എന്തുകൊണ്ടാണ് ഇപ്പോഴും കല്യാണം കഴിക്കാത്തത്, കൃത്യമായ മറുപടി നൽകി ചന്ദ്രാ ലക്ഷ്മൺ

284

ഒരുകാലത്ത് മലയാളത്തിന്റെ ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിന്ന താരമാണ് ചന്ദ്രാ ലക്ഷമണൻ. ഇടയ്ക്ക് താരം ഒരു ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും മിനിസ്‌ക്രീനിലേക്ക് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ്. സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന സീരിയലിലൂടെ ആയിരുന്നു താരത്തിന്റെ തിരിച്ചു വരവ്.

സൂപ്പർഹിറ്റ് സീരിയലായ സ്വന്തം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കോടൻ നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട റോളാണ്. സിനിമയിലും സീരിയലിലും ഏകദേശം ഒരേ സമയമാണ് നടി സജീവമായത്. വർഷങ്ങൾ നീണ്ട കരിയറിൽ നായികയായും സഹനടിയായുമെല്ലാം ചന്ദ്രാ ലക്ഷ്മൺ അഭിനയിച്ചു.

Advertisements

Also Read
ആ ഒരു കാര്യം അമാലിന് വലയി പേടിയായിരുന്നു, പേടി മാറ്റിയെടുത്തപ്പോൾ സംഭവിച്ചത് ഇങ്ങനെ: പഴയ ഹണിമൂൺ കഥ പറഞ്ഞ് ദുൽഖർ സൽമാൻ

മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സീരിയലുകളിലും നടി വേഷമിട്ടിരുന്നു. സ്വന്തം, മേഘം, കോലങ്കൾ, കാതലിക്ക നേരമില്ലൈ തുടങ്ങിയ സീരിയലുകളെല്ലാം ചന്ദ്ര ലക്ഷ്മണിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ മനസെല്ലാം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് എത്തുന്നത്.

തുടർന്ന് സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും എത്തി നടി. ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബൽറാം വി/എസ് താരാദാസ്, കാക്കി ഉൾപ്പെടെയുളള മലയാള സിനിമകളിലും അഭിനയിച്ചു നടി. വർഷങ്ങളായി മിനിസ്‌ക്രീനിലുളള ചന്ദ്ര സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് മുൻപിൽ എത്തി.

2016ന് ശേഷമാണ് അഭിനയ രംഗത്ത് നടിക്ക് ചെറിയ ഒരിടവേള വന്നത്. തുടർന്ന് കഴിഞ്ഞ വർഷം സ്വന്തം സുജാതയിലൂടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു താരം. താൻ കരിയറിൽ ചെയ്തിട്ടുളള റോളുകളിൽ എറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് സുജാതയെന്ന് ചന്ദ്ര ലക്ഷ്മൺ മുൻപ് പറഞ്ഞിരുന്നു.

Also Read
വാൽസല്യം വിജയിച്ചത് ആ കാരണങ്ങൾ കൊണ്ടാണ്, നിർമ്മാതാവിന് അയാളുടെ സമയം കൊളളാമായിരുന്നു: വെളിപ്പെടുത്തൽ

ഇപ്പോൾ താരം അഭിനയിക്കുന്ന സ്വന്തം സുജാത സീരിയൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച പരമ്പരയാണ് സ്വന്തം സുജാത. ഒരിടവേളയ്ക്ക് ശേഷമാണ് സ്വന്ത സുജാതയിലൂടെ ചന്ദ്ര ലക്ഷ്മൺ അഭിനയ രംഗത്ത് സജീവമായത്.

ചന്ദ്രാ ലക്ഷ്മണിനൊപ്പം നടൻ കിഷോർ സത്യയും സ്വന്തം സുജാതയിൽ പ്രധാന വേഷത്തിൽ എത്തുന്നു. സുജാത, പ്രകാശൻ എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും അഭിനയിക്കുന്നത്. അതേസമയം ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ കല്യാണം കഴിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ ഇപ്പോൾ.

ചന്ദ്രാ ലക്ഷമണിന്റെ വാക്കുകൾ ഇങ്ങനെ:

ഈ ലോകത്ത് സോൾവ് ചെയ്യാൻ എന്തൊക്കെ പ്രശ്നങ്ങളുണ്ട്. ഇതൊക്കെ ഒരു പ്രശ്നമാണോ. ഞാൻ കല്യാണത്തിന് എതിരൊന്നും അല്ല, എനിക്ക് ഫാമിലി ഇഷ്ടമാണ്. പക്ഷേ ഞാൻ എന്റെ സമയം എടുക്കുന്നു. ഞാൻ എന്റെ ഒരു ഫ്ളോയിൽ അങ്ങ് പോവട്ടെ എന്ന് തീരുമാനിച്ചതാണ്.

Also Read
തനിക്ക് ഏറ്റവും ഇഷ്ടവും ആരാധനയും തോന്നിയിട്ടുള്ളത് ആ ഒരു നടിയോട് മാത്രമാണ്, അതിന് കാരണവും ഉണ്ട്: തുറന്നു പറഞ്ഞ് മമ്മൂട്ടി

ഫ്രണ്ട്സ് ഒകെ കല്യാണം കഴിച്ചു. അപ്പോ ഞാനും കല്യാണം കഴിക്കണം എന്ന പ്രഷറൊന്നും എനിക്ക് ഇല്ല, എന്റെ അച്ഛനും അമ്മയും അത് തരാറുമില്ല. പിന്നെ ഈ സമൂഹം പറയുന്നത് അനുസരിച്ച് ഞാൻ എല്ലാം ചെയ്യണമെന്ന് വിചാരിച്ചാൽ അത് ചെയ്യത്തൊന്നുമില്ല. അത് കുറെ പേർക്ക് പ്രഷറുണ്ട്. പക്ഷേ ഞാൻ അതേകുറിച്ച് വ്യാകുലപ്പെടാറില്ല.

എന്നും നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് കല്യാണത്തെ കുറിച്ച്. നേരിടുന്നു എന്ന് പറയുന്നില്ല. അവര് ചോദിക്കുന്നത് അവരുടെ പ്രശ്നം. ഞാൻ മറുപടി പറയാത്തത് എന്റെ ചോയ്സ്. അപ്പോ എന്റെ സന്തോഷകരമായ സ്ഥലത്ത് ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നു അഭിമുഖത്തിൽ നടി പറഞ്ഞു.

Advertisement