ഷങ്കർ തന്നെ ‘ഐ’യിലേയ്ക്ക് ക്ഷണിച്ചത് കമ്മീഷണറോ, ഏകലവ്യനോ ഒന്നും കണ്ടിട്ടല്ല, വേറെ ഒരുകാരണം കൊണ്ടാണ്: സസ്പെൻസ് വെളിപ്പെടുത്തി സുരേഷ് ഗോപി

30

മലയാളത്തിന്റെ സൂപ്പർസ്റ്റാറും രാജ്യ സഭാ എംപിയുമാണ് സുരേഷ് ഗോപി. ഒരു കാലത്ത് മലയാളത്തിൽ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള സുരേഷ് ഗോപി ഇടയ്ക്ക് തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു.

ഇടയ്ക്ക് വെച്ച് രാഷ്ട്രീയത്തിലേക്ക് പോയ സുരേഷ് ഗോപി ഈ വർഷം ആദ്യം വരനെ അവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായ തിരുച്ചു വകവ് നടത്തിയിരുന്നു. നേരത്തെ തമിഴകത്തെ സൂപ്പർ ഡയറക്ടറായ ഷങ്കറിൻ ഐ എന്ന സിനിമയിൽ സുരേഷ് ഗോപി ശക്തമായ ഒരു വേഷം ചെയ്തിരുന്നു.

Advertisements

ആ സിനിമയിലേക്ക് താൻ എത്തിയതിനെ കൂറിച്ച് പറയുകയാണ് ഇപ്പോൾ സുരേഷ് ഗോപി. താൻ അവതരിപ്പിക്കുന്ന കോടീശ്വരൻ പരിപാടി കണ്ടാണ് ഷങ്കർ തന്നെ ഐ യിലേയ്ക്ക് ക്ഷണിച്ചതെന്നാണ് സുരേഷ് ഗോപി പറയുന്നന്നത്.

താൻ അഭിനയിച്ച് മലയാളത്തിൽ സൂപ്പർ ഹിറ്റായ കമ്മീഷണറോ, ഏകലവ്യനോ ഒന്നും ശങ്കർ കണ്ടിരുന്നില്ല. ഒരു മലയാള വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കി. ചിയാൻ വിക്രത്തെ നായകനാക്കി 2015ലാണ് ശങ്കറിന്റെ ഐ പ്രദർശനത്തിന് എത്തിയത്.

ചിത്രത്തിൽ ഡോ. വാസുദേവൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് സുരഷ് ഗോപി സിനിമയിൽ അവതരിപ്പിച്ചത്. സിനിമയിലെ സുരേഷ് ഗോപിയുടെ അതുക്കും മേലെ എന്ന ഡയലോഗും സൂപ്പർ ഹിറ്റായിരുന്നു. അടുത്തിടെ വരനെ ആവശ്യമുണ്ട’ എന്ന കുടുംബചിത്രമാണ് സുരേഷ് ഗോപിയുടേതായി തിയറ്ററിൽ എത്തി അവസാനത്തെ സിനിമ.

കസബയ്ക്ക് ശേഷം നിധിൻ രൺജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന സുരേഷ് ഗോപി ചിത്രവും കൊറോണയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തും. സുരേഷ് ഗോപിയുടെ 250 സിനിമയായ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും ഉടൻ ആരംഭിക്കും.

Advertisement