ഒരു കാലത്ത് മലയാള സിനിമയിൽ സൂപ്പർതാരങ്ങളെക്കാൾ മൂല്യം ഉണ്ടായിരുന്ന നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളിൽ കൂടി ആയിരുന്നു ഇക്കിളി നായികയായി ഷക്കീല വൻവിജയങ്ങൾ നേടിയെടുത്തത്. സൂപ്പർതാര സിനിമകൾ അടക്കം പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഒരു കാലഘട്ടത്തിൽ മലയാള സിനിമയെ രക്ഷപെടുത്തിയത് ഷക്കീല ചിത്രങ്ങൾ ആയിരുന്നു.
വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ ഷക്കീല എത്തിയിരു ന്നു. കിന്നാരത്തുമ്പികൾ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചതോടെ ഈണ് നടിയുടെ ജീവിതം മാറിമറിഞ്ഞത്. സിൽക്ക് സ്മിതക്ക് ഒപ്പം തമിഴ് സിനിമയിൽ അഭിനയിച്ചാണ് സിനിമാ ജീവിതം തുടങ്ങിയത്. സിക്കിന്റെ അനിയത്തിയായാണ് ഷക്കീല ആ സിനിമയിൽ അഭിനയിച്ചത്.
10ാം ക്ലാസ് പരാജയപ്പെട്ടതോടെ ആണ് ഷക്കീല അഭിനയിക്കാൻ പോയത്. അതേ സമയം തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയ നഷ്ടങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ഷക്കില ഇപ്പോൾ. ഫ്ളവേഴ്സ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ ആയിരുന്നു ഷക്കീല ഇക്കാര്യങ്ങൾ പറഞ്ഞത്.നടിയുടെ വാക്കുകൾ ഇങ്ങനെ:
ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട് ഇപ്പോളും പ്രണയത്തിലാണ് പക്ഷേ അത് ആരോടാണെന്ന് പറയുന്നില്ല. എന്നെ പ്രണയിച്ചവർ എല്ലാം കുടുംബത്തിനൊപ്പം എന്റെ വീട്ടിൽ വന്നിരുന്നു. ആർക്കെങ്കിലും കല്യാണം കഴിക്കണം എന്നുണ്ടെങ്കിൽ ഞാനുമായി പ്രണയത്തിലായാൽ മതിയെന്ന് ഞാൻ പറയാറുണ്ട്.
രണ്ടാമത് പ്രണയിച്ചിരുന്ന ആൾക്ക് ഇപ്പോഴും കല്യാണം ഈയിട്ടില്ല അതിലൊരു വിഷമമുണ്ട്. ഇപ്പോൾ പ്രണയിക്കുന്ന ആൾക്കും വൈകാതെ കല്യാണമാവും. എനിക്ക് 45 വയസായി ഞാൻ ഇനിയെന്തിനാണ് കല്യാണം കഴിക്കുന്നത്. എന്നേക്കാളും പ്രായക്കുറവാണ് അവന്. അവന്റെ വീട്ടിൽ സമ്മതിക്കില്ല. പ്രസവിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല.
പ്രണയത്തിന് വേണ്ടി പോരാടാനൊന്നും എനിക്ക് വയ്യ. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നത്. എന്നോട് കല്യാണം കഴിക്കാൻ വീട്ടുകാർ പറയുന്നുണ്ടെന്ന് അവൻ പറയുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. ഞാനും മനുഷ്യനല്ലേ. നിനക്ക് കല്യാണം വേണ്ടേ എന്നൊക്കെ ചോദിച്ച് ഞാൻ അത് വിടും. ഭക്ഷണമില്ലാതെ ഞാൻ ജീവിക്കും, പക്ഷേ, പ്രണയമില്ലാതെ പറ്റില്ലെന്നും ഷക്കീല പറയുന്നു.