മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമാ ആരാധകർക്കും ഏറെ സുപരിചിതയായ താരമാണ് ശ്രുതി രജനികാന്ത്. ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ പ്രിയ താരമായി മാറി ശ്രുതി.
സ്വന്തം പേരിക്കാളും പൈങ്കിളി എന്നാണ് താരത്തെ ഇപ്പോൾ അറിയപ്പെടുന്നത്. ചക്കപ്പഴത്തിൽ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രമാണ് പൈങ്കിളി. വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബാലതാരമായിട്ടാണ് ശ്രുതി സീരിയലിൽ എത്തിയത്. എന്നാൽ ഉപരിപഠനത്തിന് വേണ്ടി ഒരു ഇടവേള എടുത്തിരുന്നു. പഠനം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയായിരുന്നു.
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രിതി രജനികാന്ത് അഭിനയിക്കാൻ തുടങ്ങിയത്. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിൽ ആൺക്കുട്ടി ആയിട്ടായിരുന്നു ശ്രുതി അഭിനയിച്ചത്. പിന്നീട് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രിയിലും അഭിനയിച്ചിരുന്നു. സീരിയലിൽ സജീവമായി നിൽക്കുമ്പോഴാണ് പഠനത്തിനായി ബ്രേക്ക് എടുക്കുന്നത്.
Also Read
കിടിലൻ നേട്ടം സ്വന്തമാക്കി ഗായിക റിമി ടോമി, അഭിനന്ദനവുമായി സഹപ്രവർത്തകരും ആരാധകരും
വയനാട് പഴശ്ശിരാജ കോളേജിൽ നിന്ന് ഡിഗ്രിയും കോയമ്പത്തൂരിലെ കോളേജിൽ നിന്നും പിജിയും പൂർത്തിയാക്കി. ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് വീണ്ടും മിനിസ്‌ക്രീനിലേയ്ക്ക് എത്തുന്നത്. മുൻപ് മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേ സമയം സിനിമയിലും ചുവട് ഉറപ്പിച്ചിട്ടുണ്ട് ശ്രുതി. 2019 ൽ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോയിലും, ചിലപ്പോൾ പെൺക്കുട്ടികൾ എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. പത്മയാണ് നടിയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത ശ്രുതിയ്ക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ്. തമിഴ് സിനിമാ മേഖലയിൽ നിന്നാണ് ഇത്തരത്തിലുള്ള മോശമായ അനുഭവ ഉണ്ടായതെന്നാണ് നടി പറയുന്നത്. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു പുതിയ ചുവട് വയ്പ്പ് എന്ന നിലയിലാണ് തമിഴ് സിനിമയെ കണ്ടതെന്നും കാസ്റ്റിങ്ങ് കൗച്ച് അനുഭവ വെളിപ്പെടുത്തി കൊണ്ട് നടി പറയുന്നു. ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ:
Also Read
വെബ് സീരിസിൽ ധനുഷിനെതിരെ ബോഡി ഷെയ്മിങ്: പ്രതികരിച്ച് രാഷ്ട്രീയ പ്രവർത്തകയും നടിയുമായ രമ്യ
തമിഴിൽ നിന്നാണ് തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായത്. കരിയറിന്റെ പുതിയ തുടക്കം, അല്ലെങ്കിൽ ഒരു പുതിയ സ്വപ്നം ലക്ഷ്യം എന്ന നിലയിലാണ് തമിഴിലെ ആ അവസരത്തെ കണ്ടത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് കേട്ടിട്ടുള്ള അറിവേയുള്ളൂ.
സിനിമയുടെ പൂജ കഴിഞ്ഞു, ഏഫാട്ടോഷൂട്ട് കഴിഞ്ഞു. അതിനുശേഷമാണ് റിയൽ ലൈഫിൽ ഞാൻ അത് എക്‌സ്പീരിയൻസ് ചെയ്തത്. പ്ലസ്ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാൾക്കില്ലായിരുന്നു. തമിഴിലെ പ്രമുഖനായ വ്യക്തി, അയാളുടെ പേര് പറയുന്നതിന് പോലും എനിക്ക് മടിയില്ല.
നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് എന്റെ പോളിസിയെന്നും അഭിമുഖത്തിൽ ശ്രുതി രജനീകാന്ത് പറയുന്നു. സിനിമയിലെ ചൂഷണത്തിന്റെ കഥകൾ എത്രയോ നമ്മൾ കേട്ടിട്ടുണ്ട്. തിരശീലയും ലൈം ലൈറ്റും കടന്നു ചെന്നാൽ ചതിയുടെയും കണ്ണീരിന്റെയും ഒരായിരം കഥകൾ പറയാനുണ്ടാകും പലർക്കും എന്നാ നടി വനിത ഓൺലൈന്റെ അയാം ദി ആൻസറിൽ പറഞ്ഞു.ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് പ്രെമോ വീഡിയോയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.