മക്കളും ഞാനും നിർബന്ധിച്ചപ്പോൾ വാണി പോസ് ചെയ്ത ഫോട്ടോ ആണത്, സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്നും പറഞ്ഞിരുന്നു: വൈറൽ ചിത്രത്തെ കുറിച്ച് ബാബുരാജ്

926

വില്ലനായി എത്തി പിന്നീട് നായകനായും കൊമേഡിയനായും സ്വഭാവ നടനായും സംവിധായകനായും മാറിയ താരമാണ് ബാബുരാജ്. തെന്നിന്ഡ്യൻ സിനിമയിലെ ആക്ഷൻ റാണി എന്നറിയപ്പെട്ടുരുന്ന മുൻകാല നായികാ നടി വാണി വിശ്വനാഥിനെയാണ് താരം വിവാഹം കഴിച്ചിരുന്നത്.

പ്രണയവിവാഹം ആയിരുന്നു ഇരുവരുടേതും. നാല് മക്കളാണ് ഇവർക്ക് ഉള്ളത്. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും വിടപറയുകയായിരുന്നു വാണി വിശ്വനാഥ്. അതേ സമയം ബാബുരാജിനോട് ഏതൊരു അഭിമുഖത്തിലും ആദ്യം ചോദിക്കുന്നത് വാണി വിശ്വനാഥിനെ കുറിച്ച് ആയിരിക്കും.

Advertisements

വിവാഹം കഴിഞ്ഞതോടെ വാണി സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. തിരിച്ച് വരവ് ഉണ്ടാവുമോ എന്ന ചോദ്യം ഏറെ കാലമായി ഉയർന്ന് വരുന്നുണ്ട്. സമയമാവുമ്പോൾ താൻ തിരികെ വരുമെന്നാണ് വാണി പറയുന്നത്.

ഒരുമിച്ച് സിനിമ ചെയ്യാമെന്ന ചോദ്യത്തിന് വാണി നൽകുന്ന ഉത്തരം അങ്ങനെയാണെന്നാണ് കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ബാബുരാജ് പറയുന്നത്. ഒപ്പം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ. വാണിയ്ക്കൊപ്പം ജിമ്മിൽ നിന്നെടുത്ത ഫോട്ടോയ്ക്ക് പിന്നിലെ കഥയും താരം വെളിപ്പെടുത്തുന്നു.

Also Read
അന്ന് എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോൻ ആണ്, നിങ്ങൾ ക്രൂശിക്കുന്ന സാബു ചേട്ടനിൽ ഞാൻ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ല: അഞ്ജലി അമീർ

ബാബുരാജിന്റെ വാക്കുകൾ ഇങ്ങനെ:

വാണി നമുക്കൊരു സിനിമ ചെയ്യണ്ടേ എന്ന് ഞാൻ ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കാറുണ്ട്. സമയമാവട്ടെ എന്നാണ് അതിന് വാണി നൽകാറുള്ള മറുപടി. വാണിയ്ക്ക് സമയമായി എന്ന് തോന്നുമ്പോൾ വരട്ടേ. ഞാനും അതിന് കാത്തിരിപ്പാണ്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോലും വാണിയ്ക്ക് മടിയാണ്.
കഴിഞ്ഞ മാസം വാണിയ്ക്കൊപ്പം ഞാനൊരു ചിത്രം പങ്കുവെച്ചിരുന്നു. നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

അന്ന് മക്കളും ഞാനും നിർബന്ധിച്ചപ്പോൾ പോസ് ചെയ്ത ഫോട്ടോ ആണത്. എന്നിട്ടത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് പറഞ്ഞിരുന്നു. രണ്ടര പതിറ്റാണ്ടായി മലയാള സിനിമയിലുണ്ട്. എനിക്ക് പ്രത്യേക സ്ഥാനം അവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ സീസൺ കഴിയുമ്പോൾ കഴിഞ്ഞു എന്ന് പറയുന്നിടത്ത് നിന്ന് ഉയിർത്തേഴുന്നേൽക്കുന്ന ആളാണ്.

രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോൾ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും. എനിക്ക് അതിനോട് ആരോടും പരാതിയോ പരിഭവമോ ഇല്ല. ഒരുപാട് വർഷം ഗുണ്ട വേഷം ചെയ്തു. പിന്നീട് ചെറിയ വേഷങ്ങൾ ചെയ്തു. ഞാൻ പോലും പ്രതീക്ഷിക്കാതെ കോമഡി വേഷങ്ങൾ ചെയ്തു. സ്വഭാവ നടനായി അഭിനയിച്ചു. ആരോഗ്യമുള്ള വരെ സിനിമയിലുണ്ടാവും.

Also Read
എന്തുകൊണ്ടാണ് ഇപ്പോഴും കല്യാണം കഴിക്കാത്തത്, കൃത്യമായ മറുപടി നൽകി ചന്ദ്രാ ലക്ഷ്മൺ

കോമഡിയോ വില്ലത്തരമോ എന്ത് ചെയ്താലും അത് നന്നായാൽ മാത്രമേ മലയാളികൾ അംഗീകരിക്കുക ഉള്ളു. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനമയിൽ രണ്ട് കഥാപാത്രമായി ചെയ്യുക എന്നതാണ്. ഒന്ന് കോമഡിയും ഒന്ന് വില്ലനായും. ഇതാണ് എന്റെ സ്വപ്‌നം. ഹ്യൂമർ ടച്ചുള്ള കഥാപാത്രങ്ങളാണ് ഇപ്പോൾ കൂടുതലായും വരുന്നത്. അത്തരം കഥാപാത്രങ്ങൾ ഇനി ചെയ്യേണ്ട എന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് ബ്ലാക്ക് കോഫി പോലെ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞ് നിർമാതാക്കൾ ബന്ധപ്പെടുന്നത്.

സിനിമയിൽ നിൽക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം. അതിന് വേണ്ടി എടുത്ത പ്രയത്നങ്ങളിൽ ഒന്നാണ് സംവിധാനം. എന്റെ സിനിമ ജീവിതത്തിൽ തന്നെ ബ്രേക്ക് തന്ന കതാപാത്രമാണ് സോൾട്ട് ആൻഡ് പെപ്പറിലെ കുക്ക് ബാബു. ആ കഥാപാത്രം തന്നതിന് ആഷിക് അബു ടീമിനോട് ഇപ്പോഴും നന്ദിയുണ്ട്. സംവിധാനത്തിൽ തന്നെ രണ്ട് ടൈപ്പ് ആൾക്കാരുണ്ട്.

ഒരു കൂട്ടർ പുതിയ ആളുകളെ കൊണ്ട് അഭിനയിപ്പിക്കും. മറ്റൊരു കൂട്ടർ ആരെങ്കിലും എന്തെങ്കിലും നേടി കഴിഞ്ഞാൽ അവരെ വച്ച് അഭിനയിക്കുന്നവർ. ദിലീഷ് പോത്തനെ പോലെയുള്ളവർ ഒരുപാട് പേർക്ക് അവസരം കൊടുക്കുന്നുണ്ട്. സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ സിനിമയിൽ തന്നെ നില കൊള്ളാനാണ് സംവിധാനം, നിർമാണം അടക്കം മറ്റ് ജോലികളിൽ ഏർപ്പെടുന്നത്. അഭിനയമാണ് എനിക്ക് ഇഷ്ടം.

ഗ്യാംഗ് നിർമ്മിച്ചപ്പോൾ നിർമാതാവിന്റെ പേരിന്റെ സ്ഥാനത്ത് സ്വന്തം പേര് എഴുതാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. അന്നൊന്നും ഒരു നടന്മാരും സിനിമ നിർമ്മിക്കില്ല. നിർമ്മിച്ചാൽ പിന്നെ സിനിമ കിട്ടില്ല. എന്റെ സുഹൃത്തുക്കൾ പലരും പറഞ്ഞാണ് എന്റെ പേര് വെക്കാതെ മറ്റൊരാളുടെ പേര് വച്ചത്. ഇന്ന് അങ്ങനെ ഒരു കാര്യമില്ല. ആർക്ക് വേണമെങ്കിലും സിനിമ നിർമ്മിക്കാമെന്നും ബാബുരാജ് പറയുന്നു.

Advertisement