മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാനും രണ്ടാംഭാര്യ കിരൺ റാവുവും വേർപിരിഞ്ഞു; ഞെട്ടിത്തരിച്ച് സിനിമാ ലോകവും ആരാധകരും

63

മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും ഭാര്യയും സംവിധായകയുമായ കിരൺ റാവുവും വേർപിരിഞ്ഞു. പതിനഞ്ച് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ചേർന്ന് അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 28 നായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം.

പരസ്പരം ആശംസകൾ നേർന്ന് കൊണ്ടാണ് അന്ന് താരങ്ങൾ വന്നിരുന്നത്. മാസങ്ങൾക്കുള്ളിൽ വേർ പിരിയുകയാണെന്ന വാർത്ത പങ്കുവെച്ചതോടെ സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഇത്രയും കാലം തന്ന പിന്തുണയും സ്നേഹവും ഇനിയും ഉണ്ടാവണമെന്ന് അറിയിച്ച് കൊണ്ട് ആമിറും കിരണും ചേർന്ന് വിവാഹമോചനത്തിന്റെ യഥാർഥ കാരണമെന്താണെന്ന് പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്.

Advertisements

ഈ കഴിഞ്ഞ പതിനഞ്ച് വർഷങ്ങളും ഒരു ജീവിതകാലം മുഴുവനുമുള്ള സന്തോഷങ്ങളും ചിരിയുമൊക്കെ പങ്കുവെച്ച് കഴിഞ്ഞു. ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും സ്നേഹത്തിലും ബഹുമാനത്തിലും മാത്രമേ വളർന്നിട്ടുള്ളു. ഇപ്പോൾ ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. ഇനി ഭാര്യ-ഭർത്താക്കന്മാരായിട്ട് അല്ല. പരസ്പരം മാതാപിതാക്കളായി കുടുംബമായി കഴിയും.കുറച്ച് നാളുകൾക്ക് മുൻപ് തന്നെ വേർപിരിയാമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു.

ഇപ്പോഴാണ് നല്ല രീതിയിൽ തന്നെ അതിനുള്ള ക്രമീകരണങ്ങൾ നടത്താൻ ഒരുങ്ങിയത്. വെവ്വേറ ജീവിതവുമായി മാറിയെങ്കിലും ഫാമിലി വലുതാക്കുകയാണ് ചെയ്തത്. ഞങ്ങളുടെ മകൻ ആസാദിനോട് അർപ്പണബോധമുള്ള മാതാപിതാക്കളായി തുടരും. ഞങ്ങൾ ഒരുമിച്ച് തന്നെ അവനെ വളർത്തും.

പാനിഫ ഫൗണ്ടേഷനും ഞങ്ങൾ താൽപര്യമുള്ള സിനിമാ പ്രോജക്ടുകളുമെല്ലാം ഒന്നിച്ച് തന്നെ ചെയ്യും.
ഞങ്ങളുടെ ബന്ധത്തിൽ വന്ന മാറ്റത്തിൽ നിരന്തരം പിന്തുണ തരികയും അത് മനസിലാക്കി ഒപ്പം നിർത്തുകയും ചെയ്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വലിയൊരു നന്ദി അറിയിക്കുകയാണ്. അവരൊന്നുമില്ലാതെ ഈ തീരുമാനം സുരക്ഷിതം ആവില്ലായിരുന്നു.

ഞങ്ങൾക്ക് വേണ്ടിയുള്ള ആശംസകളും പ്രാർഥനകളും അനുഗ്രഹവും ഇനിയും ഉണ്ടാവണമെന്ന് പ്രിയപ്പെട്ടവരോട് അഭ്യർഥിക്കുകയാണ്. വിവാഹമോചനം എന്നത് ഒരു അവസാനമല്ല. ഒരു പുതിയ യാത്രയുടെ തുടക്കമായി കാണുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നുമാണ് ആമിർ ഖാനും കിരൺ റാവുവും ചേർന്ന് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ലഗാൻ എന്ന സിനിമ ചെയ്യുന്ന സമയത്തായിരുന്നു ആമിർ ഖാനും കിരൺ റാവുവും തമ്മിൽ കണ്ടുമുട്ടുന്നത്. സിനിമയുടെ അസിസ്റ്റന്റ് സംവിധായകരിൽ ഒരാളായിരുന്നു കിരൺ.

2001 ലായിരുന്നു ഈ കണ്ട് മുട്ടൽ. പിന്നീട് ആദ്യ ഭാര്യ റീനയുമായിട്ടുള്ള ആമിറിന്റെ വിവാഹമോചനത്തിന് ശേഷമാണ് കിരണുമായി വീണ്ടും അടുപ്പത്തിലാവുന്നത്. വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ കിരൺ തന്നെ വിളിക്കുകയും ഏകദേശം അരമണിക്കൂറോളം ഞങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നതായി ആമിർ ഖാൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഫോണിലൂടെ കിരണുമായി സംസാരിച്ചതോടെ താൻ സന്തോഷവാനാണെന്ന് തിരിച്ചറിഞ്ഞു.

പിന്നീടും അവളുമായി സംസാരിക്കാൻ തുടങ്ങിയതോടെ ഞാൻ കൂടുതൽ സന്തോഷവാനായി. കിരൺ എന്റെ ജീവിതത്തിലേക്ക് വന്നതിൽ ഞാനിപ്പോൾ ഭാഗ്യവാനാണ് എന്നൊക്കെ ഭാര്യയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആമിർ മുൻപ് പലവട്ടം പറഞ്ഞു. എന്നാലിപ്പോൾ വേർപിരിയാം എന്ന തീരുമാനത്തിന് പിന്നിലെ കാരണമാണ് ഏവരും അന്വേഷിക്കുന്നത്. ഏതായാലും വാർത്തയറഞ്ഞ് സിനിമാ ലോകത്തിൻരെയും ആരാധകരുടേയും അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല.

Advertisement