ആരാധകർക്ക് സന്തോഷ വാർത്ത: തുപ്പാക്കി 2 ൽ ദളപതി വിജയിയ്ക്ക് നായികയാവുന്നത് ഈ സൂപ്പർ ഭാഗ്യ നായിക

79

ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററിന് ശേഷം ദളപതി വിജയ് അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് എആർ മുരുഗദാസാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിജയിയുടെ സൂപ്പർ ഹിറ്റ് ചിത്രം തുപ്പാക്കിയുടെ രണ്ടാം ഭാഗമാണ് ഈ സിനിമയെന്നും റിപ്പോർട്ടികൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി മറ്റൊരു വാർത്തകൂടി പുറത്ത് വന്നിരിക്കുകയാണ്. തുപ്പാക്കി 2 ലും കാജൽ അഗർവാൾ തന്നെ നായികയായെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിജയിയുടെ ഭാഗ്യ നായികമാരിൽ ഒരാളാണ് കാജൽ അഗർവാൾ. ഈ വിവരം ഔദ്യോഗികമായി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Advertisements

ചെന്നൈയിലെ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ വെച്ച് 2012ൽ പുറത്തിറങ്ങിയ തുപ്പാക്കിയുടെ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ മുരുകദോസ് പറഞ്ഞിരുന്നു. ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പർ സെൽസ് എന്നു പേരായ ഇടനിലക്കാരെ തകർക്കുകയും അതുവഴി മുംബൈയിലെ ബോംബ് സ്‌ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥന്റെ കഥ ആയിരുന്നു തുപ്പാക്കി പറഞ്ഞത്. മലയാളി താരം ജയറാമും ചിത്രത്തിൽ വേഷമിട്ടിരുന്നു.

അതേ സമയം മുരുഗദാസിന് നറുക്ക് വീഴുന്നതിന് മുമ്പ് സുധാ കൊംഗാര, വെട്രിമാരൻ, മഗിഴ് തിരുമേനി, മോഹൻരാജ തുടങ്ങിയവരെ അടുത്ത ചിത്രത്തിനായി വിജയ് പരിഗണിച്ചിരുന്നു. സുധ പറഞ്ഞ കഥ വിജയ്ക്ക് ഇഷ്ടമായിരുന്നു.

എന്നാൽ തിരക്കഥ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ അതിൽ മാറ്റങ്ങൾ വരുത്തി കൊണ്ടുവരാനാണ് വിജയ് നൽകിയ നിർദ്ദേശം. മഗിഴ് തിരുമേനി അഭിനയത്തിലും തൻറെ പുതിയ സിനിമയിലും തിരക്കിലായതുകൊണ്ട് വിജയ്ക്ക് പറ്റിയ കഥ ചെയ്യാനായില്ല. വെട്രിമാരൻ മറ്റ് പ്രൊജക്ടുകളിൽ ബിസിയാണ്.

ഒടുവിൽ എആർ മുരുഗദാസിനെ തന്നെ തൻറെ അടുത്ത സിനിമ വിജയ് ഏൽപ്പിച്ചു. തുപ്പാക്കിയുടെ രണ്ടാം ഭാഗം ചെയ്യാനാണ് ആലോചിക്കുന്നത്. എന്നാൽ ആ സിനിമയ്ക്ക് ശേഷം സുധയുടെ തിരക്കഥ ശരിയായാൽ അത് ചെയ്യാനാണ് വിജയ് തീരുമാനിച്ചിരുന്നത്.

എന്നാൽ തനിക്ക് തിരക്കഥ ശരിയാക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന് സുധ അറിയിച്ചതിനെ തുടർന്ന് വിജയ് മറ്റ് ചോയ്സുകൾ നോക്കി. തുപ്പാക്കി 2 കഴിഞ്ഞാൽ വിജയ് വീണ്ടും അറ്റ്ലിയു മായി ഒത്തുചേരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

അറ്റ്ലി പറഞ്ഞ ഒരു ആക്ഷൻ ത്രില്ലർ സ്റ്റോറി വിജയ്ക്ക് ഗംഭീരമായി ഇഷ്ടമായത്രേ. തെരി, മെർസൽ, ബിഗിൽ എന്നിവയാണ് അറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രങ്ങൾ. ഇവ മൂന്നും ബ്ലോക്ബസ്റ്റർ വിജയം നേടിയിരുന്നു.

Advertisement