നടി ശാന്തി കൃഷ്ണയുടെ സഹോദരനും പ്രശസ്ത തമിഴ് സംവിധായകനുമായ സുരേഷ് കൃഷ്ണ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി മലയാളത്തിൽ ഒരുക്കിയ മലയാളം സിനിമ ആയിരുന്നു ദി പ്രിൻസ്. 1996ൽ ൽ പുറത്തിറങ്ങിയ ഈ സിനമ അധോലോക നായകൻമാരുടെ കഥ പറഞ്ഞ സിനിമ ആയിരുന്നുയ
ഏറെ പ്രതീക്ഷയോടെ എത്തിയ ഈ സിനിമ പക്ഷേ ഒരു പരാജയ ചിത്രമായിരുന്നു. നായകനാ മോഹൻലാലന്റെ ശബ്ദത്തിൽ ഉണ്ടായ വ്യത്യാസം ആയിരുന്നു സിനിമയിടെ പരാജയ കാരണം എന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.
More Articiles
കൂറ്റൻ പ്രതിഫലം കുറയ്ക്കില്ലെന്ന് നയൻതാര, ഒടുവിൽ നയൻതാരയെ മാറ്റി തമന്നയെ നായികയാക്കി, പടം സർവ്വകാല ഹിറ്റ്, സംഭവം ഇങ്ങനെ
സിനിമ വിജയമായില്ലെങ്കിലും ഇതിലെ നായിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിൽ സൂപ്പർതാരം മോഹൻലാലിന്റെ നായികയായി അഭിനയിച്ചത് പ്രേമ എന്ന കന്നഡ നടിയായിരുന്നു. കർണ്ണാടകയിലെ കുടക് സ്വദേശിനിയാണു പ്രേമ.
1995 പുറത്തിറങ്ങിയ സവ്യസാചി എന്ന കന്നട ചിത്രത്തിലൂടെയാണ് പ്രേമ സിനിമയിലെത്തിയത്. തുടർന്ന് കന്നട, തെലുങ്ക്, മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1996ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ ദ പ്രിൻസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്.
More Articiles
രഹസ്യമായി വിവാഹനിശ്ചയം നടത്തി പരസ്പരം സീരിയൽ നടി റൂബിയും അജാസും, വീഡിയോ വൈറൽ, ആശംസകളുമായി താരങ്ങൾ
മോഹൻ ബാബു, കൃഷ്ണ, രവി ചന്ദ്രൻ, സായി കുമാർ, രമേഷ് അരവിന്ദ് എന്നിവരുടെ നായികയായി വേഷമിട്ടിട്ടുണ്ട്. താരം 75ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കർണാടക സംസ്ഥാന അവാർഡും പ്രേമയ്ക്കു ലഭിച്ചിരുന്നു.
ജയറാം ചിത്രമായ ദൈവത്തിന്റെ മകൻ എന്ന ചിത്രത്തിലും നായികയായി എത്തിയത് പ്രേമയായിരുന്നു. അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ 2006ലാണ് ബിസിനസുകാരനായ ജീവൻ അപ്പാച്ചുവുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. എന്നാൽ പത്ത് വർഷത്തെ ദാമ്പത്യത്തിനുപിന്നാലെ ഇവർ വിവാഹമോചിതർ ആവുകയായിരുന്നു.
അതേ സമയം 41 കാരിയായ പ്രേമ വീണ്ടും വിവാഹത്തിലേക്ക് പോകുന്നു എന്ന വാർത്തയാണ് കഴിഞ്ഞദിവസം മുതൽ പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്തയിൽ സത്യമില്ല എന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് എന്ന് പ്രേമ വെളിപ്പെടുത്തുന്നു.