കണ്ടപ്പോൾ സന്തോഷവും സങ്കടവും തോന്നി, അദ്ദേഹത്തിന് അതിനെല്ലാം നല്ല ആഗ്രഹമുണ്ട്: ജഗതിയും ഒന്നിച്ച് വീണ്ടും അഭിനയിച്ചതിനെ കുറിച്ച് മമ്മൂട്ടി

80

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയിലുടെ മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാർ തിരിച്ച് വരികയാണ്. മുൻപ് പലപ്പോഴായി പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും കഥാപാത്രത്തിന് വേണ്ടിയുള്ള മേക്കോവർ നടത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വിടുന്നത്.

സിബിഐയുടെ ആദ്യ സീസണുകളിൽ വിക്രം എന്ന കഥാപാത്രം ചെയ്തത് ജഗതി ശ്രീകുമാർ ആയിരുന്നു.
അഞ്ചാമതൊരു ഭാഗം കൂടി വരുമ്പോൾ ജഗതിയുടെ കഥാപാത്രത്തിനും അതേ പ്രധാന്യം തന്നെയാണ് അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ജഗതിയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.

Advertisements

ഭീഷ്മപർവ്വം എന്ന പുതിയ സിനിമയുടെ പ്രൊമോഷന് എത്തിയപ്പോൾ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ജഗതിയെ കുറിച്ച് മമ്മൂട്ടി സംസാരിച്ചത്. അദ്ദേഹത്തിന് അഭിനയിക്കാൻ വലിയ ആഗ്രഹം ഉണ്ടെന്നാണ് മെഗാസ്റ്റാർ അഭിപ്രായപ്പെട്ടത്. ജഗതി എന്ന കലാകാരനെ എത്ര മാത്രം മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു അവതാരകന്റെ ചോദ്യം.

Also Read
വിവാഹം 8 വർഷം മുമ്പേ കഴിഞ്ഞ നേഹ ഒരു വർഷമായി താമസച്ചിരുന്നത് കാമുകനൊപ്പം, മ ര ണ വിവരം അറിഞ്ഞതോടെ കാമുകൻ മുങ്ങി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അഭിനയിച്ചപ്പോഴും സീനൊക്കെ എടുത്തപ്പോഴും തോന്നിയിരുന്നു. ആ രംഗങ്ങളെ പറ്റി ഒന്നു പറയുന്നില്ല. അത് ആ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സിനിമ കാണുമ്പോൾ മനസിലാവും. അതിനെ പറ്റി എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാൽ അതിന്റെ മധുരം പോകും.

അദ്ദേഹത്തെ കണ്ടപ്പോൾ സന്തോഷവും വിഷമവും തോന്നി. പുള്ളിക്ക് അഭിനയിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെയുള്ള ഒരു അവസ്ഥയിലല്ല. എങ്ങനെയാവേണ്ട ആളാണ്’ അദ്ദേഹമെന്നും മമ്മൂട്ടി പറയുന്നു.

ഫെബ്രുവരി 27 മുതലാണ് ജഗതി ശ്രീകുമാർ സിബിഐ ടീമിനൊപ്പം ജോയിൻ ചെയ്തത്. ഈ സീസണിലും ശക്തമായ കഥാപാത്രത്തെ തന്നെയായിരിക്കും ജഗതി അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി പറഞ്ഞിരുന്നു. ജഗതിയുടെ കൂടെ മകൻ കൂടി സിനിമയിൽ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

താരപുത്രൻ രാജ്കുമാറിന്റെ സിനിമയിലേക്കുള്ള എൻട്രി പിതാവിനൊപ്പം ആവുന്നതിന്റെ സന്തോഷത്തിൽ ആണ് പ്രേക്ഷകരും. 2012 മാർച്ചിൽ ആണ് കോഴിക്കോട് നിന്നും വരുന്ന വഴി തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപ ക ട ത്തിൽ ജഗതി ശ്രീകുമാറിന് ഗു രു ത ര മായ പരിക്ക് ഉണ്ടാവുന്നത്. മാസങ്ങളോളം നീണ്ട ആശുപത്രി വാസത്തിൽ നിന്നും വീട്ടിലെത്തി വിശ്രമിച്ചു.

Also Read
തന്റെ ലിപ് ലോക്ക് രംഗങ്ങളെ കുറിച്ച് ഭാര്യയും അച്ഛനും പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ടൊവിനോ തോമസ്

പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് വന്നെങ്കിലും എഴുന്നേറ്റ് നടക്കാനോ സംസാരിക്കാനോ അദ്ദേഹത്തിന് സാധിച്ചി രുന്നില്ല. അന്ന് മുതലിങ്ങോട്ട് ജഗതിയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് കാത്തിരിക്കുക ആയായിരുന്നു ആരാധകർ. ഒടുവിൽ സി ബി ഐ യിലൂടെ അത് സാധ്യമാവുകയാണ്.

Advertisement