താരസുന്ദരി കാജൾ അഗർവാൾ ആദിമ മനുഷ്യന്റെ വേഷഭാവങ്ങളിൽ . മനുഷ്യപരിണാമത്തിന്റെ കഥ പറയുന്ന കോമാളി എന്ന തമിഴ് ചിത്രത്തിലെ കാജൾ അഗർവാളിന്റെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Advertisements
ഒൻപത് വ്യത്യസ്ത ലുക്കിലാണ് ചിത്രത്തിൽ നായകനായ ജയംരവി എത്തുന്നത്. പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദിമ മനുഷ്യൻ മുതൽ ആധുനിക ഇന്ത്യവരെ പശ്ചാത്തലമാകുന്നു.
സംയുക്ത ഹെഗ്ഡെ, കെ.എസ്. രവികുമാർ, യോഗി ബാബു, കവിത, നിതിൻ സത്യ, രവി പ്രകാശ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ഇഷാരി കെ.ഗണേഷ് ആണ് കോമാളി നിർമിക്കുന്നത്. ഓഗസ്റ്റ് 15ന് ചിത്രം തീയറ്ററുകളിലെത്തും.
Advertisement