മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിനെ നായകനാക്കി ബ്ലസ്സി സംവിധനം ചെയ്ത തൻമാത്ര എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ നടിയാണ് മീരാ വാസുദേവ്. മോഡലിങ് രംഗത്ത് നിന്നുമെത്തിയ താരം പിന്നീട് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ കഴിവു തെളിയിക്കുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മീരാ വാസുദേവിന് ആരാധകരും ഏറെയാണ്.
ഇപ്പോൾ മീനിസ്‌ക്രീനിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മീര ജനപ്രിയ സീരിയലുകളിലാണ് വേഷമിടുന്നത്. സിനിമ മേഖലയിൽ തിളങ്ങിയത് പോലെ തന്നെ ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. കുടുംബ ജീവിചത്തിലെ ചില താളപ്പിഴകളെ തുടർന്ന് ചെറിയ ഇടവേളയെടുത്ത താരം പിന്നീട് മിനിസ്‌ക്രീനിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു.
ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിലിൽ ആണ് താരം വേഷമിടുന്നത്. കുടുംബവിളക്കിലെ സുമിത്ര എന്ന കേന്ദ്ര കഥാപാത്രമായാണ് മീരാ വാസുദേവ് എത്തുന്നത്. അതേ സമയം റേറ്റിംഗിന്റെ കാര്യത്തിലും പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും മുന്നിൽ തന്നെ തുടരുന്ന പരമ്പരയാണ് കുടുംബ വിളക്ക്.
More Articiles
തന്റെ ഭർത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാൻ സാധിക്കും: കങ്കണയ്ക്ക് എതിരെ ആഞ്ഞടിച്ച് സെറീന വഹാബ്
സുമിത്ര എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പരയുന്ന കുടുംബ വിളക്കിലെ മീരയുടെ കഥാപാത്രത്തെ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞ. അതേ സമയം വേദന നിറഞ്ഞ തന്റെ സ്വന്തം കുടുംബ ജീവിതത്തെകുറിച്ച് മീരാ വാസുദേവ് നേരത്തെ തുറന്നു പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിശാൽ അഗർവാളുമായ താരത്തിന്റെ ആദ്യ വിവാഹം നടന്നത്. എന്നാൽ ആ ബന്ധത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. വെറും മൂന്ന് വർഷത്തിന് ശേഷം വിശാലുമായുള്ള ബന്ധം മീരാ വാസുദേവ് വേർപെടുത്തുകയായിരുന്നു.
വിശാലിൽ നിന്നുമുള്ള അതിക്രൂരമായി മർദ്ദനം സഹിക്കവയ്യാതായപ്പോൾ ആണ് വിവാഹമോചനം ആവശ്യപ്പെട്ടത് എന്നാണ് താരം വെളിപ്പെടുത്തിയത്. ആദ്യ വിവാഹ മോചനത്തിന് ശേഷം നാല് വർഷത്തോളം ഒറ്റയ്ക്ക് താമസിച്ച താരം 2012 ൽ ജോൺ കൊകൈനെ വിവാഹം ചെയ്തു. നാല് വർഷങ്ങൾക്ക് ശേഷം 2016 ൽ ജോണുമായുള്ള വിവാഹ ബന്ധവും താരം വേർപ്പെടുത്തി.
മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതാണ് ഇതിന്റെ കാരണം എന്നായിരുന്നു താരം പറഞ്ഞത്. രണ്ടു വിവാഹങ്ങളും പരാജയപ്പെട്ടതോടെ മറ്റൊരു വിവാഹത്തെ കുറിച്ച് താരം ആലോചിക്കുന്നില്ല എന്നും വിവാഹ മോചനം നടന്നാൽ എല്ലാവരും കുറ്റം കണ്ടെത്തുന്നത് സ്ത്രീകളുടെ മേലിൽ ആയിരിക്കും എന്നും വിവാഹ മോചനത്തിന്റെ കാരണം എന്താണെന്ന് ആരും അന്വേഷിക്കാറില്ലെന്നും തുറന്നു പറയുകയാണ് താരം.
അതേ സമയം മലയാളം സീരിയലുകളിലും സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു മീരാ വാസുദേവ് ഇപ്പോൾ മകനും ഒത്ത് കൊച്ചിയിലാണ് താമസം. അടുത്തിടെ സീരിയലിന്റെ സെറ്റിൽ മകന്റെ പിറന്നാൾ ആഘോഷിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.