ഭരണ തുടർച്ചയിലേക്ക് കടക്കുന്ന ക്യാപ്റ്റന് അഭിനന്ദനവുമായി മെഗാസ്റ്റാർ: ഏറ്റെടുത്ത് ആരാധകരും

81

ചരിത്രം തിരുത്തികുറിച്ച് കേരളത്തിൽ തകർപ്പൻ തുടർഭരണം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ചുകൊണ്ടാണ് മമ്മൂട്ടി എതതിയത്.

പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി എഴുതിയത്.

Advertisements

പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് മുന്നണിക്കും അഭിനന്ദനങ്ങളുമായി നടൻ മോഹൻലാലും നേരത്തേ രംഗത്തു വന്നിരുന്നു.
ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞു.

പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരും പുതിയ സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. അതേ സമയം 140 ൽ 99 സീറ്റും നേടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷം ഇത്തവണ അധികാരം നിലർത്തിയിരിക്കുന്നത്.

അതേ സമയം തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ട് അദ്ദേഹം രാജി സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി ഗവർണറെ രാജ്ഭവനിലെത്തി കാണുക. മുഖ്യമന്ത്രിയോടും മന്ത്രിസഭയോടും ഗവർണർ കാവൽ മന്ത്രിസഭയായി തുടരാൻ ആവശ്യപ്പെടും.

തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികൾ ആരംഭിക്കുക.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ചാണ് പിണറായി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വർഷത്തെ കാലാവധി തികച്ച് പിന്നെയും വിജയം നേടുന്നത്. ഇടത് മുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാവുന്നതും ചരിത്രത്തിൽ ഇതാദ്യമാണ്.

Advertisement