ഗായകനും കേരളാ ഫുട്‌ബോൾ ടീം ക്യാപ്റ്റനും; പാടാത്ത പൈങ്കിളിയിലെ സ്വപ്നയുടെ ഭർത്താവ് വിജയ് ശരിക്കും ആരാണെന്ന് അറിയാമോ, നടൻ ഫസൽ റാസിയുടെ വിശേഷങ്ങൾ ഇങ്ങനെ

2318

മലയാളി കുടുംബങ്ങളുടെ മുന്നിലേക്ക് സൂപ്പർഹിറ്റ് പരമ്പരകൾ എത്തിക്കുന്ന ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ഹിറ്റ് പരമ്പരയായിരുന്നു എന്റെ മാനസപുത്രി. നിരവധി കഥാപാത്രങ്ങൾ അണിനിരന്ന പരമ്പരയിൽ ആദർശ് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫസൽ റാസി എന്ന താരത്തെ ആരും അത്ര പെട്ടന്ന് തന്നെ മറക്കാൻ ആകില്ല.

തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി സീരിയൽ മേഖലയിൽ നിന്നും ലഭിച്ചിരുന്നത്. അതോടൊപ്പം തന്നെ സിനിമ മേഖലയിലും താരം തിളങ്ങിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്. കൊല്ലം ജില്ലയിലാണ് താരത്തിന്റെ സ്വദേശം.

Advertisements

Also Read
ഒരിക്കലും അച്ഛന്റെ ആ സ്വഭാവം തനിക്ക് ഉണ്ടാവരുതെന്നാണ് ആഗ്രഹം: ശ്രീനിവാസന്റെ മോശം ശീലത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

കയംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. തുടർന്നായിരുന്നു എന്റെ മാനസ പുത്രി എന്ന പരമ്പരയിലേക്ക് ഫസൽ റാസി എത്തുന്നതും. ഒരു നെഗറ്റീവ് കഥാപാത്രമായി പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിയ താരം പിന്നീട് ഒരു നല്ല വ്യക്തിയായി മാറുകയും ചെയ്യുന്നു. ഇത് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഈ പരമ്പരയിലെ ഈ ഒറ്റ കഥാപാത്രമായിരുന്നു താരത്തിന്റെ കരിയറിൽ വലിയ ഒരു വഴിത്തിരിവ് സമ്മാനിച്ചതും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ടെലിസീരിയൽ ആർദ്രാത്തിലും ഫൈസൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമ മേഖലയിലും താരം സജീവമാണ്.

ക്യാപ്റ്റൻ എന്ന സിനിമ സിനിമയിൽ താരം തന്റെ യഥാർത്ഥ ജീവിത്തിലെ പോലെ തന്നെ ഫുട് ബോൾ കോച്ച് ആയിട്ട് തന്നെ വേഷമിടുകയും ചെയ്തിട്ടുണ്ട്. ഒരു നല്ല നടൻ എന്നതിലുപരി താൻ ഒരു ഗായകൻ കൂടിയാണ് എന്ന് ഫസൽ റാസി തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ചെറുപ്പകാലത്ത് തന്നെ മിമിക്രി വേദികളിൽ താരം സജീവമായിരുന്നു. നിരവധി വീഥികളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടാനും താരത്തിന് സാധിച്ചിരുന്നു. നല്ലൊരു ഗായകൻ, അഭിനേതാവ് എന്നതിലുപരി താരം മികച്ച ഒരു ഫുട്‌ബോൾ പ്ലയെർ കൂടിയാണ്.

Also Read
ഒരുപാട് പേർ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സിൽ പ്രണവ് മോഹൻലാൽ മാത്രമാണുള്ളത്: ഗായത്രി സുരേഷ്

കേരളം ടീമിന്റെ ഫുട് ബോൾ ക്യാപ്റ്റൻ കൂടിയായിരുന്നു മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടനായ ഫസൽ റാസി. അതോടൊപ്പം തന്നെ ഇന്ത്യൻ ഫുട് ബോൾ ടീമിന്റെയും ഭാഗമായിരുന്നു താരം. റീധയാണ് താരത്തിന്റെ ഭാര്യ. താരത്തിന്റെ ഭാര്യയും ഒരു ഉദ്യോഗാർത്ഥിയാണ്. ശബാന എന്നൊരു മകളും ഈ ദമ്പതികൾക്ക് ഉണ്ട്.

Advertisement