കുഞ്ഞിന് ആറ് മാസം, എനിക്ക് 32 വയസ്സ്, അഭിനയം തത്ക്കാലം നിർത്തിയിരിക്കുകയാണ്: തുറന്നു പറഞ്ഞ് ഭാമ

688

മലയാള സിനിമയിലുടെ ക്ലാസ്സിക് രചയിതാവും സംവിധായകനുമായ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി ഭാമ. തുടർന്ന നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകയായ താരം മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി.

തെന്നിന്ത്യൻ സിനിമകളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്ന ഭാമ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലായിരുന്നു തിളങ്ങിയ്. അതേ സമയം സിനിമയിൽ തിളങ്ങി നിന്ന സമയത്ത് തന്നെയായിരുന്നു ഭാമയുടെ വിവാഹം. ദുബായിലെ ബിസിനസ്സുകാരനായ അരുൺ ആയിരുന്നു ഭാമയെ വിവാഹം കഴിച്ചത്.

Advertisements

More Articiles
എന്താ ആണിനും പെണ്ണിനും സുഹൃത്തുക്കളായിരുന്നൂടേ, ഞങ്ങളെക്കുറിച്ച് വരുന്ന ഗോസിപ്പുകളൊന്നും കാര്യമാക്കാറില്ല: തുറന്നടിച്ച് കൂടെവിടെ നടി അൻഷിത

2020 കഴിഞ്ഞ വർഷം ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അടുത്തിടെയാണ് നടി അമ്മയായ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയത്. ഒന്നാം വിവാഹ വാർഷികാഘോഷത്തിന് പിന്നാലെയാണ് അമ്മയായ സന്തോഷവും ഭാമ പങ്കുവെച്ചത്.

അതേ സമയം ബേബി ഷവർ ചിത്രങ്ങളോ കുഞ്ഞിന്റെ ചിത്രങ്ങളോ ഇതുവരെ ഭാമ പങ്കുവെച്ചിട്ടില്ല. എന്നാൽ കുഞ്ഞിന്റെ വിശേഷങ്ങൾ ഭാമ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് ഭാമ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

വിവാഹജീവിതം വളരെ മനോഹരമായി തന്നെ പോകുന്നുവെന്നും താൻ ഇപ്പോൾ കൊച്ചിയിൽ ആണ് ഉള്ളതെന്നും ഭാമ ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായി പറയുന്നു. അഭിനയം തത്ക്കാലം നിർത്തിയെന്നും ഇത് വരെ കൊവിഡ് ബാധിച്ചിട്ടില്ലെന്നും താരം പറയുന്നു.

More Articiles
തന്റെ ഭർത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാൻ സാധിക്കും: കങ്കണയ്ക്ക് എതിരെ ആഞ്ഞടിച്ച് സെറീന വഹാബ്

തനിക്ക് 32 വയസ്സായിയെന്നും കുഞ്ഞു സുഖമായി ഇരിക്കുന്നു ആറ് മാസം ആണ് പ്രായം എന്നും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഭാമ പറയുന്നു. ഷോപ്പിംഗ്, യാത്രകൾ, അമ്പല ദർശനം, പുതിയ ആളുകളെ പരിചയപ്പെടാൻ കഴിയാത്തത്, ഫങ്ക്ഷന്സ് എല്ലാം ലോക് ഡൗൺ കാലത്ത് മിസ് ചെയ്യുന്നു.

ബാച്ചിലർ ലൈഫും വിവാഹജീവിതവും രണ്ടും അതിന്റെ തലങ്ങളിൽ സുന്ദരമാണെന്നും ഭാമ പറയുന്നു. കുഞ്ഞിനെ എന്താണ് കാണിക്കാത്തത്, ബേബി ഷവർ ചിത്രങ്ങളും എന്താണ് പോസ്റ്റ് ചെയ്യാത്താന് എന്ന് ചോദിച്ചപ്പോൾ ഉടനെ ഉണ്ടാകും എന്ന മറുപടിയാണ് ഭാമ നൽകിയത്.

ലൈവ് വരുന്നതിനെ പറ്റി ആലോചിക്കാം എന്നും നടി പറയുന്നു. അതേസമയം എന്നാണ് ദുബായിലേക്ക് എത്തുന്നത് എന്ന് ചോദിച്ച് ക്ലാസ്സമേറ്റ്‌സ് നടി രാധിക രംഗത്ത് എത്തി. വരാമെടി , ഈ വർഷം അവസാനിക്കുമ്പോഴേക്കും കൊവിഡ് സാഹചര്യങ്ങൾ മാറി മറിഞ്ഞാൽ ഞങ്ങൾ ദുബായിലേക്ക് വരും എന്നാണ് ഭാമ മറുപടിയായി പറയുന്നത്.

Advertisement