താൻ മതം മാറി ക്രിസ്ത്യാനി ആയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി മാതു

243

തൊണ്ണൂറുകളിലെ മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായിരുന്നു നടി മാതു. മമ്മൂട്ടിയുടെ അമരത്തിലൂടെയാണ് മാതു മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി പിന്നെ മലയാളത്തിന്റെ മാത്രം മാതുവായി മാറുകയായിരുന്നു.

അമരത്തിലെ രാധയാണ് മലയാളി പ്രേക്ഷകർ ഇന്നും ഓർത്തിരിയ്ക്കുന്ന മാതുവിന്റെ കഥാപാത്രം. കുട്ടേട്ടൻ, സദയം, ഏകലവ്യൻ, ആയുഷ്‌കാലം, തുടർക്കഥ, സവിധം, അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതമാണ്.

Advertisements

നടി ഒരു വിവാഹം കഴിച്ചു തകർന്ന നടിയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. പ്രണയിച്ച ആളെ സ്വന്തമാക്കാൻ സിനിമ ഉപേക്ഷിച്ചു മതം മാറി ഒടുവിൽ പ്രണയവും ജീവിതവും നഷ്ടപ്പെട്ടു എന്നായിരുന്നു വാർത്തകൾ. എന്നാൽ താൻ ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതത്തിലേക്ക് മാറിയത് വിവാഹം കഴിക്കാനല്ല എന്ന് മാതു വ്യക്തമാക്കിയിരുന്നു.

ഒരു അഭിമുഖത്തിൽ സംസാരിക്കവേ ആയായിരുന്നു മാതു ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. അമരത്തിലൂടെ ശ്രദ്ധേയായ മാതു മതം മാറിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഡോ. ജേക്കബിനെ വിവാഹം കഴിക്കാനാണ് മാതു മതം മാറിയത് എന്നായിരുന്നു വാർത്തകൾ വന്നത്.

എന്നാൽ വിവാഹം കഴിക്കാനല്ല താൻ മതം മാറിയത് എന്ന് പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മാതു വ്യക്തമാക്കി. അമരത്തിൽ അഭിനയിക്കുന്ന കാലത്തേ താനൊരു ക്രിസ്തു മത വിശ്വാസിയായി കഴിഞ്ഞിരുന്നു എന്നാണ് മാതു പറഞ്ഞത്.

കുട്ടേട്ടൻ എന്ന ചിത്രത്തിന് ശേഷം മാതുവിനെ പെരുന്തച്ചനിലേക്ക് ക്ഷണിച്ചു. ഷൂട്ടിങിന് തയ്യാറായി ഇരിക്കുമ്പോഴാണ് ആ റോൾ മോനിഷ ചെയ്തു തുടങ്ങി എന്നറിയുന്നത്. പെരുന്തച്ചനിലെ റോൾ നഷ്ടപ്പെട്ടപ്പോൾ മാതു ഡിപ്രഷനിലായത്രെ.

അത് മാറ്റാൻ അമ്മ മാതുവിനെയും കൂട്ടി സഹായമാത പള്ളിയിൽ പോയി. അവിടെ എത്തി മാതാവിനു മുന്നിൽ കരഞ്ഞ് പ്രാർത്ഥിച്ചു.പ്രാർത്ഥിച്ച ശേഷം വീട്ടിലെത്തി കിടന്നുറങ്ങിയ ശേഷം മാതുവിനെ തേടി ഒരു ഫോൺകോൾ എത്തി. അമരത്തിലേക്കുള്ള ഓഫറായിരുന്നു അത്. എന്നാൽ ചെറിയ റോളിന് തയ്യാറല്ല എന്ന് മാതു പറഞ്ഞു.

വീണ്ടും അമരത്തിന്റെ അണിയറ പ്രവർത്തകർ മാതുവിന്റെ വീട്ടിലേക്ക് വിളിച്ചു. ഇത്തവണ ഫോൺ എടുത്തത് അമ്മയാണ്. അമരത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷം ആണെന്ന് പറഞ്ഞപ്പോൾ മാതു സമ്മതിച്ചു. അന്ന് മുതൽ താൻ ജീസസിന്റെ മകളാണെന്ന് മാതു പറയുന്നു. അച്ഛന്റെയും അമ്മയുടെയും പിന്തുണയോടെയാണ് ക്രിസ്തുമതം സ്വീകരിച്ചത്. പേരും മാറ്റി. ആ മതവിശ്വാസപ്രകാരം ജീവിച്ചു.

ക്രിസ്തു മതം സ്വീകരിച്ചത് കൊണ്ട് തന്നെ വിവാഹം ചെയ്തത് ക്രിസ്ത്യാനിയെ ആണ്. മക്കളെയും ആ വിശ്വാസത്തിലാണ് വളർത്തുന്നത് എന്ന് മാതു പറയുന്നു. മാതു മതം മാറാൻ കാരണം വിവാഹമല്ല. പക്ഷെ മമ്മൂട്ടിയാണെന്ന് വേണമെങ്കിൽ പറയാം. അമരം എന്ന മമ്മൂട്ടി ചിത്രം കിട്ടിയത് കൊണ്ടാണല്ലോ ആ മതത്തോടുള്ള മാതുവിന്റെ വിശ്വാസം കൂടിയതും മതം മാറിയതും!

മക്കളുമൊത്ത് ന്യൂയോർക്കിലാണ് മാതു ഇപ്പോൾ താമസിക്കുന്നത്. നൃത്താഞ്ജലി എന്ന പേരിൽ നൃത്തവിദ്യാലയം നടത്തി വരുന്ന താരം സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള റിപ്പോർട്ടുകൾ പ്രചിരിക്കുന്നുണ്ട്. മാതു തമിഴ്നാട്ടിൽ ജനിച്ച മാതു കന്നട സിനിമകളിൽ ബാലതാരമായിട്ടാണ് വെള്ളിത്തിരയിൽ എത്തുന്നത്.

Advertisement