവരുടെ ആരാധകർക്ക് നയൻതാര അണ്ണി എന്ന വിളിപ്പേരോടെ ആരാധകർക്ക് പ്രിയങ്കരിയായി.

സൂപ്പർ താരം രജനികാന്തിനെക്കുറിച്ച് നയൻതാര ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചത് ഇങ്ങനെ

ഇത് പോലെ നന്മയും എളിമയുമുള്ള നടനെ കണ്ടിട്ടില്ല. ഷൂട്ടിങ്ങിനിടയിൽ സ്ത്രീകൾ അദ്ദേഹത്തെ പരിചയപ്പെടാൻ വരും. അദ്ദേഹത്തിന് വേണമെങ്കിൽ കസേരയിൽ ഇരുന്നു കൊണ്ട് തന്നെ ഒന്ന് ചിരിച്ചെന്നു വരുത്തി അവരെ മടക്കി അയയ്ക്കാം. പക്ഷെ അദ്ദേഹം എഴുന്നേറ്റ് നിന്ന് വളരെ ഭവ്യതയോടെയാണ് അവരോടു സംസാരിക്കുന്നത്’, സൂപ്പർ താരത്തെക്കുറിച്ച് നയൻതാര പറയുന്നു.

ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രമാണ് നയൻസിന്റെ ഒടുവിലായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നയൻതാര മലയാള സിനിമയുടെ ഭാഗമാകുന്നത്, നേരത്തെ ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ നയൻതാര അഭിനയിച്ചിരുന്നു.

About the author

special editor

Featured