ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർ താരമാണ് ഹൃത്വിക് റോഷൻ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ്് അദ്ദേഹം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. അതേ സമയം ഹൃത്വിക് റോഷന്റെ ദാമ്പത്യ ജീവിതം എന്നും വാർത്തകളിൽ നിറഞ്ഞതായിരുന്നു.
ഒരു കാലത്ത് ഏറ്റവും ആരാധകരുള്ള താരദമ്പതികളായിരുന്നു ഹൃത്വിക് റോഷനും മുൻ ഭാര്യ സൂസെന്നെ ഖാനും. 2000ൽ ആയിരുന്നു ബാല്യകാല സുഹൃത്തായ സൂസെനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളുണ്ട്. എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് അപ്രതീക്ഷിതമായാണ് ഇരുവരും വേർപിരിയുന്നത്.
അതേ സമയം വിവാഹ ബന്ധം വേർപെടുത്തിയിട്ടും ഇരുവരും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. മക്കൾക്കു വേണ്ടി മാത്രമല്ല എല്ലാ സ്പെഷ്യൽ മൊമന്റ്സും ഇവർ ഒന്നിച്ചാണ് ആഘോഷിച്ചിരുന്നത്.
2014 ൽ ആണ് ഹൃത്വിക് സൂസന്നെയുമായി വേർപിരിഞ്ഞത്. സൂസന്നെയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്.
എന്നാൽ തുടർന്നുള്ള വർഷങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചു തന്നെയായിരുന്നു. കുട്ടികളെ വളർത്തുന്ന കാര്യത്തിലും ഇരുവരും മികച്ച മാതൃകയാണ്. കോവിഡ് ലോക്ക്ഡൗണിനും മക്കൾക്കൊപ്പം ഒരു വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. തുടർന്ന് ഇവർ വീണ്ടും ഒരുമിക്കുമെന്ന തരത്തിലുള്ളവാർത്തകളും വന്നിരുന്നു.
അതേ സമയം ഹൃത്വിക്ക് റോഷന്റെ പുതിയ ചിത്രത്തിന് സൂസെൻ നൽകിയ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ഒരു ദിവസമാണ് തന്റെ പുതിയ ചിത്രം ഹൃത്വിക് റോഷൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെ യൂ ലുക്ക് 21 എന്നാണ് സൂസെൻ കമന്റ് ചെയ്തത്. ഇത് കണ്ട്
ആരാധകരും ഒന്ന് ഞെട്ടിയിരിക്കുകയാണ്. വീണ്ടും ഇവർ ഒന്നിക്കുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.