ഏഴ് വർഷം എവിടെയായിരുന്നു, നടി മിത്രാ കുര്യൻ പറഞ്ഞ മറുപടി കേട്ട് കൈയ്യടിച്ച് ആരാധകർ

2933

തെന്നിന്ത്യൻ സിനിമയിൽ ഒരു പിടി ചിത്രങ്ങളിൽ അഭിനയച്ച് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയായിരുന്നു മിത്രാ കുര്യൻ. മലയാളത്തിലും തമിഴിലും എല്ലാമായി ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ മിത്ര കുര്യന് കഴിഞ്ഞിരുന്നു.

ലേഡി സൂപ്പർതാരം നയൻ താരയുടെ അടുത്ത ബന്ധു കുടിയായ മിത്ര നയൻസിന്റെ ചിത്രത്തിലൂടെ സഹ നായികയായി എത്തി പിന്നീട് നായികയായി മാറുകയായിരുന്നു. അതേ സമയം വിവാഹ ശേഷം ഇന്റസ്ട്രി വിട്ട മിത്ര കുര്യൻ ഏഴു വർഷത്തിന് ശേഷം സീരിയിലൂടെ ഇപ്പോൾ തിരിച്ചു വന്നിരിയ്ക്കുകയാണ്.

Advertisements

സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകൾ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമാണ് മിത്ര. ഇപ്പോഴിതാ ഇത്രയും കാലം എവിടെയായിരുന്നു എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയാണ് മിത്ര കുര്യൻ. ഫാസിൽ ഒരുക്കിയ മോഹൻലാൽ നായകനായ വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിൽ നയൻതാരയുടെ കൂട്ടുകാരിയായി ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് മിത്ര കുര്യന്റെ തുടക്കം.

Also Read
നരനിൽ മോഹൻലാലിന്റെ മീശയിലെ ഒരു നര കടിച്ചെടുക്കാനായി ചുണ്ടിന്റെ അടുത്തേക്ക് പോകുന്ന ഒരു കിടിലൻ സീനുണ്ടായിരുന്നു, പക്ഷേ അത് കാണിച്ചില്ല: സോന നായർ പറയുന്നു

പിന്നീട് ഗുൽമാൽ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി. ദിലീപ് സിദ്ധിഖ് കൂട്ടുകെട്ടിലെ ബോർഡി ഗാർഡ് എന്ന ചിത്രത്തിലെ വേഷമാണ് മിത്രയ്ക്ക് കരിയർ ബ്രേക്ക് നൽകിയത്. ഇതേ വേഷം ദളപതി വിജയിയ്ക്ക് തമിഴിലും ചെയ്യാനുള്ള അവസരവും മിത്രാ കുര്യന് ലഭിച്ചിരുന്നു.

അതേ സമയം 2015 ൽ ആണ് മിത്ര കുര്യൻ വിവാഹിതയായത്. സംഗീത സംവിധായകനായ വില്യം ഫ്രാൻസിസുമായി പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന മത്ര ഇടയ്ക്ക് രണ്ട് തമിഴ് ടെലിവിഷൻ സീരിയലുകൾ ചെയ്തിരുന്നു.

ഇപ്പോൾ ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിയ്ക്കുന്നതും ടെലിവിഷൻ പരമ്പരയിൽ കൂടിയാണ്. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകൾ എന്ന സീരിയലിൽ, പ്രായം കുറഞ്ഞ അമ്മ ആയിട്ടാണ് മിത്ര കുര്യൻ എത്തുന്നത്.

അമ്മയെയും മകളെയും കണ്ടാൽ സഹോദരിമാരണെന്നേ പറയൂ എന്നതാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത. ഈ സീരിയലിലൂടെ തിരിച്ച് വന്നപ്പോഴാണ്, ഇത്രയും കാലം എവിടെയായിരുന്നു എന്ന സ്ഥിരം ചോദ്യം മിത്രയ്ക്കും നേരിടേണ്ടി വന്നത്.

Also Read
കാര്യം നടക്കാതെ വന്നതോടെ അയാൾ സെറ്റിൽ വച്ച് കുറേ അപമാനിച്ചു, പ്രമുഖ സംവിധായകൻ മോശമായി പെരുമാറിയതിനെ കുറിച്ച് ഗീതാ വിജയൻ

ഞാൻ എവിടെയും പോയിട്ടില്ല. വിവാഹം കഴിഞ്ഞ് രണ്ട് വർഷം കുടുംബത്തിന് കുറച്ചധികം പ്രാധാന്യം നൽകി. അവർ ഭർത്താവിനും കുഞ്ഞിനുമൊപ്പം തിരക്കിലായിരുന്നു. പിന്നീട് തമിഴ് സീരിയലുകളിലൂടെ തിരിച്ച് വരികയും ചെയ്തു എന്നാണ് മിത്രാ കുര്യൻ പറഞ്ഞു.

Advertisement