സെൽഫി എടുക്കുന്ന ദുർഗാ കൃഷ്ണയ്ക്ക് പിന്നിൽ നിന്നും കവിളിൽ ചുടുചുംബനം നൽകി കിടിലൻ ഡയലോഗുമായി അർജ്ജുൻ

154

വിമാനം എന്നി സിനിമയിൽ കൂടി മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിരയിലേക്ക് അരങ്ങേറിയ താരമാണ് നടി ദുർഗാ കൃഷ്ണ. പിന്നീട് ഒരുപിടി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത നടിക്ക് ആരാധകരും ഏറെയാണ്. മികച്ച ഒരു നർത്തകി കൂടിയാണ് ദുർഗാ കൃഷ്ണ.

വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ മുൻനിര നായകൻമാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടി കൂടിയാണ് ദുർഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനത്തിന് പിന്നാലെ പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം നായികയായി എത്തിയിരുന്നു. കോഴിക്കോടാണ് ദുർഗയുടെ സ്വദേശമെങ്കിലും ഇപ്പോൾ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുർഗയുടെ അച്ഛൻ.

Advertisements

യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയിൽ കുടുംബം മുഴുവൻ സപ്പോർട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവഹം കഴിഞ്ഞത്. കാമുകനായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ദുർഗാ കൃഷ്ണയും അർജുനും തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഇപ്പോളിതാ പുതിയ വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം. ഇപ്പോഴിതാ ദുർഗാ കൃഷ്ണയുയെ പുത്തൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അർജ്ജുനാണ് പുതിയ ചിത്രം പങ്കുവെച്ചത്.

സെൽഫി എടുക്കുന്ന ദുർഗ്ഗയ്ക്ക് പിന്നിൽ നിന്നും കവിളിൽ ചുടുചുംബനം നൽകുന്ന അർജ്ജുനുമാണ് ഫോട്ടോയിൽ ഉള്ളത്. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ ആരെങ്കിലും വളരെ ഗൗരവമായി ആഗ്രഹിക്കുന്നുവെങ്കിൽ, അതിനായി അവർ ഒരുപാട് ആത്മാർത്ഥമായി തന്നെ പ്രയത്‌നിക്കും. പ്രത്യേകം കാരണങ്ങളോ പ്രത്യേകം ഒഴികഴിവുകളോ ഒന്നുമില്ലാതെ എന്ന ക്യാപ്ഷനടെയാണ് അർജ്ജുൻ ഈ പ്രണയാർദ്ര ചിത്രം പങ്കുവെച്ചത്.

ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം. നിരവധി പേരാണ് ചിത്രത്തിന് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Advertisement