സംയുക്തയ്ക്ക് അതിൽ താൽപര്യ കുറവുണ്ട്: വെളിപ്പെടുത്തലമായി ബിജുമേനോൻ

286

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് സംയുകാത വർമ്മ. തുർന്ന് ഒരു പിടി മികച്ച വേഷങ്ങൾ മലയാളത്തിൽ അവതരിപ്പിച്ച താരം പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്ത് നിന്നും വിരമിക്കുകയായിരുന്നു.

വളരെ കുറച്ചുകാലം മാത്രമേ സിനിയിൽ ഉണ്ടായിരുന്നുള്ളു എങ്കിലും താരം അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റായിരുന്നു. ഈ ചിത്രങ്ങളിലൂടെ നിരവധി ആരാധകരേയും താരം നേടിയെടുത്തു. സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു നടൻ ബിജുമേനോനുമായി താരം പ്രണയത്തിലാകുന്നതും വിവാഹിതയാകുന്നതും.

Advertisements

Also Read
എന്റെ അഭിനയം കണ്ട് ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു; പഴശ്ശിരാജയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവം പറഞ്ഞ് കനിഹ

1995 ൽ പുത്രൻ എന്ന ചിത്രത്തിലൂടെ നായകനായി അഭിനയരംഗത്തെത്തിയ താരമാണ് ബിജു മേനോൻ. അതിന് മുമ്പ് മിഖായേലിന്റെ സന്തതികൾ എന്ന ടെലിവിഷൻ പരമ്പരയിൽ ബിജുമേനോൻ തിളങ്ങിയിരുന്നു. ഈ പരമ്പര സിനിമയാക്കിയതായിരുന്നു പുത്രൻ. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്.

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ബിജു മേനോന് നേടിക്കൊടുത്തു. അതേ സമയം ബിജുമേനേനും സംയുക്തയും ഒന്നിച്ചുള്ള ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഇതിനു ഇപ്പോൾ ഒരു മറുപടി പറയുകയാണ് നടൻ.

Also Read
പതിനാറ് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇരട്ടക്കുട്ടികളുടെ അച്ഛനായി സംവിധായകൻ സജി സുരേന്ദ്രൻ, സന്തോഷം അറിയിച്ച് സജി, ആശംസകളുമായി താരലോകം

അത് മനഃപൂർവ്വം ഒഴിവാക്കുന്നതൊന്നുമല്ല. സംയുക്തയ്ക്ക് പോലും അതിൽ താൽപര്യ കുറവുണ്ട്. ഒത്തിരി വർഷങ്ങൾക്ക് ശേഷം വരുന്നതിന്റെ മടിയും താൽപര്യ കുറവും ഉണ്ട്. അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വേണം പറയാൻ. ഒന്ന് രണ്ട് കഥ കേൾക്കാൻ പറഞ്ഞാൽ ആദ്യം ആലോചിക്കാമെന്ന് പറയും. പിന്നെ ധൈര്യം കുറയുന്നതാണോ ചെയ്യാൻ മടിയായിട്ടാണോന്നും അറിയില്ല. പിന്നെ ചെയ്യുന്നില്ലെന്ന രീതിയിലാണ് മറുപടി.

അവളുടെ തീരുമാനം അതാണ് എന്നാണ് ബിജു മേനോൻ പറയുന്നത്. അയ്യപ്പനും കോശിയുടെയും ആദ്യം മുതൽ ഞാനും സച്ചിയ്ക്കൊപ്പം ഉണ്ട്. സിനിമയുടെ കഥയെ കുറിച്ച് ചെറിയൊരു തുടക്കം ലഭിച്ചപ്പോഴും അവസാനം കഥ പറഞ്ഞപ്പോഴും ഞാനുണ്ട്. ഞാൻ ഏത് കഥാപാത്രം ചെയ്യുമെന്ന കാര്യത്തെ കുറച്ച് അന്ന് വ്യക്തതയില്ലായിരുന്നു. പല ആർട്ടിസ്റ്റുകളുടെ പേരും പറഞ്ഞിരുന്നു. ആദ്യം ഞാൻ കോശിയാണെന്ന് പറഞ്ഞു. അവസാനം എല്ലാം വായിച്ചതിന് ശേഷമാണ് നീ അയ്യപ്പൻ ചെയ്താൽ മതിയെന്ന് പറയുന്നതെന്നും ബിജു മേനോൻ പറയുന്നു.

Also Read
ഒരിക്കലും മമ്മൂക്കയെ എഴുതിത്തള്ളാനാകില്ല, അനുഭവ സമ്പത്ത് എന്നൊരു സാധനമുണ്ട് അദ്ദേഹത്തിന്, മമ്മൂക്ക ഡൗൺ ആയപ്പോഴാണ് ആ സിനിമ വരുന്നത്; സിദ്ധീഖ്

Advertisement