മലയാള സിനിമയിലെ ക്ലാസ്സിക് കൂട്ടുകെട്ടായ എംടി, ഹരിഹരൻ ടീമിന്റെ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമായിലക്ക് അരങ്ങേറിയ താരമാണ് മംമ്ത മോഹൻദാസ്. സൈജു കുറുപ്പിന്റെ നായിക ആയിട്ടായിരുന്നു ഈ ചിത്രത്തിൽ താരം അഭിനയിച്ചത്.
എംടി ഹരിഹരൻ ടീം ഒരുക്കിയിട്ടും യൂസഫലി കേച്ചേരി ബോംബെ രവി ടീമിന്റെ മികച്ച ഗനങ്ങൾ ഉണ്ടായിരിന്നിട്ടും മയൂഖം പ്രതിക്ഷിച്ച ്ത്ര ഹിറ്റായില്ല. എങ്കിലും ചിത്രത്തിലെ നായകയായി മംമ്തയ്ക്ക് പിന്നീട് മലയാളത്തിൽ നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി. നടി എന്നതിലുപരി മികച്ച ഗായികയും മോഡലുമാണ് താരം.
മലയാളത്തിന് പിന്നാല തമിഴകത്തേക്കും ചേക്കേറിയ താരം അഭിനയവും ഗാനാലാപനവും ആയി അവിടേയും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ആസിഫ് അലി നായകനായ മഹേഷും മാരുതിയുമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അതേ സമയം സിനിമാ മേഖലയിൽ നടിമാർക്ക് വേണ്ട രീതിയിൽ പെർഫോം ചെയ്യാനുള്ള അവസരം ലഭിക്കുന്നില്ലെന്ന് തുറന്നു പറയുകയാണ് താരം ഇപ്പോൾ.
തന്റെ കാര്യം എടുത്തു പറഞ്ഞാൽ തനിക്ക് ഏറ്റവും നല്ല രീതിയിൽ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചത് കഥ തുടരുന്നു എന്ന ചിത്രത്തിലാണെന്ന് മംമ്ത പറയുന്നു. ഒരു നടി എന്ന നിലയിൽ അഭിനയത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം എന്നും ഏതൊക്കെ രീതിയിൽ മെച്ചപ്പെടണമെന്ന് മനസ്സിലാക്കിയതും അന്ന് ആയിരുന്നെന്നും താരം പറയുന്നു.
അരികെ എന്ന സിനിമയിലും അതുപോലെ ആയിരുന്നു. അതു കൊണ്ടുതന്നെ ഈ രണ്ടുചിത്രങ്ങളും തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് മംമ്ത പറയുന്നത്. സാധാരണ നടിമാരുടെ മുഖത്തേക്ക് ക്യാമറ പിടിക്കുന്നത് കുറവാണ്. അതുപോലെ അവരെ ശരിക്കും ഉപയോഗിക്കുന്നും ഇല്ല.
എന്നാൽ നടന്മാരെ ആണെങ്കിൽ സ്ലോമോഷനും ഡയലോഗുകളും കൊടുത്ത് ഉണ്ടാക്കുയാണെന്നും താരം പറയുന്നു. നടിമാർക്ക് അവരുടെ കഴിവ് പുറത്ത് എടുക്കാനുള്ള അവസരം കിട്ടുന്നില്ല. അത് താൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ മിനിറ്റിലേക്കുള്ള റീയാക്ഷൻ താൻ ഇടുമ്പോൾ പെട്ടന്നായിരിക്കും അവർ കട്ട് പറയുന്നത്.
പിന്നെ വെറുതെ ഹീറോയുടെ മുഖത്തേക്ക് ക്യാമറ പിടിക്കുകയാണ് ചെയ്യുന്നത്. ഒന്നു നോക്കിയാൽ നടമാരെ ഡയലോഗും ഷോട്ടുമൊക്കെ കൊടുത്ത് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വേണമെങ്കിൽ അതുപോലെ ഹീറോയിൻസിനേയും ഉണ്ടാക്കാം എന്നും മംമ്ത മോഹൻദാസ് പറയുന്നു.