മഞ്ജു വാര്യർ എന്തുകൊണ്ടാണ് ഗ്ലാമർ വേഷങ്ങൾ ചെയ്യാത്തതെന്ന് അറിയാമോ? കാരണം കേട്ട് കൈയ്യടിച്ച് ആരാധകർ

188

മലയാള സിനിമയിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു വാര്യർ. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും അടക്കമുള്ള നായകൻമാർക്കും യുവ താരങ്ങൾക്കും ഒപ്പം സൂപ്പർ ഹിറ്റ് സിനിമകളിൽ വേഷമിട്ട മഞ്ജു വാര്യർ മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ്.

നടൻ ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ വിവഹ മോചിതയായ ശേഷം ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. താരം പങ്കെടുക്കാറുള്ള പരിപാടികളും അഭി മുഖങ്ങളും എല്ലാം തന്നെ വലിയ സ്വീകാര്യത യോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

Advertisements

ഒരു പക്ഷേ മലയാളം സിനിമാ മേഖലയിൽ ഇത്രയധികം സ്വീകാര്യത ലഭിച്ച മറ്റൊരു നടി ഉണ്ടാവില്ല.
അരങ്ങേറ്റം മുതൽ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമായിരുന്നു മഞ്ജു വാര്യർ. പ്രശസ്തിയുടെ കൊടു മുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു ദിലീപുമായുള്ള വിവാഹം. പിന്നീട് കുറേക്കാലം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ വിവഹാ മോചനത്തിന് ശേഷം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്.

Also Read
വർക്കിന്റെ കാര്യത്തിൽ അത്രയും സീരിയസ്സാണ് അവർ, സണ്ണി ലിയോണിന് ഒപ്പമുള്ള ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് സംവിധായകൻ ശ്രീജിത്ത് വിജയൻ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. വലിയ സ്വീകാര്യതയാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാകുന്നത്.

അതേ സമയം താരത്തിന്റെ ഒരു ആരാധിക ചോദിച്ച ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ഗ്ലാമർ ഒട്ടുമില്ലാത്ത വേഷങ്ങളിലാണെങ്കിലും ചേച്ചി അഭിനയിക്കാൻ റെഡിയാണ്. കന്മദം, ഉദാഹരണം സുജാത പോലുളള സിനിമകൾ. എങ്ങനെയാണ് ഈ അഭിനയം ഇത്രയും പാഷൻ ആയത് എന്നായിരുന്നു ആരാധികയുടെ ചോദ്യം.

Also Read
ഡയലോഗുകളും, പാട്ടുകളും, ഷോട്ടുകളും, സീനുകളും കൃത്യമായി പകുത്തു, പക്ഷേ അവസാനം നായികയാർക്ക് എന്നത് പ്രശ്‌നമായപ്പോൾ ഫാസിൽ ചെയ്തത് ഇങ്ങനെ

വളരെ രസകരമായ രീതിയിലായിരുന്നു ആ ചോദ്യത്തിന് മഞ്ജു വാര്യർ മറുപടി പറഞ്ഞത്. ഗ്ലാമറസ്സായ വേഷങ്ങൾ തനിക്ക് ചേരാത്തത് കൊണ്ടാണെന്നാണ് മഞ്ജുവിന്റെ മറുപടി. അതൊരിക്കലും തന്നെ സംബന്ധിച്ച് സിനിമ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡമല്ല. എന്നാൽ അതൊരു സത്യമായ കാര്യമാണ്. ഭയങ്കര ഗ്ലാമറസായിട്ടുള്ള വേഷങ്ങളൊന്നും തനിക്ക് ചേരില്ല എന്നുമായിരുന്നു മഞ്ജു നൽകിയ മറുപടി.

Advertisement