അന്ന് എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോൻ ആണ്, നിങ്ങൾ ക്രൂശിക്കുന്ന സാബു ചേട്ടനിൽ ഞാൻ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ല: അഞ്ജലി അമീർ

130

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാബുമോൻ അബ്ദുസമദ് എന്ന തരികിട സാബു. ടെലിവിഷൻ പരിപാടികളിലൂടേയും സിനിമകളിലൂടേയും മലയാളികൾക്ക് പരിചിതനായ സാബുമോൻ സൂര്യാ ടിവിയിലെ തരികിട എന്ന പരിപാടിയിലൂടെ പ്രശസ്തനായി പിന്നീട് അഭനിയ രംഗത്തേക്കും തിരിയുകയായിരുന്നു.

അതേ സമയം മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ വിജയി കൂടിയാണ് സാബുമോൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാബുവിനെതിരെ ട്രാൻസ്ജെന്റർ സമൂഹത്തിൽ നിന്നും ശക്തമായ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ സാബുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും ട്രാൻസ് വുമനുമായ അഞ്ജലി അമീർ.

Advertisements

അഞ്ജലി അമീറും ബിഗ് ബോസ് താരമായിരുന്നു. ഷോയിൽ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയിൽ എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോനാണ്. സമൂഹത്തിലെ വിവിധ മേഖലയിൽ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളിൽ എന്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിന്റെ സേവനം വേഗത്തിൽ ഉറപ്പ് വരുത്താൻ ബിഗ്ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങൾ ഇടതടവില്ലാതെ കല്ലെറിയുന്ന സാബു മോൻ ആണെന്നാണ് അഞ്ജലി പറയുന്നത്.

Also Read
ആ ഒരു കാര്യം അമാലിന് വലയി പേടിയായിരുന്നു, പേടി മാറ്റിയെടുത്തപ്പോൾ സംഭവിച്ചത് ഇങ്ങനെ: പഴയ ഹണിമൂൺ കഥ പറഞ്ഞ് ദുൽഖർ സൽമാൻ

അഞ്ജലി അമീറിന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ ബിഗ്ബോസിൽ പങ്കെടുക്കുന്ന കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലൂടെ ഞാൻ കടന്ന് പോയിരുന്നു. ജെൻഡർ അഫിർമേറ്റീവ് സർജറിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുടെ തുടർച്ചയായി ഉണ്ടായ മൂത്ര തടസ്സം സൃഷ്ടിക്കുന്ന പ്രാണൻ ശരീരത്തിൽ നിന്ന് വിട്ടുമാറുന്നത് പോലെയുള്ള വേദനയെ കുറിച്ച് ഓർക്കുമ്പോൾ ഇന്നുമെന്റെ അടിവയറ്റിൽ വേദന ഘനം വെച്ചുയരും.

എന്നെ പോലുള്ള വ്യക്തിത്വങ്ങൾ സമൂഹത്തിൽ നേരിടുന്ന അപമാനക്കൾക്കെതിരെയുള്ള പോരാട്ടമായാണ് ഞാൻ ബിഗ്ബോസിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്. നിങ്ങൾ കാലങ്ങളായി അപരവത്ക്കരണം നടത്തി ഒറ്റപ്പെടുത്തി തെറി പറഞ്ഞ് ഓടിക്കുന്ന ഞങ്ങൾ മനുഷ്യരാണെന്ന് നിങ്ങളെ ബോധിപ്പിക്കാൻ, ഞങ്ങളെ നിങ്ങൾക്ക് മനസ്സിലാക്കി തരേണ്ട ബാധ്യതയും പേറി.

Also Read
തനിക്ക് ഏറ്റവും ഇഷ്ടവും ആരാധനയും തോന്നിയിട്ടുള്ളത് ആ ഒരു നടിയോട് മാത്രമാണ്, അതിന് കാരണവും ഉണ്ട്: തുറന്നു പറഞ്ഞ് മമ്മൂട്ടി

അനേകം കാലം ജീവിക്കാൻ പ്രചോദനം തരുന്ന ഊർജം തേടിയാണ് ഞാൻ ആ ഷോയിൽ പങ്കെടുത്തത്. പക്ഷെ, എന്റെ അരോഗ്യം അനുവദിക്കാത്തതിനാൽ എനിക്ക് ഷോ ഉപേക്ഷിക്കേണ്ടതായി വന്നു. ഷോയിൽ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയിൽ എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോനാണ്.

സമൂഹത്തിലെ വിവിധ മേഖലയിൽ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളിൽ എന്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിന്റെ സേവനം വേഗത്തിൽ ഉറപ്പ് വരുത്താൻ ബിഗ്ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങൾ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണ്. ട്രാൻസ്ഫോബിയ ആരോപിച്ച് നിങ്ങൾ ക്രൂശിക്കുന്ന സാബു ചേട്ടനിൽ ഞാൻ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ല.

വേദയിൽ പുളയുന്ന എന്നെ ആശ്വസിപ്പിക്കാൻ ചേർത്ത് പിടിച്ച സാബു ചേട്ടന്റെ സ്നേഹത്തിൽ ഇന്നുവരെയും ആത്മാർത്ഥത ആല്ലാതെയൊന്നും ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത്, എന്നോട് എന്താ വിശേഷം, വർക്കുകൾ നടക്കുന്നുണ്ടോന്ന് ആത്മാർത്ഥമായി ചോദിക്കുന്ന, സഹായം വാഗ്ദാനം ചെയ്യുന്ന മനുഷ്യരിൽ ഒരാൾ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റുകൾ വെറുക്കുന്ന സാബു ചേട്ടനാണ്.

എന്റെ പ്രശ്നനങ്ങൾ കേൾക്കുന്ന, അതിന് പരിഹാരങ്ങൾ നിർദ്ദേശിക്കാൻ സമയം നീക്കിവെയ്ക്കുന്ന മനുഷ്യനെ എന്നെ ഉൾപ്പെടുത്തേണ്ട സമൂഹം ക്രൂശിക്കുന്നത് കണ്ടിരിക്കാൻ കഴിയുന്നില്ല. വ്യക്തികളുടെ പ്രശ്നങ്ങളെ ഒരു സമൂഹത്തിന്റെ പ്രശ്നമാക്കി ഒരു മനുഷ്യനെ സമൂഹമധ്യത്തിൽ കല്ലെറിയാൻ ഇട്ട് കൊടുക്കുന്നത് ട്രാൻസ് സമൂഹത്തിന്റെ രാഷ്ട്രീയമല്ല.

നിരവധി മനുഷ്യരുടെ സ്വകാര്യ ആവശ്യകൾക്കായി ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരായി ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്ന കമ്യൂണിറ്റിയിൽ തുടരേണ്ട പ്രാക്ടിസല്ലയിത്. ഒറ്റപ്പെടുത്തലിന്റെ വൈലൻസ് ട്രാൻസ് സമൂഹത്തിന്റെ രാഷ്ട്രിയ മല്ല. മൊബ് ലിഞ്ചിംഗിനെതിരെ ശബ്ദമുയർത്തി അതിജീവിക്കാൻ വിധിക്കപ്പെട്ടവരുടെ രാഷ്ട്രീയമല്ലയത്.

Also Read
വാൽസല്യം വിജയിച്ചത് ആ കാരണങ്ങൾ കൊണ്ടാണ്, നിർമ്മാതാവിന് അയാളുടെ സമയം കൊളളാമായിരുന്നു: വെളിപ്പെടുത്തൽ

ആവർത്തിച്ച് പറയട്ടെ, സാബുമോൻ ട്രാൻസ് ഫോബിക്കാണെന്ന് ആരോപിക്കുമ്പോൾ എന്നെ നിങ്ങൾ കേൾക്കാതിരിക്കൽ നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പാണ്. ഒറ്റപ്പെടലും ചേരിതിരിച്ചിലും നല്ലോണം അനുഭവിച്ച വ്യക്തിയാണ് ഞാൻ എന്നും അഞ്ജലി വ്യക്തമാക്കുന്നു.

Advertisement