50 ൽ അധികം വർഷമായി മലയാള സിനിമാ ആരാധകർ മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ മാസ്മരിക പ്രകടങ്ങൾ കാണാൻ തുടങ്ങിയിട്ട്. മലയാളികൾ മാത്രമല്ല ബോളിവുഡിലേയും തമിഴകത്തേയും തെലുങ്കിലേയും പ്രേക്ഷകരേയും മമ്മട്ടി അമ്പരിപ്പിച്ചിട്ടുണ്ട്. എല്ലാഭാഷകളിലും അദ്ദേഹത്തിന്റെ സിനിമകൾക്കെല്ലാം എന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
വർഷങ്ങൾ നീണ്ട കരിയറിൽ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. നിരവധി മുൻനിര സംവിധായകർക്ക് ഒപ്പവും പുതിയ സംവിധായകർക്ക് ഒപ്പവും എല്ലാം മമ്മൂട്ടി സിനിമകൾ ചെയ്തിരുന്നു. ഇന്നും പ്രേക്ഷക മനസുകളിൽ നിന്നും മായാതെ നിൽക്കുന്നവയാണ് മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ സിനിമകളും കഥാപാത്രങ്ങളും എല്ലാം.
പ്രശസ്ത സംവിധായകൻ വിഎം വിനു 1999ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമകളിൽ ഒന്നായിരുന്നു പല്ലാവൂർ ദേവനാരായണൻ. ടൈറ്റിൽ റോളിലാണ് മമ്മൂട്ടി ഈചിത്രത്തിൽ എത്തിയത്. വിഎം വിനു തന്റെ കരിയറിന്റെ തുടക്കത്തിൽ ചെയ്ത സിനിമകളിൽ ഒന്നുകൂടിയായിരുന്നു പല്ലാവൂർ ദേവനാരായണൻ. ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയിലായിരുന്നു ഈ മമ്മൂട്ടി ചിത്രം ഒരുങ്ങിയിരുന്നത്.
മമ്മൂട്ടിക്ക് ഒപ്പം നെടുമുടി വേണു, ദേവൻ, ജഗദീഷ്, കവിയൂർ പൊന്നമ്മ, കലാഭവൻ മണി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. പല്ലാവൂർ ദേവനാരായണന്റെ റോൾ ആദ്യം മമ്മൂട്ടിയിലേക്കാണ് എത്തിയതെങ്കിലും അന്ന് മമ്മൂട്ടി മോഹൻലാലിന്റെ പേരായിരുന്നു ഈ റോളിനായി നിർദ്ദേശിച്ചത്. സിനിമയെകുറിച്ചും കഥാപാത്രത്തെ കുറിച്ചും പറഞ്ഞപ്പോൾ ഇത് ലാലിന് പറ്റിയ റോൾ അല്ലേ എന്നായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി.
എന്നാൽ സംവിധായകൻ വിഎം വിനുവിന് ഈ റോൾ മമ്മൂട്ടി തന്നെ ചെയ്യണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെ മാസും ക്ലാസും നിറഞ്ഞ പല്ലാവൂർ ദേവനാരായണനെ മെഗാസ്റ്റാർ തന്നെ അവതരിപ്പിക്കുക ആയിരുന്നു. സിനിമ ബോക്‌സോഫീൽ അത്ര വിജയം ഈയില്ലെങ്കിലും പിന്നീട് മിനിസ്‌ക്രീനിൽ വന്നപ്പോൾ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
പല്ലാവൂർ ദേവനാരായണന് പുറമെ ബസ് കണ്ടക്ടർ, വേഷം, ഫേസ് ടു ഫേസ് തുടങ്ങിയ സിനിമകളും മമ്മൂട്ടി വിഎം വിനു കൂട്ടുകെട്ടിൽ മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു. ഇതിൽ വേഷം, ബസ് കണ്ടക്ടർ തുടങ്ങിയ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളിൽ വിജമായി മാറിയിരുന്നു. 2004ലാണ് മമ്മൂട്ടി വിഎം വിനു കൂട്ടുകെട്ടിൽ വേഷം പുറത്തിറങ്ങിയത്. കുടുംബ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
വേഷത്തിന്റെ വിജയത്തിന് പിന്നാലെയാണ് ബസ് കണ്ടക്ടർ എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയത്. മമ്മൂട്ടി കണ്ടക്ടർ വേഷത്തിൽ എത്തിയ ചിത്രവും തിയ്യേറ്ററുകളിൽ വിജയമായിരുന്നു. മോഹൻലാലിനെ നായകനാക്കി ബാലേട്ടൻ എന്ന ചിത്രമാണ് വിഎം വിനു സംവിധാനം ചെയ്തിരുന്നത്. 2003ലാണ് ബാലേട്ടൻ പുറത്തിറങ്ങിയിരുന്നത്. കുടുംബ പ്രേക്ഷകരും യുവാക്കളും ഒന്നടങ്കം ഒരേപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു ബാലേട്ടൻ.
തിയ്യേറ്ററുകളിൽ ലഭിച്ച അതേ സ്വീകരണം സിനിമ ചാനലിൽ വന്നപ്പോഴും ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്ക് പുറമെ ശ്രീനിവാസൻ, ജയറാം, ജഗദീഷ് തുടങ്ങിയവരെയും നായകന്മാരാക്കിയും വിഎം വിനു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.