ജോജുവിന്റെ മാസ് എൻട്രി, ഹിറ്റ്‌മേക്കർ ജോഷിയുടെ പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലർസൂപ്പർഹിറ്റ്

32

മലയാള സിനിമിയിലെ ജനറേഷൻ ഗ്യാപ്പില്ലാത്ത എവർഗ്രീൻ ഹിറ്റ്‌മേക്കർ ജോഷി ഒരുക്കുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനും പ്രണയവുമെല്ലാം ഒത്തിണങ്ങിയ ട്രെയിലർ മികച്ച കാഴ്ച്ചാനുഭവമാണ് നൽകുന്നത്.

ജോജുവിന്റെ മാസ് എൻട്രി തന്നെയാണ് ട്രെയിലറിന്റെ പ്രധാന ചെരുവയെന്ന് പറയാം ജോജുവിന്റെ കരിയറിലെ വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇതെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. ലുലുമാളിൽ വെച്ച് നടന്ന ചടങ്ങിൽ മോഹൻലാൽ റിലീസ് ചെയ്ത ട്രെയിലർ മമ്മൂട്ടി, വിജയ് സേതുപതി, ഫഹദ്, ജയറാം, ദിലീഷ് പോത്തൻ, വിനായകൻ, മുരളി ഗോപി, സുരാജ് വെഞ്ഞാറമ്മൂട്, വിനീത് ശ്രീനിവാസൻ, ഇന്ദ്രജിത്ത്, ദിലീപ്, ബിജു മേനോൻ, ജയസൂര്യ, ഷെയ്ൻ നിഗം, ആസിഫ് അലി, കാളിദാസ് ജയറാം, ദുൽഖർ സൽമാൻ, നിവിൻ പോളി, ഐശ്വര്യ ലക്ഷ്മി, മിയ, നിമിഷ സജയൻ, അജു വർഗീസ്, അനു സിത്താര, കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ആന്റണി വർഗീസ്, ഹണി റോസ്, അനൂപ് മേനോൻ, പൃഥ്വിരാജ്, അപർണ ബാലമുരളി, ആത്മീയ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, വിനയ് ഫോർട്ട് എന്നിവരുടെ ഫെയ്സ്ബുക്ക് പേജുകളിലും ഒരേസമയം എത്തി.

Advertisements

2015ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയ്തത്. ചിത്രത്തിൽ പൊറിഞ്ചുവായി ജോജുവും മറിയമായി നൈലയും ജോസായി ചെമ്പൻ വിനോദുമാണ് അഭിനയിക്കുന്നത്.

ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോനാണ് ചിത്രം നിർമ്മിക്കുന്നത്. ചാന്ദ് വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് വിതരണത്തിനെത്തിക്കുക.

Advertisement