മലയാളികൾക്ക് ഏറെ സുപരിചിതയായ സീരിയൽ താരമാണ് നടി സുചിത്ര നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിൽ കൂടിയാണ് സുചിത്ര നായർ മലയാളി പ്രേക്ഷകരുടെ പരിയങ്കരിയായി മാറിയത്.
കൂടാതെ ഏഷ്യാനെറ്റിലെ തന്നെ നിരവധി പരിപാടികളിൽ അവതാരകയായും സുചിത്ര നായർ എത്തിയിട്ടുണ്ട്. ബിഗ്ബോസ് മലയാളം സീസണ്ട നാലിലും സുചിത്ര നായർ മൽസരാർത്തിയായി എത്തിയിരുന്നു.
Also Read
എന്നെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച നടിയാണ് സംയുക്ത വർമ്മ, വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്
അതേ സമയം ബിഗ് ബോസ് മലയാളം സീസൺ 4ൽ നിന്നും ഏറ്റവും ഒടുവിൽ എവിക്ട് ആയ മത്സരാർത്ഥി ആയാണ് സുചിത്ര നായർ. ആദ്യമായി നോമിനേഷനിലെത്തി പ്രേക്ഷക പ്രതികരണം അറിയാൻ ആഗ്രഹിച്ച സുചിത്ര നായർ ആ ആഴ്ചയിൽ തന്നെ പുറത്താക്കപ്പെടുകയും ചെയ്തു.
സ്വയം നോമിനേറ്റ് ചെയ്തായിരുന്നു സുചിത്ര എവിക്ഷൻ പ്രക്രിയയെ നേരിട്ടത്. ബിഗ് ബോസിൽനിന്നും ഏറെ വികാരനിർഭരമായ യാത്രയയപ്പായിരുന്നു സുചിത്രയ്ക്ക് ലഭിച്ചത്. ഉറ്റസുഹൃത്തുക്കളായ അഖിലും സൂരജും സുചിത്രയുടെ എലിമിനേഷൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 63 ദിവസം ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ശേഷമാണ് സുചിത്ര പുറത്തേക്ക് വന്നത്.
ക്യാപ്റ്റൻസി ടാസ്ക്കിൽ ജയിച്ചുകേറിയ സുചിത്ര ആ ആഴ്ചയിൽ തന്നെ എവിക്ട് ആയത് പ്രേക്ഷകരിലും അമ്ബരപ്പുണ്ടാക്കിയിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സുചിത്ര അഭിമുഖങ്ങൾക്കോ മറ്റ് പൊതു പരിപാടികളിലോ ഇതുവരെ പങ്കെടുത്തിട്ടില്ല. അച്ഛനമ്മമാരെയും കുടുംബാംഗങ്ങളെയും കാണാം എന്ന സന്തോഷത്തോടെയായിരുന്നു സുചിത്ര പുറത്തിറങ്ങിയത്.
അതിനിടെ നടിയുടെ ചില പഴയകാല ഇന്റർവ്യൂകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. തന്റെ വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന സുചിത്രയാണ് ഇതിലുള്ളത്. തന്റെ വിവാഹ സങ്കല്പങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ് സുചിത്ര ഈ അഭിമുഖങ്ങളിൽ ഒക്കെ.
എന്താ മോളേ വിവാഹം ചെയ്യാത്തത് എന്ന് പലരും ചോദിക്കാറുണ്ട് എന്നും ആ ചോദ്യം ഇപ്പോൾ ശീലമായി എന്നുമാണ് നടി പറയുന്നത്. വിവാഹം കഴിക്കാതെ ഇരിക്കുക ഒന്നുമില്ല. തീർച്ചയായും കല്യാണം ഉണ്ടാവും. പക്ഷെ എനിക്കൊരു ആഗ്രഹമുണ്ട്. രണ്ട് സിനിമ എങ്കിലും ചെയ്യമെന്ന്.
അങ്ങനെ രണ്ടേ രണ്ട് സിനിമകൾ ചെയ്തു കഴിഞ്ഞാൽ പിന്നെ കല്യാണം കഴിക്കുന്നതിൽ എതിർപ്പില്ല. വിവാഹം ചെയ്യാൻ പോകുന്ന ആൾ എന്നെ മനസ്സിലാക്കുന്ന ആളായിരിക്കണം എന്ന് എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ട്. പിന്നെ പോസിറ്റീവ് ആയിരിക്കണം.
കാണുന്ന ഏതൊരാളിൽ നിന്നും ഒരു നല്ല ചിരി പ്രതീക്ഷിക്കുന്ന ആളാണ് ഞാൻ. എന്നെ സംബന്ധിച്ച് മനോഹരമായി ചിരിക്കാൻ കഴിയുന്നവരെല്ലാം നല്ലതാണ്. അത് പോലെ ഒരാളായിരിക്കണം എന്നാണ് സുചിത്ര വ്യക്തമാക്കിയത്.