പവൻ കല്യാണിനെ ബഹുമാനിച്ചില്ല, അനുപമ പരമേശ്വരനെ പൊങ്കാലയിട്ട് പവൻ ആരാദകർ, ഒടുവിൽ മാപ്പ് പറഞ്ഞ് നടി

91

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൻ നിവിൻ പോളി നായകനായി 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറി തെന്നിന്ത്യയിൽ ശ്രദ്ധേയയായ താരമാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ മൂന്ന് നായികമാരിൽ ഒരാളായ മേരിയെ ആയിരുന്നു അനുപമ അവതരിപ്പിച്ചത്.

ഈ ചിത്രത്തിലെ വേഷം നടിയുടെ കരിയറിൽ വഴിത്തിരിവായിരുന്നു. പ്രേമത്തിന് പിന്നാലെ തെലുങ്ക് സിനിമയിലാണ് നടി കൂടുതൽ സജീവമായത്. പ്രേമം തെലുങ്ക് പതിപ്പിലും അനുപമ തന്നെയാണ് തന്റെ റോളിലെത്തിയത്. പിന്നീട് യുവതാരങ്ങളുടെയെല്ലാം നായികയായി നടി ടോളിവുഡിൽ തിളങ്ങി.

Advertisements

ജോമാന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ തുടങ്ങിയവയാണ് നടി മലയാളത്തിൽ ചെയ്ത മറ്റു ചിത്രങ്ങൾ. മണിയറയിലെ അശോകന്റെ സംവിധാന സഹായി ആയും താരം പ്രവർത്തിച്ചിരുന്നു. അതേ സമയം തെലുങ്കിൽ നിരവധി ആരാധകരുളള താരം കൂടിയാണ് അനുപമ.

തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിന്റെ വക്കീൽ സാബ് എന്ന ചിത്രത്തെ കുറിച്ചുളള അനുപമയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമ കണ്ട ശേഷം ചിത്രത്തെ കുറിച്ചുളള അഭിപ്രായം പങ്കുവെച്ചതായിരുന്നു നടി. കരുത്തുറ്റ കഥാപാത്രമെന്ന് പറഞ്ഞ് പവൻ കല്യാണിനെയും നിവേദ തോമസ്, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നീ താരങ്ങളെയുമെല്ലാം നടി അഭിനന്ദിച്ചിരുന്നു.

ഈ ട്വീറ്റിന് പിന്നാലെ നടിക്കെതിരെ പവൻ കല്യാൺ ആരാധകർ രംഗത്തെത്തുകയായിരുന്നു. പവൻ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് ആരാധകർ പറഞ്ഞത്. ട്വീറ്റിൽ പ്രകാശ് രാജിനെ സർ എന്ന് നടി അഭിസംബോധന ചെയ്തപ്പോൾ പവൻ കല്യാണിനെ പേര് മാത്രം വിളിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഇതിന് പിന്നാലെ എല്ലാവരോടും ക്ഷമ പറഞ്ഞ് പുതിയ ട്വീറ്റുമായി എത്തുകയായിരുന്നു അനുപമ. ക്ഷമിക്കണം, പവൻ കല്യാൺ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്നേഹവും എന്നാണ് അനുപമ കുറിച്ചത്.

Advertisement