അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ മലയാളി താരമാണ് അനന്യ. ആയില്യ എന്നായിരുന്ന താരത്തിന്റെ യഥാർത്ഥ പേര് സിനിമയിൽ എത്തിയപ്പോഴാണ് മാറ്റി അനന്യ എന്നാക്കിയത്.
മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള അനന്യ തനിക്ക് സിനിമയിൽ ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ നൃത്തപരിപാടികളിലും താരം സജീവമായിരുന്നു.
മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം അഭിനയ രംഗത്ത് സജീവമാണ്. പോസിറ്റീവ് എന്ന മലയാള സിനിമയിലൂടെ ആയിരുന്നു നായികയായി അനന്യ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ, എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ സജീവം ആവുകയായിരുന്നു.
സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ അധികം സെലക്ടീവാണ് അനന്യ. വിവാഹ ശേഷവും അഭിനയം തുടരുന്ന നടി വർഷത്തിൽ ഒരു സിനിമ എന്ന നിലയിലാണ് ഇപ്പോൾ മുന്നോട്ട് പോവുന്നത്. 2018 ൽ പുറത്തിറങ്ങിയ കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന് ശേഷം. 2019 ൽ ഒരു തെലുങ്ക് ചിത്രവും 2020 ൽ ഒരു തമിഴ് ചിത്രവും അനന്യ ചെയ്തു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിച്ച ഭ്രമം ആയിരുന്നു മലയാളത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.
ഭ്രമത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച അഭിപായമായിരുന്നു ലഭിച്ചത്. പ്രശസ്ത ക്യാമറമാൻ രവി കെ ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു ഭ്രമം. ഹിന്ദി സിനിമ അന്ധാധുന്നിന്റെ മലയാളം റീമേക്കായിരുന്നു ഭ്രമം.
സിനിമ രംഗത്ത് എത്തിയതു മുതൽ ഒരേ ശരീര പ്രകൃതിയിൽ മുന്നോട്ട് പോകുന്ന താരം കൂടിയാണ് അനന്യ. കാഴ്ച്ചയിൽ ഒരു കോളേജ് വിദ്യാർത്ഥിനിയായാണ് ഇപ്പോഴും തോന്നുന്നത്. ഇതാണ് അനന്യയെ മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്തയാക്കുന്നതും. ഓരോ വർഷം കഴിയുമ്പോഴും ചെറുപ്പമായി ഇരിക്കുന്നതിന്റെ രഹസ്യമാണ് പങ്കുവെക്കുകയാണ് താരമിപ്പോൾ.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സൗന്ദര്യത്തിന്റേയും ഫിറ്റ്നസിനേയും കുറിച്ച് അനന്യ തുറന്നു പറഞ്ഞത്. തന്റെ സൗന്ദര്യത്തിലും ഫിറ്റ്നസിലുമൊന്നും വലിയ രഹസ്യങ്ങളൊന്നും ഇല്ലെന്നാണ് അനന്യ പറയുന്നത്. അഞ്ചാറ് വർഷമായി താൻ നന്നായി ഡയറ്റ് പ്ലാൻ നോക്കുന്നുണ്ട്.
ചെറുപ്പം നിലനിർത്താനോ ലേഡി മമ്മൂക്ക ആവാനോ ഉള്ള ശ്രമം അല്ല അത്. ആരോഗ്യം നിലനിർത്താൻ ആഗ്രഹം ഉള്ളതുകൊണ്ടാണ്. അതിനു വേണ്ടി ഭക്ഷണ കാര്യത്തിൽ നല്ല രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഞാൻ അധികം ഭക്ഷണം കഴിക്കുന്ന ആളല്ലെന്നാണ് അനന്യ പറയുന്നത്. ഒരുപാട് ഭക്ഷണമെല്ലാം കഴിച്ച് വണ്ണം വെക്കുമ്പോൾ എനിക്ക് അത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കും. പിന്നെ അത് കുറക്കാൻ നോക്കും. ഓവർ വെയിറ്റ് ഇത് വരെ ആയിട്ടില്ല. കഥാപാത്രത്തിന് വേണ്ടി വണ്ണം വെക്കണം എന്ന് ആവശ്യപ്പെട്ടാൽ വണ്ണം വയ്ക്കുന്നതിന് കുഴപ്പമൊന്നുമില്ല.
തന്റെ ഏറ്റവും പുതിയ ചിത്രമാണ് സണ്ണിവെയിൻ നായകനായെത്തുന്ന അപ്പൻ. ഈ ചിത്രത്തിലെ എന്റെ കഥാപാത്രത്തിന് കുറച്ച് വണ്ണം വേണമെന്ന് പറഞ്ഞിരുന്നു. അന്ന് വളരെ മെലിഞ്ഞായിരുന്നു ഇരുന്നത്. പിന്നെ അതിന് വേണ്ടി മൂന്ന് കിലോ കൂട്ടുകയും ചെയ്തു.
ഒരാഴ്ച്ചകൊണ്ടാണ് മൂന്ന് കിലോ ഞാൻ കൂട്ടിയതെന്നും അനന്യ വ്യക്തമാക്കുന്നു. മജു ആണ് അപ്പൻ സംവിധാനം ചെയ്യുന്നത്. അരക്ക് കീഴെ തളർച്ച ബാധിച്ച് കട്ടിലിൽ ജീവിതം തള്ളി നീക്കുന്ന ഒരു അപ്പന്റെയും അദ്ദേഹത്തിന്റെ സ്വത്തിനായി മരണം കാത്ത് നിൽക്കുന്ന ഭാര്യയുടേയും മക്കളുടെയും മരുമക്കളുടെയും കുടുംബ ജീവിതത്തിലെ കാഴ്ചകളാണ് അപ്പൻ സിനിമയുടെ ഇതിവൃത്തം.
സണ്ണി വെയ്നും ഗ്രേസ് ആന്റണിയും മക്കളുടെ വേഷവും, അനന്യയും വിജിലേഷും മരുമക്കളുടെ വേഷവുമാണ് ചിത്രത്തിൽ ചെയ്യുന്നത്. അതേ സമയം 2012 ൽ ആണ് തൃശൂർ സ്വദേശിയായ ആഞ്ജനേയൻ അനന്യയെ വിവാഹം ചെയ്തത്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ടു കൊണ്ട് നിരവധി വിവാദങ്ങൾ അന്ന് നടന്നിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയങ്ങളെക്കുറിച്ചെല്ലാം അനന്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
1995 ൽ പുറത്തിറങ്ങിയ പൈ ബ്രദേഴ്സ്, വൃദ്ധൻമാരെ സൂക്ഷിക്കുക എന്നീ ചിത്രങ്ങളിലൂടെയാണ് അനന്യ ബാലതാരമായി എത്തിയത്. അന്ന് താരത്തിന്റെ പേര് ആയില്യ എന്നായിരുന്നു. 2008 ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിൽ എത്തിയ താരം പിന്നീട് തമഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ തിളങ്ങുകയായിരുന്നു.
പോസിറ്റീവിന് പിന്നാലെ തമിഴിൽ നാടോടികൾ എന്ന സിനിയിൽ അഭിനയിച്ചതോടെയാണ് അനന്യ ശ്രദ്ദിക്കപ്പെട്ട് തുടങ്ങിയത്. ഈ സിനിയിലെത്തിയപ്പോഴാണ് താരം ആയില്യ എന്ന പേര്മാറ്റി അനന്യ ആക്കിയത്.