ഒരു കാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന മുൻനിര നടിയായിരുന്നു സിന്ധു മേനോൻ. നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെ ആയിരുന്നു. ബാലതാരമായിട്ടായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം.
ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരിയായ സിന്ധു മേനോൻ മലായാളി പ്രേക്ഷകരുടെയും ഇഷ്ടനടി ആയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക് കന്നട ചിത്രങ്ങളിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുളള സിന്ധു മേനോൻ 1994 ൽ പുറത്തിറങ്ങിയ രാഷ്മി എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
നായകയായും സഹനടിയായും വില്ലത്തിയായും പിന്നീട് നിരവധി ചിത്രങ്ങളിൽ തിളങ്ങിയ താരം മലയാളത്തിലും ഒരു പിടി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയു സിനികളിൽ വേഷമിട്ട താരം ജയറാം അടക്കുള്ള താരങ്ങളുടെ നായികയായും തിളങ്ങി.
2001ൽ പുറത്തിറങ്ങിയ ജയറാം നായകനായ ഉത്തമൻ എന്നസൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് സിന്ധു മേനോൻ മലയാളത്തിൽ തന്റെ വരവറിയിക്കുന്നത്. തിയറ്ററുകളിൽ ഗംഭീര വിജയമായിരുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് സിന്ധു എത്തിയത്.
സിദ്ദിഖ്, കവിയൂർ പൊന്നമ്മ, ബാബു ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയ ഉത്തമിനിൽ മികച്ച പ്രകടനം ആയിരുന്നു സിന്ധു മേനോൻ കാഴ്ച്ചവെച്ചിരിക്കുന്നത്. മലയാളികൾ ഇരു കയ്യും നീട്ടിയാണ് താരത്തേയും സിനിമയേയും സ്വീകരിച്ചത്.
പിന്നീട് മലയാളത്തിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മിസ്റ്റർ ബ്രഹ്മചാരി, മഞ്ചാടി കുരു. രഹസ്യ പോലീസ്, വേഷം, രാജമാണിക്യം, തൊമ്മനും മക്കളും, വാസ്തവം, പതാക, പുലിന്മം, ഭാര്യ ഒന്ന് മക്കൾ മൂന്ന്, ട്വന്റി ട്വന്റി, താവളം, ആണ്ടവൻ, പകൽ നക്ഷത്രങ്ങൾ, ആയൂർ രേഖ,സ്‌കെച്, ഡിറ്റക്ടിവ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ സിന്ധുമേനോൻ വേഷമിട്ടിരുന്നു.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ വിവഹിതയായ താരം സിനിമകളിൽ നിന്ന് നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ്. അതേ സമയം രണ്ടായിരത്തി പത്തിനെട്ടിൽ താരതത്തിനെതിരെ ഒരു സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളിൽ പോലും താരം സജീവമല്ലായിരുന്നു.
Also Read
മോഹൻലാൽ ആ സൂപ്പർ ഹിറ്റ് ക്ലസ്സിക് ചിത്രം ഉപേക്ഷിക്കാൻ കാരണമായത് മുടി, സംഭവം ഇങ്ങനെ
അഭിനേയത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയായിരുന്നു സിന്ധു മേനോൻ. 2012 ൽ പുറത്തിറങ്ങിയ മഞ്ചാടികുരു എന്ന മലയാള ചിത്രത്തിലും തെലുങ്കിൽ സുഭദ്ര എന്ന സിനിമയുമാണ് സിന്ധു മേനോൻ ഒടുവിലായി അഭിനയിച്ചത്.
കന്നഡ, തെലുങ്കു, തമിഴ് ഭാഷകളിലായി അൻപതിലധികം ചിത്രങ്ങളിൽ സിന്ധു മേനോൻ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും സിന്ധു മേനോൻ അഭിനയിച്ചിട്ടുണ്ട്.
ആന്ധ്ര സ്വദേശിയായ ഡൊമിനിക് പ്രഭുവിനെയാണ് സിന്ധു മേനോൻ വിവാഹം ചെയ്തിരിയ്ക്കുന്നത്. 2010 ലായിരുന്നു വിവാഹം. ഇംഗ്ലണ്ടിൽ ഇൻഫർമേഷൻ ടെക്‌നോളജി പ്രൊഫഷണലായ ഭർത്താവിനൊപ്പമാണ് സിന്ധു മേനോൻ ഇപ്പോൾ താമസിയ്ക്കുന്നത്. അവർക്ക് രണ്ടുകുട്ടികളാണുള്ളത്.