മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരായ കുടുംബ സദസ്സുകൾക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി രേഖ രതീഷ്. സിനിമയിലും സീരിയലിലും വേഷമിട്ടിട്ടുള്ള താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെ ആയിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് സീരിയലായ പരസ്പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ മനസ്സ് എന്ന പരമ്പരയിലും, നക്ഷത്രദീപങ്ങൾ എന്ന റിയാലിറ്റി ഷോയിലും രേഖ രതീഷിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
വളരെ കുഞ്ഞിലേ അതായത് 4 വയസുള്ളപ്പോൾ ഉന്നൈ നാൻ സന്തിത്തെൻ എന്ന തമിഴ് ടിവി പരമ്പരയിൽ രേവതിയുടെ ബാല്യകാലം രേഖാ രതീഷ് അവതരിപ്പിച്ചത്. ക്യാപ്റ്റൻ രാജുവാണ് രേഖയെ സീരിയലിലേക്ക് വീണ്ടും കൈപിടിച്ചുകൊണ്ടുവന്നത്. 14 വയസ്സുള്ളപ്പോളാണ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്.
ശ്രീവത്സൻ സംവിധാനം ചെയ്ത നിറക്കൂട്ടുകൾ എന്ന പരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എഎം നസീർ സംവിധാനം നിർവ്വഹിച്ച മനസ്സ് എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ദേവി, കാവ്യാഞ്ജലി എന്നീ പരമ്പരകളിൽ അഭിനയിച്ചു.
കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം മഴവിൽ മനോരമയിലെ ആയിരത്തിൽ ഒരുവൾ എന്ന പരമ്പരയിലൂടെ മഠത്തിലമ്മ എന്ന വേഷം ചെയ്ത് തിരിച്ച് ജനശ്രദ്ധപിടിച്ചു പറ്റി. മികച്ച നടിക്കുള്ള 2014 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്‌കാരം, മികച്ച സ്വഭാവനടിക്കുള്ള 2015 , 2016 , 2017 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്‌കാരം, ജൂറി പാരമർശം 2018 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്‌കാരം എന്നിവയും ലഭിച്ച നടിയാണ് താരം.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, സീ കേരളയിലെ പൂക്കാലം വരവായി എന്നീ പരമ്പരകളിലൂടെയാണ് നിലവിൽ രേഖ രതീഷ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. താരരാജാവ് മോഹൻലാലിന്റെ മാമ്പഴക്കാലം, മെഗാസ്റ്റാർ മമ്മൂട്ടി പല്ലാവൂർ ദേവനാരായണൻ എന്നീ സിനിമകളിലാണ് നടി അഭിനയിച്ചത്.
അമ്മയായും അമ്മായി അമ്മയായുമൊക്കെ സീരിയലുകളിൽ നിറഞ്ഞുനിന്ന താരം കൂടിയാണ് രേഖ രതീഷ്. മലയാളം ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന ശബ്ദലേഖകരായിരുന്ന രതീഷിന്റേയും രാധാമണിയുടേയും മകളാണ് രേഖ. തിരുവനന്തപുരത്താണ് താരം ജനിച്ചതെങ്കിലും വളർന്നതു ചെന്നൈയിലാണ്. അച്ഛൻ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ്ങ് കലാകാരനായിരുന്നു. അമ്മ രാധാമണി നാടക സിനിമാനടിയും ഡബ്ബിങ്ങ് കലാകാരിയുമായിരുന്നു.
ശാരിക സന്തോഷ്, ശശികല എന്നിവരാണ് സഹോദരങ്ങൾ. 18 വയസ്സുള്ളപ്പോൾ യൂസഫിനെ വിവാഹം ചെയ്‌തെങ്കിലും ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത നടൻ നിർമൽ പ്രകാശിനെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മൂന്നാമത് കമൽ റോയ് നെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യവും അധികകാലം നീണ്ടുനിന്നില്ല.
Also Read
സിനിമയിലേക്ക് വന്നപ്പോൾ അച്ഛൻ നൽകിയ ആ ഒരു ഉപദേശം ഞാൻ മൈൻഡ് ചെയ്തട്ടേയില്ല: തുറന്നു പറഞ്ഞ് അഹാന കൃഷ്ണ
നാലാമത്തെ വിവാഹം അഭിഷേകുമായിട്ടായിരുന്നു. ഈ ബന്ധത്തിൽ അയൻ എന്ന ആൺകുഞ്ഞുണ്ട്. മുൻപ് നാല് വിവാഹം കഴിഞ്ഞ താരം ഇപ്പോൾ ഈ മകനൊപ്പമാണ് താമസം. മകനൊപ്പം നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ രേഖ രതീഷ് ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തെകുറിച്ച് തുറന്നു പറയുകയാണ് താരം. അച്ഛനും അമ്മയും പിരിഞ്ഞു, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാൻ. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവർക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നില്ല. ഞാൻ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭർത്താവിനെ.
അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേർ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വർഷമായി ഞാൻ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങൾ അടിച്ചു പൊളിച്ച് കഴിയുന്നു എന്നൊക്കെയാണ് താരം പറയുന്നത്.