നമ്മുക്ക് ഇഷ്ടമുളള പോലെ ജീവിക്കാനും സന്തോഷമായിരിക്കാനും ഒക്കെ ദൈവം തന്ന അവസരം ശരിയായ രീതിയിൽ ഉപയോഗിക്കുക; പെൺകുട്ടികൾക്ക് ഉപദേശവുമായി അമൃത സുരേഷ്

60

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റായ റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത സുരേഷ്. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് യുവനടൻ ബാലയെ വിവാഹം ചെയ്യുകയായിരുന്നു.
ഇവരുടേതും പ്രണയ വിവാഹം ആയിരുന്നു.

എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. സ്വഭാവത്തിലും ലുക്കിലുമെല്ലാം മൊത്തിത്തിൽ ഒരു മാറ്റം. മാത്രമല്ല പിന്നീട് സിനിമാ പിന്നണി ഗാന രംഗത്ത് താരം സജീവാകുകയും അനിയത്തി അഭിരാമിയുമായി ചേർന്ന് അമൃതംഗമയ എന്ന് മ്യൂസിക്കൽ ബാൻഡ് ആരംഭിക്കുകയും ചെയ്തിരുന്നു.

Advertisements

എന്നാൽ ഇപ്പോൾ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് കൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ ഇഷ്ടം എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായി ഒരു മലയാളിക്കും ഉത്തരം കിട്ടാൻ പറ്റാത്ത ചോദ്യമാണ് ഇത്.

Also Read
തന്നേക്കാൾ പ്രായക്കൂടുതൽ ഉള്ള ശ്രീവിദ്യയുമായി കമൽഹാൻ അന്ന് പ്രണയത്തിലായി, വിവാഹം വരെ എത്തിയ ആ ബന്ധത്തിൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ

നമ്മുടെ ഇടത്തെയും വലത്തെയും കണ്ണ് പോലെയാണ് മമ്മൂക്കയും ലാലേട്ടനും. അപ്പോ അതിനുളള ഉത്തരമില്ലെന്നായിരുന്നു അമൃത സുരേഷ് പറഞ്ഞത്. എറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണെന്ന് ആണ് മറ്റൊരാൾക്ക് അറിയേണ്ടത്. മറുപടിയായി കുറെ പാട്ടുകൾ ഇഷ്ടമാണ്. പ്രത്യേകിച്ച് ലതാ മങ്കേഷ്‌കറിന്റെ സോംഗ്സ് എന്നാണ് അമൃത പറഞ്ഞത്.

മകളെ കുറിച്ച് തിരക്കിയവരോട് പാപ്പു സുഖമായിരിക്കുന്നു, ഓൺലൈൻ ക്ലാസിൽ ഇരിക്കുവാണ് എന്ന് അമൃത പറഞ്ഞു. പാസ്ത, ഫ്രഞ്ച് ടോസ്റ്റ് എന്നിവയാണ് പാപ്പുവിന് ഏറ്റവും ഇഷ്ടമുളളത്. സിംഗർ അല്ലായിരുന്നെങ്കിൽ പിന്നെ എന്ത് എന്നത് ഇതുവരെ ഞാൻ ചിന്തിച്ചിരുന്നില്ലെന്നും അമൃത പറഞ്ഞു.

Also Read
ജീവിതം വിലപ്പെട്ടതും ദുർബലവും, ഒന്നു മാറി നിൽക്കുകയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി, നിരാശരായി ആരാധകർ

17, 18 വയസ് പ്രായമുളള പെൺകുട്ടികൾക്കുളള ഉപദേശം നൽകാനാണ് ഒരു ആരാധിക ആവശ്യപ്പെട്ടത്. എറ്റവും മനോഹരമായിട്ടുളള ഒരു വയസാണ് അത്. നമുക്ക് എല്ലാ കാര്യങ്ങളും പരീക്ഷിച്ചുനോക്കാനും എല്ലാ കാര്യങ്ങളിലും ആഗ്രഹവും സ്വാതന്ത്ര്യവുമൊക്കെയുളള വയസായിരിക്കും പക്ഷേ നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കിയിട്ട് ചെയ്യുക.

ജീവിതത്തെ കുറിച്ചുളള ഒരാളുടെ ചോദ്യത്തിന് ദൈവം നമുക്ക് തന്നിട്ടുളള അവസരമാണ് ഇതെന്ന് അമൃത പറയുന്നു. നമ്മുക്ക് ഇഷ്ടമുളള പോലെ ജീവിക്കാനും സന്തോഷമായിട്ട് ഇരിക്കാനുമൊക്കെ ദൈവം തന്ന അവസരം. ലൈഫ് എന്ന് പറയുന്നത് വലിയ അവസരമാണ്. ശരിയായ രീതിയിൽ ഉപയോഗിക്കുക എന്നും അമൃത സുരേഷ് പറഞ്ഞു.

Advertisement