ശരീരത്തിൽ നോക്കി മോശമായി സംസാരിച്ചു, പ്രതികരിച്ചപ്പോൾ എന്തു ചെയ്യുമെന്ന് അവൻ, ഞാൻ കരണം നോക്കി ഒന്ന് അങ്ങ് വെച്ചു കൊടുത്തു: ശരണ്യ ആനന്ദ്

1929

മലയാളികൾക്ക് ഏറെ സുപരിചിതയായി സിനിമാ സീരിയൽ നടിയാണ് ശരണ്യ ആനന്ദ്. ഒരു പിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മിനിസ്‌ക്രീനിലൂടെ ആണ് ശരണ്യ ആനന്ദ് ശ്രദ്ധേയ ആകുന്നത്. തെലുങ്ക് സിനിമയിലാണ് ശരണ്യ ആദ്യം അഭിനയിക്കുന്നത്.

തുടർന്ന് മോഹൻലാലിനൊപ്പം 1971 ബിയോണ്ട് ദ ബോർഡേഴ്സ് എന്ന ചിത്രത്തിൽ വേഷമിട്ടു. ഏഷ്യാനെറ്റിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തിൽ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര.

Advertisements

സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവർത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ്. സീരിയലിലെ വേദികയായി പല താരങ്ങളാണ് പലപ്പോഴായി വന്നു പോയത്. നടി ശരണ്യ ആനന്ദാണ് ഇപ്പോൾ വേദിക എന്ന കഥാപാത്രമായി എത്തുന്നത്. എന്നാൽ ഇപ്പോൾ തന്റെ സീരിയലിലെ കഥാപാത്രത്തെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടി.

Also Read
ലാൽ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരു സഹായി ; എന്റെ കുട്ടികൾ എവിടേ എന്നല്ലാതെ ഇതുവരെ സാർ അവരെ അന്വേഷിക്കുന്നത് ഞാൻ കേട്ടിട്ടില്ല ; ശ്രദ്ധ നേടി അനീഷ് ഉപാസനയുടെ കുറിപ്പ്

തെലുങ്ക് സിനിമയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ശരണ്യയുടെ മറുപടി. എന്നാൽ ആരെയെങ്കിലും ത ല്ലി യി ട്ടു ണ്ടോ എന്ന ചോദ്യത്തോട് താരം പ്രതികരിച്ചു. ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ശരണ്യ പ്രതികരിച്ചത്.

പ്രശ്‌നങ്ങൾ എല്ലായിടത്തും ഉണ്ട് ഏതൊരു ഫീൽഡിലും ഉണ്ട്. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാലും തനിക്ക് ഏത് വഴിയിലൂടെ പോവണമെന്നും വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് സ്വന്തം തീരുമാനം ആയിരിക്കുമെന്ന് ശരണ്യ പറയുന്നു. എന്നാൽ തന്നോട് ഇതുവരെ ആരും അങ്ങനെ പെരുമാറിയിട്ടില്ല.

എന്ത് കൊണ്ടാണെന്ന് അറിയില്ല. ജിമ്മിലൊക്കെ താൻ പോവാറുണ്ട്. തന്റെ അടുത്ത് വന്നാൽ ശരിക്കും പണി കിട്ടും എന്ന് ശരണ്യ പറയുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ മോശമായി പെരു മാറിയവരെ അ ടി ച്ച തിനെ കുറിച്ചും ശരണ്യ സംസാരിച്ചു.
പത്താം ക്ലാസിൽ പരീക്ഷ എഴുതി കൂട്ടുകാരികളുടെ കൂടെ നടന്ന് പോവുകയായിരുന്നു.

അന്ന് രണ്ട് പയ്യന്മാർ ബൈക്കിൽ വന്ന് ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞിട്ട് പോയി. വീണ്ടും അവർ തിരിച്ച് വന്നപ്പോൾ താൻ പോവാൻ പറഞ്ഞു. എന്നാൽ അച്ഛനെയും അമ്മയെയും അവർ തെ റി വിളിച്ചു. അവരെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ താൻ വിട്ട് കൊടുക്കില്ല. കൂടുതൽ വർത്തമാനം പറയാൻ നിൽക്കേണ്ടെന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യുമോന്ന് ചോദിച്ചായി അവർ.

Also Read
വീണത് വിജയ് യുടെ പാട്ടിലല്ല, കല്യാണം കഴിച്ചാൽ എന്തായിരിയ്ക്കും അവസ്ഥ എന്ന് അറിയാൻ രണ്ട് മാസം ട്രെയൽ നോക്കിയിട്ടുണ്ട് : ദേവിക നമ്പ്യാർ

അന്നേരം ഒരെണ്ണം ഞാനങ്ങ് കൊടുത്തു. നല്ല അ ടി ആയിരുന്നു. അവൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ശരണ്യ പറഞ്ഞു. ഇതിനകം പതിനാല് സിനിമകൾ ശരണ്യ ചെയ്തിട്ടുണ്ട്. സീരിയൽ ഒറ്റയെണ്ണം മാത്രമേ ചെയ്തിട്ടുള്ളു. അത് കുടുംബവിളക്ക് ആണെന്നാണ് നടി പറയുന്നത്. തെലുങ്ക് സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. എനിക്ക് സിനിമാ ഭ്രാന്ത് തന്നെയായിരുന്നു.

മലയാളത്തിലും തമിഴിലുമൊക്കെ അതിന് വേണ്ടി ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാൽ രാശി തെളിഞ്ഞത് തെലുങ്കിലാണ്. വരുൺ സന്ദേശിനൊപ്പമാണ് താൻ തെലുങ്കിൽ അഭിനയിച്ചത്. അത് കണ്ടിട്ടാണ് 1971 ബിയോണ്ട് ദ ബോർഡർഡസ്, എന്ന സിനിമയിൽ ലാലേട്ടന്റെ കൂടെ കോംബിനേഷൻ സീൻ ചെയ്തു. ചങ്ക്‌സ്, ആകാശ മിഠായി, മാമാങ്കം, ആകാശ ഗംഗ 2, തുടങ്ങിയ സിനിമകളിലാണ് താൻ അഭിനയിച്ചത്.

താൻ ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലാണ്. അച്ഛൻ മലയാളിയാണ്. പത്തനംതിട്ടയിലാണ് വീട്. അമ്മ സുജാത ആലപ്പുഴക്കാരിയാണ്. ഇവർ രണ്ട് പേരും കല്യാണം കഴിച്ച് സെറ്റിലായത് ഗുജറാത്തിലാണ്. അമ്മ അവിടെ ഒരു ഹോസ്പിറ്റലിലും അച്ഛൻ ബിസിനസും ചെയ്തിരുന്നു. അങ്ങനെയാണ് താൻ അവിടെ ജനിച്ചതെന്നും നടി പറയുന്നു.

Advertisement