ജീവിതത്തിൽ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയത് ആ തീരുമാനം ആയിരുന്നു: നവ്യാ നായർ

350

കലോൽസവ വേദിയിൽ നിന്നും സിനിമയിലെത്തി മലയാളികലുടെ പ്രിയതാരമായി മാറിയ നടിയാണ് നവ്യാ നായർ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ആകമാം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി വേഷിട്ടിട്ടുണ്ട് നവ്യാ നായർ.

വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന താരം ഒരു ഇടവേളയ്ക്ക് ശേഷംസിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. മലയാളി പ്രേക്ഷകർ കാത്തിരുന്ന മടങ്ങി വരവായിരുന്നു നവ്യയുടേത്. സിനിമയിൽ നിന്ന് വിട്ടുനിന്നുവെങ്കിലും ആരാധകരുമായി നല്ല ബന്ധമാണ് താരത്തിനുളളത്.

Advertisements

Also Read
മനസ്സിനക്കരെ സിരലിലൽ നിന്ന് നായകനും നായികയും പിൻമാറി, കാരണം വെളിപ്പെടുത്തി വിഷ്ണുവും ആരതിയും സോജനും

തിരിച്ചും അങ്ങനെ തന്നെയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായതോടെ നവ്യ നായരുടേയും കുടുംബത്തിന്റേയും വിശേഷം ആരാഞ്ഞ് പ്രേക്ഷകർ എത്താറുണ്ട്. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോയ്ക്കും എല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

വികെ പ്രകാശ് ചിത്രമായ ഒരുത്തീയിലൂടെയാണ് നടി മടങ്ങി എത്തുന്നത്. മാർച്ച് 11ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. എസ് സുരേഷ് ബാബു ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം.

നവ്യാ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ മടങ്ങി വരവിനെ കുറിച്ച് വാചാലയാവുകയാണ് നവ്യാ നായർ.

ജീവിതത്തിൽ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയ ഘട്ടം ഏതായിരുന്നുവെന്ന ചോദ്യത്തിന് കല്യാണം എന്ന തീരുമാനത്തിലേക്ക് എത്താൻ കുറച്ചു സമയം എടുത്തിട്ടുണ്ടെന്നായിരുന്നു നവ്യാ നായരുടെ മറുപടി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു വിവാഹിതയാവുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ:
കരിയർ വിട്ടിട്ട് പോവണോ എന്ന് ചിന്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാൽ പിന്നെ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. അതൊക്കെ ആലോചിച്ചപ്പോൾ കല്യാണമെന്നത് കൺഫ്യൂഷനുണ്ടാക്കിയിരുന്നു. ചില സഹപ്രവർത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. ശരിക്കു പറഞ്ഞാൽ വിവാഹത്തെ കുറിച്ച് മനസ്സിൽ പേടിയുണ്ടായിരുന്നു.

Also Read
സംവിധായികയായെങ്കിലും തന്റെ ഫസ്റ്റ് പ്രിഫറൻസ് എപ്പോഴും നൃത്തം ; മലയാളത്തിൽ ഇഷ്ടപ്പെട്ട ഡാൻസ് സ്റ്റൈൽ ആരുടേതാണെന്ന് തുറന്ന് പറഞ്ഞ് ബൃന്ദ മാസ്റ്റർ

പിന്നെ ഞങ്ങൾക്കൊക്കെ എന്തെങ്കിലും പ്രശ്‌നം വന്നാൽ അത് വലിയ വാർത്തയുമാകും. അത് ജീവിതത്തിൽ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഘട്ടമായിരുന്നു എന്നും നവ്യ പറയുന്നു. കരിയറിൽ ഉയരങ്ങളിലേക്ക് പോകുന്ന സമയത്തുണ്ടായ കൂടുമാറ്റം മാനസികമായി എങ്ങനെയാണ് ബാധിച്ചത് എന്ന ചോദ്യത്തിന് നവ്യയുടെ മറുപടി ഇങ്ങനെ തുടർച്ചയായി ഒരുപാട് സിനിമകളിലഭിനയിച്ച് ഷൂട്ടും തിരക്കുകളുമായിരുന്ന സമയമായിരുന്നുവത്.

കല്യാണാലോചന വന്നപ്പോൾ വലിയ വിഷമമൊന്നും തോന്നിയില്ല. പക്ഷേ കല്യാണശേഷം ബഹളവും ആരവവുമൊക്കെ ഒഴിഞ്ഞ് മുംബൈയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു. അതുവരെ ഫ്‌ളാറ്റിൽ ജീവിക്കാത്ത ഞാൻ അവിടുത്തെ ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് കഴിയുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുമില്ല, നാളെ ഒന്നും ചെയ്യാനില്ല.

പക്ഷേ ഇന്നുവരെ അതിനെ കുറിച്ചോർത്ത് ദു:ഖിച്ചിട്ടില്ല. പുതിയ ഓരോ കാര്യങ്ങൾ ചെയ്തുപോന്നു. പാചകം പഠിച്ചു. പിന്നെ മോനുണ്ടായി. അവന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിച്ചു. മകൻ വലുതായപ്പോൾ വീണ്ടും നൃത്തം ചെയ്യാൻ തുടങ്ങി. ഇപ്പോഴിതാ വീണ്ടും സിനിമ ചെയ്യാമെന്ന തോന്നലും വന്നു എന്നും നവ്യ പറയുന്നു.

ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായിട്ടാണ് നവ്യ നായർ തിരിച്ചു വരുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യാ നായർ, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്.

Also Read
ചക്കപ്പഴത്തിലെ മറ്റെല്ലാവരും പങ്കെടുത്തിട്ടും, സുമയുടെ വിവാഹത്തിൽ പൈങ്കിളി പങ്കെടുക്കാത്തതിന്റെ കാരണം അന്വേഷിച്ച് പ്രേക്ഷകർ : പ്രതികരണവുമായി ശ്രുതി രജനീകാന്ത്

നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ടുവരുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റ് വീഡിയോയും മോഷൻ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടി യിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ഗാനവുമെല്ലാം ഹിറ്റായിരുന്നു.

Advertisement