മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളായിരുന്നു അഭിനയ കുലപതി നടൻ തിലകൻ. അഭിനയകല ആത്മാവിൽ കൊണ്ടുനടന്ന തിലകൻ അർപ്പണബോധവും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ലോക നിലവാരത്തിലേക്ക് ഉയർന്ന നടനായിരുന്നു അദ്ദേഹം.
ഘന ഗംഭീരമായ ശബ്ദം, അടിമുടി പൗരുഷം നിറഞ്ഞ ശരീരഭാഷ. പെരുവിരൽ മുതൽ ഉച്ചി വരെ അഭിനയത്തിൽ അലിഞ്ഞു നിൽക്കുന്ന തിലകൻ ഒരു അസാധാരണ കാഴ്ചയാണ്. അഭിനയ മികവിൽ ലോക നിലവാരത്തിലുള്ള നടനായിരുന്നു തിലകൻ. കഥാപാത്രം ചെറുതോ വലുതോ ആകട്ടെ അവയെല്ലാം അദ്ദേഹം അനശ്വരമാക്കിയിരുന്നു.
മോഹൻലാൽ തിലകൻ കവിയൂർ പൊന്നമ്മ കോമ്പിനേഷൻ മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ നിറം മാറാത്ത ഒരു കോമ്പിനേഷൻ ആയിരുന്നു. മോഹൻലാലിന്റെ അച്ഛനായി തിലകനും, അമ്മയായി കവിയൂർ പൊന്നമ്മയും സിബി മലയിൽ സംവിധാനം ചെയ്ത കിരീടം, ചെങ്കോൽ എന്നീ സിനിമകളിൽ നിറഞ്ഞു നിന്നിരുന്നു.
കിരീടത്തിൽ ആ കെമസ്ട്രി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കിലും വ്യക്തിപരമായി അന്ന് തിലകനോട് തനിക്ക് കലഹം ഉണ്ടയിരുന്നു എന്നും എന്നാൽ അത് കിരീടം എന്ന സിനിമയിൽ അഭിനയിക്കാൻ വന്നതോടെ അവസാനിച്ചിരുന്നു എന്നും കവിയൂർ പൊന്നമ്മ മുമ്പ് ഒരിക്കൽ വ്യക്തമാക്കിയിരുന്നു.
കവിയൂർ പൊന്നമ്മയുടെ വാക്കുകൾ ഇങ്ങനെ: കിരീടം എന്ന സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ ഞാനും തിലകൻ ചേട്ടനും അത്ര സ്വര ചേർച്ചയിൽ അല്ലായിരുന്നു. ജാതകം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ഞങ്ങൾ വഴക്കായി.
ഞാൻ സെറ്റിൽ നിന്ന് ഇറങ്ങി പോവുകവരെ ഉണ്ടായി.
കിരീടം എന്ന സിനിമയിൽ തിലകൻ ചേട്ടൻ അഭിനയിക്കാൻ വരുമ്പോൾ ഞാനും മോഹൻലാലും അവിടെ ഇരുന്നു ഇഡ്ഡലി കഴിക്കുക ആയിരുന്നു. ലാൽ എനിക്ക് ഇഡ്ഡലി നൽകുന്നതൊക്കെ തിലകൻ ചേട്ടൻ നോക്കി കൊണ്ട് നിൽക്കുന്നു ണ്ടായിരുന്നു.
ഒടുവിൽ എന്റെ അടുത്തേക്ക് വന്നു എനിക്ക് മുന്നിൽ ഇഡ്ഡലിക്ക് വേണ്ടി കൈ നീട്ടി ഞാൻ ഒരു ഒറ്റ തട്ട് കൊടുത്തു, അങ്ങനെ ആ പിണക്കം അവിടെ അവസാനിച്ചു. പുറമേ പരുക്കനായി അഭിനയിക്കുന്ന ആളായിരുന്നു തിലകൻ ചേട്ടൻ. അത് പോലെ ഒരു നടനെ ഇനി മലയാള സിനിമയ്ക്ക് ലഭിക്കില്ല എന്നും കവിയൂർ പൊന്നമ്മ പറയുന്നു.