വർഷങ്ങളായി മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർവ്വശി. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായതിലൂടെ മലയാളത്തിന്റെ മുൻനിര നായികമാരിൽ ഒഴിച്ചുകൂടാൻ ആകാത്ത പേരുകൂടിാണ് ഉർവശി.
തമിഴിലും മലയാളത്തിലും എല്ലാം ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ച ഉർവ്വശി ആദ്യ സിനിമ മുതൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം ആരാധകർ നെഞ്ചോട് ചേർത്ത് പിടിക്കുന്നവയായിരുന്നു.
ഇപ്പോഴിതാ അഭിനയത്തിൽ തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളത് പ്രണയ സീനുകളിൽ അഭിനയിക്കുക എന്നത് ആയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ്.
മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയായിരുന്നു ഉർവശിയുടെ മറുപടി.എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് പ്രണയ സീനുകളിൽ അഭിനയിക്കുക എന്നത്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് പറഞ്ഞ് തരും മോളെ തല താഴ്ത്തി ഒന്ന് ചിരിച്ച് നിൽക്കണം എന്ന്.
Also Read
വാൽസല്യം വിജയിച്ചത് ആ കാരണങ്ങൾ കൊണ്ടാണ്, നിർമ്മാതാവിന് അയാളുടെ സമയം കൊളളാമായിരുന്നു: വെളിപ്പെടുത്തൽ
ഇതാണ് നാണം എന്ന് എന്റെ ഏത് സിനിമയെടുത്ത് നോക്കിയാലും കാണാം ഇത്. എനിക്ക് അത്രയെ അറിയുമായിരുന്നുള്ളു എന്നും ഉർവശി പറഞ്ഞു. ക്ലസ്സിക് ഡയറക്ടർ ഭരതൻ ഒരുക്കിയ മാളുട്ടി എന്ന സിനിമയിൽ ജയറാമിനോടൊപ്പമുള്ള പ്രണയ രംഗങ്ങൾ ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവവും ഉർവശി വെളിപ്പെടുത്തി.
ജയറാമിനോട് ചോദിക്കണം ആ ദയനീയ അവസ്ഥ. കാരണം ഭരതൻ അങ്കിളിനോട് പറഞ്ഞാൽ ആ സീൻ മാറ്റത്തില്ല. കെട്ടിപ്പിടിക്കുന്ന സീനിൽ ഞാൻ കൈയ്യിലെ നഖം വെച്ച് ജയറാമിനെ കുത്തുമായിരുന്നു.
കുത്തുകൊണ്ട് ജയറാം പറയും, ദേ വയറ്റിൽ നഖം വെച്ച് കുത്തുന്നു.
പറ്റത്തില്ലെങ്കിൽ ഡയറക്ടറോട് പറയണം, എന്നെ ഉപദ്രവിക്കരുത് എന്നൊക്കെ ജയറാം പറയും. ഞാൻ വളര ക്രൂ, രമാ, യിട്ട് ആ, ക്രമി, ക്കുമായിരുന്നു. വേഗം എടുത്ത് തീർക്കാൻ പറ എന്നൊക്കെ പറഞ്ഞിട്ട് എന്ന് ഉർവശി പറഞ്ഞു. പൊതുവെ പ്രണയരംഗങ്ങളിൽ അഭിനയിക്കാൻ തനിക്ക് താൽപ്പര്യമേയില്ലെന്നും എല്ലാ സംവിധായകർക്കും ഇതറിയാമെന്നും ഉർവശി കൂട്ടിച്ചേർത്തു.
വെങ്കലം സിനിമ കണ്ടാൽ അത് കൂടുതൽ വ്യക്തമാകുമെന്നും ഉർവശി പറഞ്ഞു. വെങ്കലത്തിലെ ആദ്യ രാത്രി സീൻ അഭിനയിക്കാൻ ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല. മുരളി ചേട്ടനെ ഞാൻ കൊച്ചേട്ടാ എന്നാണ് വിളിക്കുന്നത്.
ഞങ്ങളുടെ ഒരു ബന്ധു കൂടിയാണ് അദ്ദേഹം. അപ്പോൾ മുരളി ചേട്ടനും പറഞ്ഞു ഈ സീൻ പറ്റത്തില്ല എന്ന്. ഒരു മൂശാരിയുടെ ക്യാരക്ടറാണ് മുരളി ചേട്ടന്. വിഗ്രഹം ഉണ്ടാക്കുന്നയാളല്ലേ. അപ്പോൾ പിന്നെ കാണിക്കുന്നത് വിഗ്രഹത്തെ തലോടുന്നത് ഒക്കെയാണ്. പിന്നെ ചില രംഗങ്ങൾ ഷാഡോയിലാണ് എടുത്തതെന്നും ഉർവശി വ്യക്തമാക്കുന്നു.