ഇത് ഇപ്പോൾ സന്തോഷത്തിന്റെ നാലാം മാസമാണ്, ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്

32

പ്രശസ്തി നർത്തകിയും നടിയുമായി താരാ കല്യാണിന്റെയും പ്രമുഖ നർത്തകൻ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്കടോക്കിലൂടെ സോഷ്യൽ ലോകത്തിന്റെ താരറാണിയായി മാറിയിരുന്നു സൗഭാഗ്യ വെങ്കിടേഷ്. മികച്ച ഒരു നർത്തകി കൂടിയായ സൗഭാഗ്യയ്ക്ക് ആരാധകരും ഏറെയാണ്.

താരാ കല്യാണിന്റെ ശിഷ്യനും നടനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ വർഷമാണ് അർജുനുമായുള്ള താരത്തിന്റെ ആഘോഷമായ വിവാഹം നടന്നത്. താര കല്യാണും സൗഭാഗ്യയും അർജുനനും നൃത്തത്തിൽ സജീവമാണ്.

Advertisements

വിവാഹത്തിന് മുൻപ് സൗഭാഗ്യയ്ക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകളിൽ അർജുനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുളള വീഡിയോകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ടിക്ക് ടോക്ക് പോയതോടെ പിന്നീട് ഇൻസ്റ്റഗ്രാമിൽ ഇരുവരും ആക്ടീവായി. വളർത്തുനായ്ക്കളോടും ഇരുവർക്കും വലിയ ഇഷ്ടമാണ്.

കൂടാതെ ബൈക്കുകളോടുമുളള തന്റെ ഇഷ്ടം മുൻപ് അർജുൻ തുറന്നുപറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ചക്കപ്പഴത്തിലേക്ക് മടങ്ങിവരുമോ എന്ന് ചോദിച്ചപ്പോൾ ഇനി ഉണ്ടാവില്ലെന്നും വേറെ ആള് വന്നു എന്നുമാണ് അർജുൻ മറുപടി നൽകിയത്.

അഭിനയ രംഗത്തും തുടക്കം കുറിച്ച അർജുൻ ഫ്‌ളവേഴ്‌സിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇടയ്ക്ക് വെച്ച് താരം ഈ പരമ്പരയിൽ നിന്നും പിൻമാറിയിരുന്നു. സ്വന്തമായി ഡാൻസ് സ്‌കൂളും നടത്തുന്ന അർജുൻ ഡാൻസ് ക്ലാസ് മുടങ്ങുന്നതിനാൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാണ് ഈ പരമ്പരയിൽ നിന്നും പിന്മാറിയതെന്ന് വെളിപ്പെടുത്തിയിരുന്നു.

അതേ സമയം അടുത്തിടെയാണ് അർജുന്റെ അച്ഛനും ചേച്ചിയും കോവിഡ് ബാധിച്ച് ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. അതിന്റെ വിഷമത്തിലായിരുന്നു കുടുംബാംഗങ്ങളെല്ലാം. ഇക്കാര്യത്തെകുറിച്ച് വിശദീകരിച്ച് അർജുൻ സോഷ്യൽ മീഡിയയിൽ എത്തിരുന്നു. അപ്പോഴായിരുന്നു സൗഭാഗ്യ ഗർഭിണിയാണെന്ന വിവരം അർജുൻ അറിയിച്ചത്.

വീട്ടിൽ എല്ലാവർക്കും കേവിഡ് വന്നപ്പോൾ സൗഭാഗ്യ ഗർഭിണിയായതിനാൽ സൂക്ഷിക്കണം എന്ന് ഡോക്ടറായ ബന്ധു പറഞ്ഞതിനെ പറ്റിയായിരുന്നു അർജുൻ പറഞ്ഞത്. ഇപ്പോഴിതാ ഗർഭിണിയായ താൻ 4 മാസം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. ഒരു ഫോട്ടോയൊടൊപ്പമാണ് താരം വിശേഷം ആരാധകരെ അറിയിച്ചത്. Happy Month 4 ❤️ എന്നായിരുന്നു താരം ഇൻസ്റ്റയിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്.

ഇതിനോടകം തന്നെ സൗഭാഗ്യയുടെ പോസ്റ്റ് വൈറലായി കഴിഞ്ഞു. നിരവധി ആരാധകരും സഹ പ്രവർത്തകരും ആണ് താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. ആര്യയും രാജ് കലേഷും അശ്വതി ശ്രീകാന്തും എല്ലാം സൗഭാഗ്യയ്ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.

Advertisement