അതങ്ങു ചെയ്തേര് എന്ന് മമ്മൂക്ക ഒറ്റവാക്കിൽ അനുമതി നൽകി, സൂപ്പർഹിറ്റ് സിനിമയിൽ മമ്മൂട്ടിക്ക് വേണ്ടി താൻ ഡബ്ബ് ചെയ്തതിനെ കുറിച്ച് ഷമ്മി തിലകൻ

1431

മലയാളത്തിന്റെ മഹാനടൻ തിലകന്റെ മകനും ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ നടനുമാണ് ഷമ്മിതിലകൻ. ഡബ്ബിങ് ആർട്ടിസ്റ്റായി എത്തി പിന്നീട് മലയാള സിനിമയിൽ വില്ലനായും സഹനടനായും ഒക്കെ ആരാധകരുടെ കൈയ്യടി ഇടം നേടിയ താരം കൂടിയാണ് ഷമ്മി തിലകൻ.

Advertisements

നിരവധി സിനിമകൾക്ക് ഡബ്ബ് ചെയ്തിട്ടുമുള്ള ഷമ്മി തിലകൻ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡുകളും നേടിയിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു കഥാപാത്രത്തിന് ശബ്ദം നൽകിയതിനെ കുറിച്ച് തുറന്നു പറയുകയാണ് ഷമ്മി തിലകൻ. സൂര്യമാനസം എന്ന സിനിമയിലെ പുട്ടുറുമീസ് എന്ന കഥാപാത്രത്തിനാണ് ഷമ്മി തിലകൻ ശബ്ദം നൽകിയത്.

Also Read
എന്തുകൊണ്ടാണ് ഇപ്പോഴും കല്യാണം കഴിക്കാത്തത്, കൃത്യമായ മറുപടി നൽകി ചന്ദ്രാ ലക്ഷ്മൺ

ചിത്രത്തിൽ പ്രധാനമായും മമ്മൂട്ടി തന്നെയാണ് പുട്ടുറുമീസിന് ശബ്ദം നൽകിയത്. എന്നാൽ ചില സീനുകളിൽ ഷമ്മി തിലകനും ശബ്ദം നൽകിയിട്ടുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖറത്തിലാണ് ഇതേക്കുറിച്ച് ഷമ്മി തിലകൻ തുറന്നു പറഞ്ഞത്.

ഷമ്മി തിലകന്റെ വാക്കുകൾ ഇങ്ങനെ:

സൂര്യമാനസത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച രഘുവരന് ശബ്ദം നൽകാനാണ് എന്നെ വിളിച്ചത്. അതിനിടയിൽ മമ്മൂട്ടിയുടെ ഒരു സീനിലെ ഡയലോഗ് വെറുതെ മൈക്കിലൂടെ പറഞ്ഞു. സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന സംവിധായകൻ വിജി തമ്പി പെട്ടെന്നു മൈക്കിലൂടെ വിളിച്ചു ചോദിച്ചു ഷമ്മീ, മമ്മൂക്ക വന്നിട്ടുണ്ടോ? ഇല്ല അത് താൻ ചെയ്തതാണ് എന്ന് പറഞ്ഞു.

Also Read
അന്ന് എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോൻ ആണ്, നിങ്ങൾ ക്രൂശിക്കുന്ന സാബു ചേട്ടനിൽ ഞാൻ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ല: അഞ്ജലി അമീർ

രഘുവരന്റെ ഡബ്ബിംഗ് പൂർത്തിയാക്കി വീട്ടിലെത്തി, രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഡബ്ബിംഗ് ഇനിയും തീർക്കാനുണ്ടെന്ന് പറഞ്ഞ് വിജി തമ്പി വീണ്ടും വിളിച്ചു. എന്റെ ഭാഗമെല്ലാം തീർത്തെന്ന് പറഞ്ഞപ്പോഴാണ് രഘുവരന് അല്ല മമ്മൂക്കയ്ക്ക് ആണ് ഡബ്ബ് ചെയ്യേണ്ടതെന്ന് പറഞ്ഞത്. ഞാൻ ഞെട്ടി മമ്മൂക്കയുടെ സീൻ ഡബ്ബ് ചെയ്യുകയെന്ന സാഹസം ശരിയാകില്ലല്ലോ.

മമ്മൂക്കയില്ലേ എന്ന് ചോദിച്ചു. അദ്ദേഹത്തിന് വേറെ ഷൂട്ടിന് പോകണമായിരുന്നു. ഞാൻ ചെയ്താൽ അത് പരാതിയാകും പറ്റില്ലെന്ന് പറഞ്ഞു. മമ്മൂക്ക പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞിട്ടും വിശ്വസമായില്ല. വിജി തമ്പി മമ്മൂക്കയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞു. ആ ഞാനാ അതങ്ങു ചെയ്തേര് എന്നു മമ്മൂക്ക ഒറ്റവാക്കിൽ അനുമതി നൽകി. ഒന്നോ രണ്ടോ സംഭാഷണങ്ങളും സംഘട്ടത്തിനിടയിലെ ചില ഇഫക്ടുകളുമാണ് ഞാൻ മമ്മൂക്കയ്ക്കു വേണ്ടി ഡബ്ബ് ചെയ്തതെന്നും ഷമ്മി തിലകൻ പറയുന്നു.

Advertisement