ഒരു പ്രമുഖ നടൻ എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്, ഞാൻ നോ പറഞ്ഞു, പ്രണവ് മോഹൻലാലിനോട് എനിക്ക് ശരിക്കുമുള്ള ഇഷ്ടമാണ്; വീണ്ടും ഗായത്രി സുരേഷ്

301

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഗായ്രതി സുരേഷ്. മിസ് കേരള 2014 ആയിരുന്ന ഗായത്രി അതിന് ശേഷമാണ് സിനിമയിലെത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. ജമ്‌നപ്യാരിക്ക് പിന്നാലെ ഒരുപിടി സിനിമകളിൽ കൂടി താരം അഭിനയിച്ചിരുന്നു.

അതേ സമയം ട്രോളൻമാരുടെ ട്രോളുകൾക്ക് എന്നും ഇരയാക്കപ്പെടുന്ന നടി കൂടിയാണ് ഗായത്രി സുരേഷ്. അടുത്തിടെ തന്നെ മലയാളത്തിന്റെ താരപുത്രൻ പ്രണവ് മോഹൻലാലുമായി ബന്ധപ്പെട്ടും അല്ലാതെയും താരത്തിന്റെ അഭിമുഖങ്ങളിലൂടെയുള്ള പരാമർശങ്ങൾ വിവാദങ്ങളും ട്രോളുകളുമായി മാറിയരുന്നു. താൻ നൽകുന്ന അഭി മുഖത്തിൽ പറയുന്ന കാര്യങ്ങളെല്ലാം ട്രോളുകളായി ഏറ്റുവാങ്ങാറുള്ള നടിയാണ് ഗായത്രി സുരേഷ്.

Advertisements

യുവനടിമാരിൽ ശ്രദ്ധേയായി മാറിയ ഗായത്രിയുടെ വാക്കുകളെല്ലാം അത്തരത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു.
എന്നാൽ ചില ട്രോളുകൾ തന്നെ മാത്രമല്ല കുടുംബത്തെ പോലും വേദനിപ്പിക്കാറുണ്ടെന്നാണ് നടിയിപ്പോൾ പറയുന്നത്. പലപ്പോഴും ചോദ്യങ്ങളുടെ മറുപടിയായി തുറന്ന് പറഞ്ഞ് പോവും. അത് ട്രോളായി വരുന്നത് ആണെന്നാണ് ഗായത്രി പറഞ്ഞത്.

Also Read
എന്റെ ആ ഒരു ആഗ്രഹം സാധിച്ചാൽ മാത്രമേ കല്യാണം ഉണ്ടാവുകയുള്ളു; തന്റെ വിവാഹത്തെ കുറിച്ച് സുചിത്ര നായർ പറഞ്ഞത്

ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ അവതരാകനായ ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ തന്റെ പ്രണയത്തെ കുറിച്ചും പ്രണവ് മോഹൻലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ചും നടി പറഞ്ഞിരുന്നു. പ്രണവ് മോഹൻലാലിനോട് എനിക്ക് ശരിക്കും ഇഷ്ടമാണെന്നാണ് ഗായത്രി പറയുന്നത്.

കല്യാണം കഴിക്കണം എന്ന് ആഗ്രഹവുമുണ്ട്. പക്ഷെ പ്രണവിന് എന്നെ അറിയുക പോലും ഉണ്ടാവില്ല. ബോളിവുഡിൽ ആലിയ ഭട്ട് പല അഭിമുഖങ്ങളിലും രൺവീർ കപൂറിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറയുമായിരുന്നു. അത് കണ്ടപ്പോൾ എനിക്കും തോന്നി, എന്റെ ഇഷ്ടം ഞാനും തുറന്ന് പറഞ്ഞാൽ എന്താ എന്ന്. പക്ഷെ ഞാൻ പറഞ്ഞപ്പോൾ അത് ട്രോളായി.

കോളേജ് കാലത്ത് എനിക്കൊരു സീരിയസ് പ്രണയം ഉണ്ടായിരുന്നെന്നും ഗായത്രി തുറന്ന് പറഞ്ഞിരുന്നു.
ഞങ്ങൾ പ്രണയത്തിലായിരുന്നു. എന്നാൽ രണ്ടാളുടെയും ഇടയിൽ ഒരു പവർ ഈഗോ വന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലായി. പിന്നെ അയാൾ രക്ഷപ്പെട്ട് ഓടുകയായിരുന്നെന്ന് പറയാം. അത് പോയതോടെ കുറച്ച് കാലം ഞാൻ ഡിപ്രഷനിലായി.

അതിൽ നിന്നും ഞാൻ സ്വയം പുറത്ത് കടക്കുകയായിരുന്നു. പിന്നീടും അയാളെ കണ്ടിട്ടുണ്ട്. സൗഹൃദ ത്തോടെ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ അയാൾക്ക് എന്നെ ഫേസ് ചെയ്യാൻ മിടയായിരുന്നെന്നാണ് ഗായത്രി പറയുന്നത്. സിനിമയ്ക്കുള്ളിൽ നിന്നും ഒരു പ്രമുഖ നടൻ തന്നെ പ്രപ്പോസ് ചെയ്ത കാര്യവും അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ ഗായത്രി പറഞ്ഞു.

Also Read
എന്തിനും ഗണേഷേട്ടൻ ഉണ്ട് എന്നുള്ളത് ഞങ്ങളുടെ ഒരു പരസ്യമായ അഹങ്കാരം ആണ്: കെബി ഗണേശ്കുമാർ എംഎൽ എയെ കുറിച്ച് വാചാലയായി നടി അനുശ്രീ

സിനിമയിൽ നിന്ന് ഒരു പ്രമുഖ നടൻ എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. അദ്ദേഹം സിനിമ നടൻ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ആ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയിൽ നിന്ന് വിവാഹം ചെയ്യാൻ ആഗ്രഹിച്ചില്ലായിരുന്നു എങ്കിൽ പ്രണവിനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറയില്ലായിരുന്നു എന്നാണ് ഗായത്രി പറയുന്നത്.

അതുപോലെ ബാങ്കിൽ ജോലി ചെയ്യുന്ന കാലത്തും എന്റെ പിറകെ ഒരാൾ നടക്കുമായിരുന്നു. ഞാൻ പോവുന്ന സ്ഥലങ്ങളിലെല്ലാം അയാൾ പിന്നാലെ വരും. ഫ്‌ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറിൽ മുട്ടും.

ബാങ്കിൽ എല്ലാവരോടും പറഞ്ഞത് ഞാൻ അയാളെ പ്രണയിച്ച്, സിനിമയിൽ എത്തിയപ്പോൾ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. അഭിമുഖങ്ങളിലൂടെ പറയാൻ തുടങ്ങിയതോടെ അദ്ദേഹമത് നിർത്തിയെന്നും ഗായത്രി സുരേഷ് വ്യക്തമാക്കുന്നു.

Also Read
സ്വന്തം ഭാര്യ പറഞ്ഞിട്ടു നടക്കാത്ത കാര്യം ഐവി ശശിയെ കൊണ്ട് അന്ന് സമ്മതിപ്പിച്ചത് മോഹൻലാൽ ; ഈ നിമിഷം വരെ ലാൽ പറയാത്ത ആ രഹസ്യത്തെ കുറിച്ച് സത്യൻ അന്തിക്കാട്

Advertisement