മകനെ പരിചയപ്പെടുത്തി വരലക്ഷ്മി ശരത് കുമാർ, വിവാഹം കഴിക്കാത്ത നടിക്ക് മകനോയെന്ന് അന്തംവിട്ട് ആരാധകർ

407

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താര സുന്ദരിയാണ് വരലക്ഷ്മി ശരത് കുമാർ. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരി കൂടിയാണ് വരലക്ഷ്മിർ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കസബയിലും, മാസ്റ്റർ പീസിലും മിന്നിച്ച താരം ഏറെ ആരാധകരെയാണ് മലയാളത്തിൽ നേടിയെടുത്തത്.

ദളപതി വിജയ് നായകനായ സർക്കാർ എന്ന സിനിമയിലെ വരലക്ഷ്മിയുടെ വില്ലത്തി വേഷവും മലയാളികൾ ഏറെ ആഘോഷമാക്കിയിരുന്നു. തമിഴ് സൂപ്പർതാരം ശരത് കുമാറിന്റ മകളായ വരലക്ഷ്മി ഏറെ വിവാദങ്ങളിലും പെട്ടിരുന്നു. യുവ നടൻ വിശാലുമായുള്ള പ്രണയവും പ്രണയതകർച്ചയും ഒക്കെ വലിയ വാർത്തകൾക്ക് വഴിവെച്ചിരുന്നു.

Advertisements

More Articiles
തന്റെ ഭർത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാൻ സാധിക്കും: കങ്കണയ്ക്ക് എതിരെ ആഞ്ഞടിച്ച് സെറീന വഹാബ്

വർഷങ്ങളായി വരലക്ഷ്മിയും നടൻ വിശാലും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നും കോടമ്പാക്കം ഗോസിപ്പുകളിലെ താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേർപിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാർത്തയായിരുന്നു. അതേ സമയം ഇരുവരും പ്രണയത്തിലാണെന്ന കാര്യം നടി നിഷേധിച്ചിരുന്നു.

ഇപ്പോൾ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് വരലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും മടി കൂടാതെ തുറന്ന് പറയുന്ന ബോൾഡ് ആയ നടിയാണ് വരലക്ഷ്മി ശരത്കുമാർ. സോഷ്ൽ മീഡിയയിലും ഏറെ സജീവയായ താരത്തിന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചാ വിഷയം ആയിരിക്കുന്നത്.

More Articiles
എന്താ ആണിനും പെണ്ണിനും സുഹൃത്തുക്കളായിരുന്നൂടേ, ഞങ്ങളെക്കുറിച്ച് വരുന്ന ഗോസിപ്പുകളൊന്നും കാര്യമാക്കാറില്ല: തുറന്നടിച്ച് കൂടെവിടെ നടി അൻഷിത

തന്റെ മകനെ പരിചയപെടുത്തുന്നു എന്ന് അറിയിച്ച് കൊണ്ടാണ് താരം ഇൻസ്റ്റയിൽ ഒരു പോസ്റ്റ് പങ്ക് വച്ചത്. ഇതാണ് ആരാധകർക്ക് സംശയത്തിനിടയാക്കിയത്. വവാഹം കഴിക്കാത്ത താരത്തിന് മകനോ എന്നായിരുന്നു ആരാധകരുടെ സംശയം.

എന്നാൽ താൻ പുതുതായി എടുത്തു വളർത്തുന്ന നായക്കുട്ടിയെ കുറിച്ചായിരുന്നു വരലക്ഷ്മി പറഞ്ഞത്. ഗുച്ചി എന്നാണ് നായക്കുട്ടിയ്ക്ക് പേരിട്ടിരിയ്ക്കുന്നത്. പേരിടുക മാത്രമല്ല, ഗുച്ചിയ്ക്കായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും താരം തുറന്നു. വരലക്ഷ്മിയ്ക്ക് മൃഗങ്ങളോടുള്ള സ്നേഹം രഹസ്യമായ കാര്യമല്ല. 2018 ൽ തന്റെ വളർത്തു നായയായ ഡിനോ മരണപ്പെട്ടപ്പോൾ വികാരഭരിതമായി വരലക്ഷ്മി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വലിയ വാർത്തയായിരുന്നു.

2012ലാണ് വരലക്ഷ്മി സിനിമയിലെത്തുന്നത്. വരലക്ഷ്മിയുടേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരി ക്കുന്നത്. പോടാ പോടിയായിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീട് കസബയിലൂടെ മലയാളത്തിലുമെത്തി. വിക്രം വേദ, നിബുണൻ, കാറ്റ്, മാസ്റ്റർപീസ്, സർക്കാർ, മാരി 2, സത്യ, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

Advertisement