മലയാള സിനിമ സീരിയൽ രംഗത്ത് 15 വർഷത്തിൽ അധികമായി നിറഞ്ഞുനിൽക്കുന്ന നടിയാണ് അനു ജോസഫ്. സിനിമയിലും സീരിയലുകളിലും മികച്ച നിരവധി വേഷങ്ങളിൽ തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്.
കൈരളി ചാനലിലെ കാര്യം നിസ്സാരം എന്ന പരമ്പരയിലെ സത്യഭാമ ആണ് താരത്തിന് ഏറെ പോപ്പുലാരിറ്റി നേടികൊടുത്തത്. ഇപ്പോൾ കൈരളി ടിവിയിലെ തന്നെ പുട്ടും കട്ടനും എന്ന പരിപാടിയിൽ ആണ് താരം എത്തുന്നത്. കാര്യം നിസ്സാരം എന്ന രസകരമായ പരമ്പരയിലെ അഡ്വ സത്യഭാമയായിട്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
2004 മുതൽ മിനിസ്‌ക്രീനിൽ സജീവയായ താരം നിരവധി സീരിയലുകളിലാണ് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞ ട്ടുളളത്. ഒപ്പം പല ചാനലുകളിലേയും പരിപാടികളിൽ മത്സരാർതിഥിയായും അവതാരകയായുമൊക്കെ താരം എത്തിയിട്ടുണ്ട്. വർഷങ്ങളായി മിനിസ്‌ക്രീൻ രംഗത്ത് തിളങ്ങുന്ന നടി ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല.
അടുത്തിടെ തന്റെ മുടി കാൻസർ രോഗികൾക്കായി ദാനം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂടൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ അനു കഴിഞ്ഞ ദിവസം തന്റെ കുടുംബത്തെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
അനു ജോസഫിന്റെ വാക്കുകൾ ഇങ്ങനെ:
രണ്ട് മാസം കൂടുമ്പോഴൊക്കെയാണ് ഞാൻ വീട്ടിലേക്ക് വരുന്നത്. കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കൽ ആണ് താമസം. വളരെ കുറച്ച് സമയം മാത്രമെ വീട്ടിൽ ചെലവഴിക്കാൻ ലഭിക്കാറുള്ളൂ. ഒരുപാട് പേർ ആവശ്യപ്പെട്ടതിനാൽ ഞാൻ എന്റെ വീടും വീട്ടുകാരെയും പരിചയപ്പെടുത്താൻ പോവുകയാണ്.
ഒരു അത്യാവശ്യ ഘട്ടത്തിൽ വലിയ മോടിയൊന്നുമില്ലാതെ പപ്പ കൈയ്യിലുള്ള സമ്പാദ്യമെല്ലാം കൂട്ടിവെച്ച് പണിതതാണ് ഞങ്ങൾ താമസിക്കുന്ന വീട്. എനിക്ക് ഒരു സഹോദരിയുണ്ട് എന്നത് ഞാൻ മുമ്പു പറഞ്ഞിട്ടുള്ളതാണ്.
അവൾ ജനിച്ചപ്പോൾ മുതൽ ശാരീരികമായി ബുദ്ധമുട്ടുകൾ അനുഭവിക്കുന്ന കുട്ടിയാണ്. പണ്ട് അവളുടെ അസുഖത്തെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. അവൾ തലയ്ക്ക് കീഴ്‌പ്പോട്ട് ചലനമില്ലാതെയാണ് കിടക്കുന്നത്. ചെറുതായിരിക്കുമ്പോൾ അവൾ എപ്പോഴും കിടക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു.
അന്ന് കളിക്കാൻ വരാത്തതിന്റെ പേരിൽ അവളെ ഉപദ്രവിക്കുകയും കട്ടിലിൽ നിന്ന് വലിച്ച് താഴെയിടുകയും എല്ലാം ചെയ്യുമായിരുന്നു. അങ്ങനെ എന്റെ ഉപദ്രവം കൂടിയപ്പോൾ വർഷങ്ങളോളം അമ്മയുടെ ചേച്ചിയാണ് അവളെ നോക്കിയത്.
പിന്നീട് എനിക്ക് തിരിച്ചറിവ് വന്ന് തുടങ്ങിയപ്പോഴാണ് ഈ വീട് വെച്ച് അവളും ഞങ്ങളുമെല്ലാം ഈ വീട്ടിലേക്ക് മാറിയത്. ഇന്ന് അവൾ എന്റെ മുത്താണെന്നും അനു ജോസഫ് പറയുന്നു.