ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളായി മാറിയ താരമാണ് ഉണ്ണി മുകുന്ദൻ. നായകനായും വില്ലനായും സഹനടനായും ഒക്കെ വേഷമിട്ടിട്ടുള്ള ഉണ്ണി തനിക്കു കിട്ടുന്ന റോളുകൾ എല്ലാം മികച്ചതാക്കാറുമുണ്ട്.
മലയാള സിനിമയിലെ മസിൽ അളിയൻ എന്നാണ് ഉണ്ണി അറിയപ്പെടുന്നത്. ശരീരത്തിന് അത്രയധികം പ്രാധാന്യമാണ് ഉണ്ണി മുകുന്ദൻ നൽകുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ഉണ്ണി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പുതിയ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.
More Articles
തടി കൂടിയതിന്റെ പേരിൽ പല അവസരങ്ങളും നഷ്ടപ്പെട്ടു ; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ
ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും കിട്ടിയ തേപ്പിനെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായുളള ചോദ്യോത്തരവേളയിലാണ് ഉണ്ണി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
കുട്ടിക്കാലം ഗുജറാത്തിൽ ആയിരുന്ന ഉണ്ണിക്ക് ആദ്യമായി ആകർഷണം തോന്നിയത് ഒരു ഗുജറാത്തി ടീച്ചറോടാണ്.
ആദ്യ കാമുകിയുടെ പേര് അറിയണം എന്നായിരുന്നു ഒരാളുടെ ആവശ്യം.. വഞ്ചകി എന്നാണ് ഉണ്ണി ആ പേര് പറഞ്ഞത്. ആദ്യ കാമുകി ഇപ്പോൾ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് താരം പറഞ്ഞു. അഹമ്മദാബാദിലെ പ്രഹ്ലാദ് നഗർ ഉദ്യാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു കാമുകി താനുമായി പിരിഞ്ഞത് അവിടെ വച്ചാണ് എന്ന് ഉണ്ണി തുറന്നു പറയുന്നു.
കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോൾ താത്പര്യമില്ലെന്ന് ഉണ്ണി വ്യക്തമാക്കി. അതിനുള്ള കാരണമിതാണ് ഉണ്ണി പറഞ്ഞത്. എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകിൽ വിവാഹിതരാണ്, അല്ലെങ്കിൽ കമ്മിറ്റഡാണ് അതുമല്ലെങ്കിൽ ബ്രേക്ക്പ്പിൽ ആണെന്നാണ് ഉണ്ണിയുടെ മറുപടി.
More Articles
പുറത്തുവന്ന വാർത്തകൾ ഒന്നും സത്യമല്ല, കൈലാസനാഥൻ പരമ്പരിലെ പാർവതിയായി എത്തിയ നടിക്ക് സംഭവിച്ചത് ഇതാണ്
തനിക്ക് ഇഷ്ടമുള്ള നടിമാര് ആരൊക്കെ എന്ന ചോദ്യത്തിന് മൂന്നു പേരുടെ പേരാണ് ഉണ്ണി പറഞ്ഞത്. അനു സിതാര, ശോഭന, കാവ്യാ മാധവൻ എന്നിവരാണത്. പക്ഷെ ഉണ്ണി രഹസ്യമായി ഒരാളോട് ‘ക്രഷ്’ ഉള്ള കാര്യവും മറച്ചുപിടിച്ചിട്ടില്ല. ആ നടി ഭാവനയാണ്.
ഇനിയും ബാച്ചിലർ ആയി നിൽക്കാനാണോ തീരുമാനം എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. . ഇരിക്കും, നിൽക്കും, ചിലപ്പോ ഉറങ്ങും എന്ന് രസകരമായ മറുപടിയും താരം നൽകി.