മലയാളത്തിന്റെ സൂപ്പർ നടി നവ്യാ നായർ വിവാഹ ശേഷം മലയാള സിനിമയിൽ അത്ര സജീവം ആയിരുന്നില്ല. വിവാഹ ശേഷം ഒരു മലയാള ചിത്രത്തിലും ദൃശ്യം കന്നഡ സീരിസും അടക്കം ചുരുക്കം സിനിമകളിൽ മാത്രമായിരുന്നു നചി വേഷമിട്ടത്.
അതേ സമയം നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് ഇപ്പോൾ നവ്യ നായർ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. വികെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നവ്യ നായരും വിനായകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ മലയാളത്തിൽ അഭിനയിച്ച ഈ ചിത്രം മികച്ച അഭിപ്രായം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. വിനായകന്റെയും നവ്യയുടെയും അഭിനയവും സിനിമ മുന്നോട്ട് വെയ്ക്കുന്ന ആശയവുമെല്ലാം ഏറെ ചർച്ചയാകുന്നുണ്ട്.
നിരവധി ആസ്വാദന കുറിപ്പുകളാണ് സിനിമയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വന്നിരുന്നത്. ചില പോസ്റ്റുകളെല്ലാം നവ്യ ഷെയർ ചെയ്യാറുമുണ്ട്. അത്തരത്തിൽ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഒരുത്തി സിനിമ കണ്ടു ഇറങ്ങുമ്പോൾ വിനായകൻ എന്ന വ്യക്തിയോട്, അഭിനേതാവിനോട് നിങ്ങൾക്ക് എന്തൊക്കെ ദേഷ്യം ഉള്ളിൽ ഉണ്ടെങ്കിലും ഒരു പക്ഷെ അത് ഉരുകിയോലിക്കാൻ സാധ്യത ഉണ്ട്.
അത്ര ഗംഭീര ഒരു പ്രകടനം ആണ് അയാൾ കാഴ്ച വെച്ചത്. ഒരു ഗ്രാമീണ സുന്ദരിയായി വന്ന നവ്യാ നായർ നിങ്ങൾക്ക് കണ്ണുകൾ കോണ്ടു കോരികുടിക്കാൻ പുതിയൊരു കാഴ്ച വസ്തുവും അഭിനേതാവും ആരാധന കഥാപാത്രവും ആയ ഒരു സ്ത്രീയായി മാറിയിരിക്കും. ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ് ആണ് എടുത്തുപറയേണ്ടത് പ്രത്യേകിച്ചും പശ്ചാത്തലസംഗീതം എഡിറ്റിങ് ക്യാമറ എന്നു വേണ്ട സകല മേഖലയിലും പൂർണതൃപ്തി.
ഇതിപ്പോ എന്താ ഇത്ര വലിയ സംഭവം എന്നു നിങ്ങൾ ഓർക്കും. അതു അറിയണം എങ്കിൽ നിങ്ങൾ സിനിമയുടെ ക്ലൈമാക്‌സിലേക്കു തന്നെ അടുക്കണം. ആകെ നിങ്ങൾക്ക് ഈ സിനിമയിൽ കല്ലുകടി ആയി തോന്നുക മണി എന്ന വിളിപ്പേരുള്ള നായികയുടെ ഇടക്കിടക്ക് ഉള്ള ഫോൺ റിങ്‌ടോൺ മാത്രമായിരിക്കും
ജ്വാലാമുഖമായ് പറന്നുയർന്ന കൊടുങ്കാറ്റാണീ സ്ത്രീ ഭാവം.
എന്നൊക്കെ കവി ചുമ്മാതെ എഴുതിയത് ആണോ. പടച്ചോനെ ഇങ്ങനെയും പെണ്ണും, പോലീസ്‌കാരും ഒക്കെ ഉണ്ടോ. 2020ലെ മികച്ച നടിക്കുള്ള ജെസി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12ാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ്, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് എന്നീ പുരസ്‌ക്കാരങ്ങൾ നവ്യാനാനായർക്ക് നേടിക്കൊടുത്ത ചിത്രമാണ് ഒരുത്തി.
സിനിമയുടെ കഥ, തിരക്കഥ എസ്‌സുരേഷ് ബാബുവിന്റേതാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മാണം നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. കാമറ ചലിപ്പിച്ചിരിക്കുന്നത് ജിംഷി ഖാലിദ് ആണ്.