ചേട്ടനെ കൂടെക്കൂട്ടാറില്ലേ, ഭർത്താവ് എവിടെ എന്ന് ചോദിക്കുന്നവർക്ക് ലക്ഷ്മി നായർ നൽകിയ മറുപടി കേട്ടോ

222

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് കുക്കറി ഷോകളിലൂടെ ഏരെ പ്രീയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നായർ. നിരവധി കുക്കറി ഷോകൾ ്വതരിപ്പിച്ചിട്ടുള്ള ലക്ഷ്മി നായർക്ക് ആരാധകരും ഏറെയാണ്. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി നായർ വർക്ക് ചെയ്തിട്ടുണ്ട്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങളും ലക്ഷ്മി നായർ രചിച്ചിട്ടുണ്ട്.

മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായർ അജയ് കൃഷ്ണൻ എന്നാണ് ഭർത്താവിന്റെ പേര്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള ലക്ഷ്മിനായർ അതിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്.

Advertisements

അതേസമയം, വളരെ അപൂർവ്വമായിട്ടേ അഭിമുഖങ്ങളിൽ ലക്ഷ്മി നായർ പങ്കെടുക്കാറുള്ളു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. അതേസമയം, വളരെ അപൂർവ്വമായിട്ടേ അഭിമുഖങ്ങളിൽ ലക്ഷ്മി നായർ പങ്കെടുക്കാറുള്ളു. യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കിടുന്ന ആളാണ് ലക്ഷ്മി നായർ.

യാത്രകളെക്കുറിച്ചും വേറിട്ട പാചക പരീക്ഷണങ്ങളെക്കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളെ കുറിച്ചും എല്ലാമുള്ള വിശേഷങ്ങളാണ് പങ്കുവെക്കാറുള്ളത്. ലക്ഷ്മി നായരുടെ വീഡിയോകളിലൊന്നും ഭർത്താവിനെ കാണാത്തതിനെക്കുറിച്ച് ആരാധകർ നിരന്തരം ചോദിച്ചിരുന്നു. ഭർത്താവ് മുൻപ് സിനിമകളിൽ ഒക്കെ അഭിനയിച്ചിരുന്ന കാര്യത്തെ ക്കുറിച്ചൊക്കെ അവർ തുറന്നു പറഞ്ഞിരുന്നു.

യാത്രകളിൽ ഭർത്താവ് കൂടെ ഇല്ലാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകകയാണ് ലക്ഷ്മി നായർ ഇപ്പോൾ. ദിവസങ്ങൾക്ക് ശേഷമായാണ് വീട്ടിലെത്തിയത്. ട്രാവൽ വ്ളോഗ്സ് കുറേയായി ചെയ്യുന്നുണ്ടായിരുന്നില്ല. അതിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാൻ ട്രാവൽ വ്ളോഗ്സിലൂടെ ചെയ്യുന്നത്. യാത്ര ചെയ്യാൻ എനിക്കൊരുപാടിഷ്ടമാണ്.

യാത്രകളിൽ കാണുന്ന ഭക്ഷണവും രുചികളുമെല്ലാം എന്നെ ആകർഷിക്കാറുള്ളത്. ഫേളേവേഴ്സ് ഓഫ് ഇന്ത്യയുടെ അതേ സ്‌റ്റൈലിലാണ് ഇതിലെയും കാര്യങ്ങൾ ചെയ്യുന്നത്. യാത്ര ചെയ്യാൻ പറ്റാത്തതിനാൽ ആ പരിപാടി ഇപ്പോൾ മാറ്റിവെച്ചിരിക്കുകയാണ്. ആ ഒരു കോൺസപ്റ്റ് തന്നെയാണ് ലക്ഷ്മി നായർ ട്രാവൽ വ്ളോഗ്സിലൂടെയായി ഞാൻ ചെയ്യുന്നത്.

തൃശ്ശൂർ എനിക്കൊരു ആവശ്യത്തിന് പോവേണ്ടതുണ്ടായിരുന്നു. അങ്ങനെ ഞാൻ കോഴിക്കോട് പോയി കുറച്ച് കാര്യങ്ങളൊക്കെ ചെയ്തു. വേറിട്ട കുറച്ച് സ്ഥലങ്ങളിലേക്കൊക്കെ പോയതാണ്. ഇനി ട്രാവൽ ചാനലി ലൂടെയായി അതെല്ലാം കാണിക്കാമെന്നും ലക്ഷ്മി നായർ പറഞ്ഞിരുന്നു. ഞങ്ങൾ കുറേ ഫാമിലി വ്ളോഗ്‌സൊക്കെ ചെയ്തിരുന്നല്ലോ.റ ിസോർട്ടിലേക്കൊക്കെ പോവുന്നത് ഞാനും മോളും മരുമോളുമല്ലേ, അപ്പോൾ ഒരുപാട് ചോദ്യങ്ങൾ വരുന്നുണ്ട്.

ചേട്ടനെവിടെ, ചേട്ടനെ കൊണ്ടുപോയാൽ കുറച്ചൂടെ സന്തോഷിച്ചൂടെ, ചേട്ടന് ഒറ്റയ്ക്കാക്കിയോ, ചേട്ടൻ ഇല്ലാതെ എന്താണ് എൻജോയ്മെന്റ് ഉള്ളത്. ചേട്ടൻ ഇല്ലാതെയാണോ യാത്ര ചെയ്യുന്നത് തുടങ്ങി ഒരുപാട് ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാമെന്നാ പറഞ്ഞായിരുന്നു ലക്ഷ്മി നായർ കാര്യങ്ങൾ വിശദീകരിച്ചത്. വിവാഹജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റ്മെന്റ് വേണ്ടി വരും. ഒരേ ഇഷ്ടാനിഷ്ടങ്ങളുള്ളവരെ കിട്ടാൻ പാടാണ്, അങ്ങനെ കിട്ടിയാൽ ഭാഗ്യം.

എന്റെ ഇഷ്ടങ്ങളും ചേട്ടന്റെ ഇഷ്ടങ്ങളും എന്റയർലി ഡിഫറന്റാണ്. സാമ്യങ്ങളുള്ള ചില കാര്യങ്ങളുണ്ട്. എനിക്ക് യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്, യാത്ര ചെയ്ത് ആസ്വദിക്കുന്നയാളാണ് ഞാൻ. ചേട്ടന് യാത്ര ഒട്ടും ഇഷ്ടമല്ല, ട്രിവാൻഡ്രം വിട്ട് പോവാൻ തന്നെ മടിയാണ്. വെള്ളമൊന്നും അങ്ങനെ ഇഷ്ടമില്ല. ഞങ്ങൾ പോയ റിസോർട്ടിലേക്ക് പോയിരുന്നേൽ ചേട്ടൻ അവിടെയൊന്നും താമസിക്കില്ല, തിരിച്ച് പോവാമെന്ന് പറയും. ചേട്ടന്റെ നാട്ടിൽ ഒരു ഫാം ഹൗസുണ്ട്.

ഗ്രാമപ്രദേശമാണ്, വീക്കെൻഡ് അവിടെപ്പോയി നിൽക്കാൻ ചേട്ടന് ഇഷ്ടമാണ്, സമയം കിട്ടിയാൽ അവിടേക്ക് പോവും. ഞങ്ങൾക്കും ഇഷ്ടമാണ് അവിടം, പക്ഷേ, ഞങ്ങൾ വേറെയും സ്ഥലങ്ങളിൽ എൻജോയ്മെന്റിന് പോവാറുണ്ട്. എന്റെ ഇഷ്ടങ്ങൾ ഒതുക്കി ഫാം ഹൗസിൽ മാത്രമായി ഒതുങ്ങാൻ എനിക്കോ ഇഷ്ടം മാറ്റിവെച്ച് ഞങ്ങളുടെ കൂടെ വരാൻ അദ്ദേഹത്തെയോ നിർബന്ധിക്കാറില്ല. ഒരു കാര്യവും ഞങ്ങൾ അടിച്ചേൽപ്പിക്കാറില്ല.

എന്താണ് ചേട്ടനെ കൊണ്ടുവരാത്തത്, എല്ലാവരും ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ് എനിക്ക് വേണമെങ്കിൽ ചേട്ടനെ ഫോഴ്സ് ചെയ്യാം, എന്നാൽ അങ്ങനെ ചെയ്തിട്ട് കാര്യമില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 35 വർഷമൊക്കെയായി, എന്റെ ഇഷ്ടങ്ങളെല്ലാം മനസിലാക്കി എല്ലാത്തിലും സ്വാതന്ത്ര്യം നൽകുന്നയാളാണ് അദ്ദേഹം.

ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാതെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും പോവുകയാണ്. ചേട്ടൻ എൻജോയ്മെന്റ് കിട്ടുന്ന സ്ഥലങ്ങളാണെങ്കിൽ അദ്ദേഹം വരും. സോഷ്യൽ മീഡിയയും പബ്ലിസിറ്റിയുമൊന്നും ആഗ്രഹിക്കാത്തയാളാണ് ചേട്ടൻ. മുൻപ് സിനിമകളിലൊക്കെ അഭിനയിച്ചിരുന്നുവെങ്കിലും ഇപ്പോൾ ക്യാമറ ഷൈയാണ് അദ്ദേഹം. അതേ പോലെ തന്നെയാണ് പാർവതിയും.

പുള്ളിക്കങ്ങനെ ക്യാമറയുടെ മുന്നിൽ വരുന്നതും സംസാരിക്കുന്നതുമൊന്നും ഇഷ്ടമല്ല, ഇഷ്ടങ്ങളിൽ കോംപ്രമൈസ് ചെയ്യാതെ സന്തോഷകരമായാണ് ഞങ്ങൾ ജീവിക്കുന്നതെന്നും ലക്ഷ്മി നായർ പറഞ്ഞിരുന്നു.
അനുക്കുട്ടിയും വിഷ്ണുവും യാത്രകളെല്ലാം എൻജോയ് ചെയ്യുന്നവരാണ്. അവർക്ക് പറ്റുമ്പോൾ അവർ വരും, എന്റെ യാത്രകളൊന്നും ആർക്കും പ്രശ്നമില്ല.

ഇതേക്കുറിച്ച് എനിക്ക് എല്ലാവരോടും മറുപടി കൊടുക്കാനാവില്ലല്ലോ, അതാണ് ഈ വീഡിയോയിലൂടെ ഇതേ ക്കുറിച്ച് പറഞ്ഞത്. നിരവധി പേരാണ് ലക്ഷ്മി നായരുടെ വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായി എത്തിയിരിക്കുന്നത്.

Advertisement