ഇങ്ങനെയൊരു ചേട്ടനെ കിട്ടിയത് പൃഥ്വിരാജിന്റെ ഭാഗ്യമാണ്, ഇന്ദ്രജിത്തിനേയും പൃഥിരാജിനേയും കുറിച്ച് മല്ലികാ സുകുമാരൻ

548

മുൻകാല സൂപ്പർതാരം സുകുമാരന്റെ കുടുംബം മലയാളി സിനിമാ പ്രേക്ഷകർക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താര കുടുംബമാണ്. സുകുമാരൻ അന്തരിച്ചെങ്കിലും ഭാര് മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം മോളിവുഡിലെ അവിഭാജ്യ ഘടകങ്ങളായി മാറിയ താരങ്ങളാണ്.

സിനിമയിലും സീരിയലുകളിലുമായി മല്ലികാ സുകുമാരൻ നിറഞ്ഞു നിൽക്കുമ്പോൾ കൈനിറയെ ചിത്രങ്ങളുമായാണ് ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളത്തിൽ മുന്നേറികൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് സൂപ്പർ താരമായപ്പോൾ ഇന്ദ്രജിത്ത് ശ്രദ്ധേയ വേഷങ്ങൾ ചെയ്ത പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

Advertisements

അതേസമയം പൃഥ്വിയുടെയും ഇന്ദ്രന്റെയും കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. സിനിമാ തിരക്കുകൾക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്ത് മലയാളത്തിൽ തുടങ്ങിയത്. പൃഥ്വിരാജ നായക വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി. അഭിനയത്തിന് പിന്നാലെ നിർമ്മാണത്തിലും സംവിധാനത്തിലും തിളങ്ങി നിൽക്കുകയാണ് പൃഥ്വിരാജ്.

Also Read:
സുകുവേട്ടന് പ്രേമഗാനം അഭിനയിക്കാൻ സങ്കടമാണ്, പ്രണയഗാനത്തിലെ കൊഞ്ചലൊക്ക അദ്ദേഹത്തിന് നല്ല ബുദ്ധിമുട്ടായിരുന്നു: മല്ലികാ സുകുമാരൻ

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചേട്ടനും അനിയനും തിളങ്ങിയിരുന്നു. അതേസമയം ഇപ്പോഴിതാ മക്കളെ കുറിച്ച് മല്ലികാ സുകുമാരൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ആചിരുന്നു ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും സഹോദര സ്‌നേഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് മല്ലികാ സുകുമാരൻ എത്തിയത്.

ഇന്ദ്രജിത്തിനെ പോലെ ഒരു ചേട്ടനെ കിട്ടിയത് പൃഥ്വിരാജിന്റെ ഭാഗ്യമാണെന്നാണ് നടി അഭിമുഖത്തിൽ നടി പറയുന്നത്. മല്ലികാ സുകുമാരന്റെ വാക്കുകൾ ഇങ്ങനെ:

മൂന്ന് വയസുവരെ ഇന്ദ്രന് അത്യാവശ്യം കുസൃതിയൊക്കെയുണ്ടായിരുന്നു. ആ സമയത്താണ് ഞാൻ രാജുവിനെ പ്രസവിക്കുന്നത്. അതോടെ ഇന്ദ്രന്റെ ശ്രദ്ധ രാജുവിലായി കുസൃതി മാറി. രാജുവിനെ കുളിപ്പിക്കലും കളിപ്പിക്കലും കളിപ്പാട്ടം വാങ്ങി കൊടുക്കലുമൊക്കെയായി അവന്റെ സന്തോഷങ്ങൾ. അന്നുമുതൽ ചേട്ടനും അനിയനും അടുത്ത കൂട്ടുകാരാണ്.

ഇപ്പോൾ മുതിർന്നിട്ടും ഞാൻ രാജുവിനെ എന്തെങ്കിലും വഴക്ക് പറഞ്ഞാൽ ഇന്ദ്രൻ ഇടപെടും. പോട്ടെ അമ്മേ അവൻ കൊച്ചുവാവയല്ലെ എന്ന് പറയും ഇന്ദ്രൻ. എല്ലാത്തിലും അതുപോലെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോഴും അവർ തമ്മിൽ മനസ് തുറന്നു സംസാരിക്കുന്ന സുഹൃത്തുക്കളാണ്. ഇങ്ങനെയൊരു ചേട്ടനെ കിട്ടിയത് ഭാഗ്യമാണെന്ന് ഞാൻ എപ്പോഴും രാജുവിനോട് പറയാറുണ്ട്.

Also Read:
മരുമകൾ പൂർണിമയെ പറ്റി ലൈവിൽ പരാതി പറഞ്ഞ് മല്ലിക സുകുമാരൻ, മറുപടിയുമായി പൂർണിമയും

എന്തുണ്ടായാലും ഫോണെടുത്ത് ചേട്ടനെ വിളിക്കാമല്ലോ. അതുപോലെ ഇന്ദ്രന്റെ എല്ലാ കാര്യങ്ങളിലും രാജുവും കൂടെ നിൽക്കാറുണ്ട്. അഭിമുഖത്തിൽ മല്ലികാ സുകുമാരൻ പറഞ്ഞു. അതേസമയം സിനിമാ തിരക്കുകൾക്കിടെയിലും അമ്മയ്‌ക്കൊപ്പം ചിലവഴിക്കാനും സമയം കണ്ടെത്താറുണ്ട് ഇന്ദ്രനും പൃഥ്വിയും.

താരകുടുംബത്തിന്റെ ഒത്തുകൂടൽ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. മക്കൾക്കൊപ്പം മല്ലികാ സുകുമാരനും അഭിനയ രംഗത്ത് സജീവമാണ്. സിനിമാ സീരിയൽ താരമായാണ് മല്ലികാ സുകുമാരൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. ലവ് ആക്ഷൻ ഡ്രാമ, തൃശ്ശൂർ പൂരം എന്നീ സിനിമകളാണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയത്.

സീരിയസ് റോളുകൾക്കൊപ്പം കോമഡി വേഷങ്ങളിലും മല്ലികാ സുകുമാരൻ തിളങ്ങിയിരുന്നു. മിനിസ്‌ക്രീനിൽ ഹാസ്യ പരമ്പരകളുമായി നടി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. വർഷങ്ങളായി അഭിനയ രംഗത്തുള്ള താരം കൂടിയാണ് മല്ലിക.

Advertisement