ചന്ദ്രേട്ടൻ എന്ന പേരിലാണ് ദിലീപേട്ടന്റെ മൊബൈൽ നമ്പർ സേവ് ചെയ്ത് വെച്ചിരിക്കുന്നത്, ഫോൺ വിളിച്ചാലും ചന്ദ്രേട്ടാ എന്നാണ് വിളിക്കാറ്, ദിലീപിനെ കുറിച്ച് നടി അനുശ്രീ പറഞ്ഞത് കേട്ടോ

1677

10 വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയ താരം സംവിധായകൻ ലാൽ ജോസിന്റെ ശ്രദ്ധയിൽ പെടുകയും അവിടെ നിന്നും ഓഡീഷനിലൂട സിനിമാ അഭിനയ രംഗത്ത് എത്തുകയും ആയിരുന്നു.

ലാൽ ജോസ് ഫഹദ് ഫാസിലിനെ നായകൻ ആക്കി ഒരുക്കിയ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം ഇപ്പോൾ മലയാളത്തിലെ അറിയപ്പെടുന്ന നായികയായി മാറിയിരിക്കുകയാണ്. ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ ആയി എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന അനുശ്രീക്ക് ഇപ്പോൾ ആരാധകരും ഏറെയാണ്.

Advertisements

ഡയമണ്ട് നെക്ലസിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇതിഹാസ, മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഓട്ടോറിക്ഷ, മധുര രാജ, പഞ്ചവർണ്ണ തത്ത, പ്രതി പൂവൻ കോഴി, ദി ട്വൽത്ത് മാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അനുശ്രീ അഭിനയിച്ചു.

Also Read
വിഷ്ണുവിന് ഒപ്പം ചിലവിടുന്ന നിമിഷങ്ങൾ ആണ് ഏറ്റവും സന്തോഷം നൽകുന്നത്, ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അനു സിത്താര

സോഷ്യൽ മീഡയയിലും ഏറെയും സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അതേ സമയം അഭിനയ രംഗത്ത് ഇപ്പോഴും സജീവമായ താരം ഇതുവരേയും വിവാഹിത ആയിട്ടില്ല.നിരവധി ഗോസിപ്പുകൾ താരത്തെ ചുറ്റിപറ്റി പ്രചരിച്ചിരുന്നെങ്കിലും അതിലൊന്നും കാര്യം ഇല്ലായിരുന്നു.

അതേ സമയം ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന് ഒപ്പം അഭിനയിച്ചപ്പോഴത്തെ അനുഭവത്തെ കുറിച്ച് നടി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖമാണ് നടിയുടെ തുറന്നു പറച്ചിൽ.

Also Read
പിണക്കമൊക്കെ മറന്ന് അമ്മയുമായി ഇണങ്ങി കുഞ്ഞാറ്റ, ഉര്‍വശിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം വൈറല്‍

ദിലീപേട്ടന്റെ കൂടെ അഭിനയിക്കുക എന്നുള്ളത് തനിക്ക് വളരെ സന്തോഷമുള്ള കാര്യമാണെന്ന് അനുശ്രീ പറയുന്നു. നമ്മൾ ഫ്രീയായിട്ട് നിൽക്കുന്ന സമയത്തൊക്കെ ദിലീപേട്ടൻ ഒരുപാട് തമാശകൾ പറയാറുണ്ട്. ചിലപ്പോ പഴയ കഥകളൊക്കെ ആയിരിക്കും പറയുന്നത്.

ഷൂട്ടിംഗ് സമയത്തും ദിലീപേട്ടൻ നല്ല ഫ്രണ്ട്ലി ആയിരുന്നെന്ന് താരം പറയുന്നു. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തനിക്കൊരു സർജറി കഴിഞ്ഞിരുന്നു. അതുകൊണ്ട് വെയ്റ്റ് എടുക്കാനും നിലത്ത് ഇരിക്കാനുമൊക്കെ പറ്റില്ലായിരുന്നു. അപ്പോഴൊക്കെ ദിലീപേട്ടൻ ആയിരുന്നു തന്നെ എഴുനേൽക്കാൻ ഒക്കെ സഹായിച്ചിരുന്നത്.

Also Read
അന്ന് കാവ്യയെ കണ്ട് കൊച്ചുകുട്ടിയാണെന്ന് ദിലീപ് പറഞ്ഞു, ദിലീപിന്റെ നായികയാക്കിയത് മഞ്ജു പറഞ്ഞിട്ട്, തുറന്നുപറഞ്ഞ് ലാല്‍ജോസ്

തന്റെ ബാഗിൽ കൂടുതൽ വെയിറ്റുള്ള സാധങ്ങൾ ഇട്ടുകൊടുക്കരുത് എന്നൊക്കെ പറഞ്ഞു വളരെ കെയറിങ് ആയിരുന്നു ദിലീപേട്ടൻ എന്ന് അനുശ്രീ പറയുന്നു. അതുകൊണ്ട് അദ്ദേഹത്തിനോട് തനിക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ട്. ഇപ്പോഴും തന്റെ ഫോണിൽ ചന്ദ്രേട്ടൻ എന്നുതന്നെയാണ് നമ്പർ സേവ് ചെയ്തു വച്ചിരിക്കുന്നത്.

ഫോൺ വിളിക്കുമ്പോഴും ചന്ദ്രേട്ടാ എന്നു തന്നെയാണ് താൻ വിളിക്കാറുള്ളത്. തിരിച്ചു തന്നെ സുഷു എന്നാണ് ദിലീപേട്ടനും വിളിക്കുന്നതെന്ന് അനുശ്രീ വ്യക്തമാക്കുന്നു.

Advertisement