ഐഡിയ സ്റ്റാർ സിംഗർ എന്ന പേരിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സംഗീത റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായി മാറി പിന്നീട് ഗായകനിരയിൽ തരംഗമുണ്ടാക്കിയ ആളാണ് ഇമ്രാൻ ഖാൻ. ഷോയ്ക്ക് ശേഷം അത്യാവശ്യം പ്രോഗ്രാമുകൾ ഒക്കെ ചെയ്ത് വരികയായിരുന്നു ഇമ്രാൻ. ഇതിനിടെയാണ് താരം ഗൾഫിൽ പോകുന്നത്.
ഒരു വർഷം ഗൾഫിൽ ജോലി ചെയ്തു. ഹൗസ് കീപ്പിംഗ് ആയിരുന്നു ജോലി. ഗൾഫിൽ നിന്നും തിരികെ എത്തിയ ശേഷം ഗാന മേള യൊക്കെ വളരെ കുറച്ചാണ് ലഭിച്ചത്. കുറച്ചു നാൾ കഴിഞ്ഞ് ഓട്ടോ ഡ്രൈവറായി. മാസങ്ങൾക്ക് മുൻപാണ് ഇമ്രാൻ വിവാഹിതനായത്.
സോഷ്യൽ മീഡിയയിലൂടെ ഇമ്രാൻ ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. അടുത്തിടെ ഫളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇമ്രാൻ എത്തിയിരുന്നു. അവതാരകനായ ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ തന്റെ വ്യക്തി ജീവിതത്തിൽ അധികമാർക്കും അറിയാത്ത കഥയും പറഞ്ഞിരുന്നു.
സ്‌കൂളിൽ പഠിക്കുമ്പോൾ 150 കിലോ ഉണ്ടായിരുന്നു. ഞാൻ ഇരിക്കുന്ന ബെഞ്ചിൽ മറ്റൊരാൾക്ക് കൂടിയേ ഇരിക്കാൻ പറ്റുമായിരുന്നുള്ളൂ. ക്ലാസിലെ കുട്ടികൾക്ക് ഒന്നും തന്നെ പേടി ഇല്ലായിരുന്നു. എല്ലാവർക്കും കളിയാക്കാനുള്ളൊരു വസ്തുവായിരുന്നു. തടിയെക്കുറിച്ച് പറഞ്ഞ് എല്ലാവരും കളിയാക്കിയെങ്കിലും ടീച്ചറുമാരോട് ഞാൻ പരാതി പ്പെടാറില്ലായിരുന്നു.
ഒത്തിരി കുസൃതി കാണിക്കുന്ന ആളായിരുന്നു താൻ. എങ്കിലും പാട്ട് ഒന്ന് കൊണ്ടാണ് പിടിച്ച് നിന്നത്. അന്ന് ആരാധകരൊക്കെ സ്‌കൂളിൽ ഉണ്ടായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരു പെൺകുട്ടിയോട് ഇഷ്ടം തോന്നി. കുറേ നാൾ പുറകേ നടന്നു. അത് നടക്കില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. ആ കുട്ടിയ്ക്ക് എന്നെ കാണുമ്പോൾ പേടിയാണ്.
അങ്ങനെ ഇരിക്കവേ യൂത്ത്ഫെസ്റ്റിവലിന്റെ അന്ന് ഞാൻ പാടുന്നില്ലെന്ന് തീരുമാനിച്ച് നിന്നു. എന്റെ കൂട്ടുകാർ ആ കുട്ടിയുടെ അടുത്ത് ചെന്നിട്ട് നീ ഇഷ്ടമാണെന്ന് പറഞ്ഞാലേ അവൻ പാടുകയുള്ളുവെന്ന് പറഞ്ഞു. അങ്ങനെ ആ കുട്ടി വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ താൻ പാടി തകർത്തു. എന്നാൽ പാടി കഴിഞ്ഞപ്പോൾ അവൾ ഇഷ്ടമില്ലെന്ന് തന്നെ പറഞ്ഞു.
തന്റെ വാപ്പ മരിച്ചിട്ട് 5 വർഷമായി. വാപ്പയ്ക്ക് ചാക്കിന്റെ ബിസിനസ് ആയിരുന്നു. എല്ലാ ദിവസവും 500 രൂപ കഴിക്കാൻ മാത്രമായി പോക്കറ്റ് മണി തരുമായിരുന്നു അദ്ദേഹം. വൈകുന്നേരമാവുമ്പോൾ പൈസയെടുത്ത് തന്ന് മോൻ ഇഷ്ടമുള്ളത് പോയി കഴിച്ചോയെന്ന് പറയുമായിരുന്നു. എവിടെയോ കിടന്ന് നശിച്ച് പോവേണ്ട ആളായിരുന്നു ഇപ്പോൾ ഇവിടെ നിൽക്കുന്ന ഞാൻ. എന്നെ വാപ്പയും ഉമ്മയും എടുത്ത് വളർത്തിയതാണ്. അവരുടെ സ്വന്തം മകനല്ല.
ഞാൻ വഴി തെറ്റി നടന്നൊരു കാലം ഉണ്ടായിരുന്നു. അങ്ങനൊരു ദിവസം രാവിലെ ഉമ്മയാണ് എന്നോട് ഈ സത്യം വെളിപ്പെടുത്തുന്നത്. ഉമ്മ എന്നോട് ഇക്കാര്യം പറയുന്നതിന് മുൻപ് പലരും എന്നെ ഷാജീടെ മോനേ, ഷാജീടെ വളർത്തു മോനെ എന്നൊക്കെ വിളിക്കാറുണ്ടായിരുന്നു. അന്നേരമൊന്നും ഞാൻ അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
ഇത് കണ്ടില്ലേ, നമ്മുടെ ഷാജി എടുത്ത് വളർത്തിയത് എന്നൊക്കെ പറയുമ്പോഴൊന്നും അതിന്റെ പൊരുൾ എനിക്ക് മനസിലായിരുന്നില്ല. അന്നത് മനസിലാക്കാൻ സാധിച്ചില്ലെങ്കിലും പിന്നീടാണ് ഉമ്മയിലൂടെ താൻ അക്കാര്യം അറിഞ്ഞുത് ഇമ്രാൻ പത്ത് വയസിന് ശേഷമായാണ് തടിവെച്ചതെന്നാണ് ഉമ്മ പറയുന്നത്. താമസിക്കുന്ന വീടിന്റെ അടുത്ത് ഒരു ഹോട്ടൽ ഉണ്ടായിരുന്നു. അവിടെ പോയി കഴിച്ചോളാൻ രാവിലെ ഉപ്പ പറഞ്ഞിട്ട് പോകും. കഴിച്ച് വളർത്തിയത് തന്നെയാണ് ഈ ശരീരം. കോഴിയെ ഒക്കെ നിർത്തിപ്പൊരിച്ച് അവിടെ നിന്ന് തന്നെ ഒറ്റയൊരണ്ണം തീറ്റിപ്പിക്കുമായിരുന്നു എന്നും ഇമ്രാൻ പറയുന്നു.