സാന്ത്വനം എന്ന ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലിലൂടെ തിളങ്ങി നിൽക്കുകയാണ് നടി ഷഫ്നയുടെ ഭർത്താവും നടനുമായ സജിൻ ടിപി. സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രമായിട്ടാണ് ശിവൻ തിളങ്ങി നിൽക്കുന്നത്.
അതേ സമയം ഷഫ്‌നയുടെ സജിന്റെയും പ്രണയ വിവാഹമായിരുന്നു. പ്ലസ് ടു എന്ന സിനിമയിലൂടെ കരിയർ ആരംഭിച്ച ഇരുവരും വൈകാതെ പ്രണയത്തിൽ ആവുകയായിരുന്നു. ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചതിന് ശേഷമാണ് ഷഫ്ന പ്ലസ് ടു എന്ന ചിത്രത്തിൽ നായികയാവുന്നത്. ശേഷം നിരവധി സിനിമകളിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിന്നിരുന്നു.
അതുപോലെ സജിൻ ഇപ്പോൾ സീരിയൽ നായകനാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തനം എന്ന പരമ്പരയിലെ നായകനായ ശിവനെ അവതരിപ്പിക്കുന്നത് സജിനാണ്. വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ ടെലിവിഷൻ പ്രേക്ഷകരുടെ മനംകവരാൻ സജിന് സാധിച്ചിരുന്നു.
അതേ സമയം ഷഫ്‌നയും സജിനും രണ്ട് വ്യത്യസ്ത മതവിഭാഗത്തിൽ നിന്നുള്ളവർ ആയത് കൊണ്ട് ഒത്തിരി പ്രശ്നങ്ങൾക്ക് നടുവിൽ നിന്നുമാണ് വിവാഹം നടന്നത്. അതിന് ശേഷം ഒത്തിരി അഭിമുഖങ്ങളിൽ ഭർത്താവിനെ കുറിച്ച് ഷഫ്ന വാചാലയാവാറുണ്ട്. ഇപ്പോഴിതാ പ്രിയതമനെ ചേർത്ത് പിടിച്ച് നിൽക്കുന്ന പുത്തൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
ഇരുവരും കൂളിങ് ഗ്ലാസ് ഒക്കെ വെച്ച് നിൽക്കുന്ന ഫോട്ടോയ്ക്ക് ഷഫ്ന നൽകിയ ക്യാപ്ഷനാണ് ആരാധകർ ഏറ്റുപിടിച്ചത്. മനോഹരമായ ചില കാര്യങ്ങളുടെ തുടക്കമാവുന്നു എന്നായിരുന്നു ഷഫ്ന ചിത്രത്തിന് താഴെ കുറിച്ചത്. എന്തായിരിക്കും ആ സന്തോഷ വാർത്തയെന്ന് അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം.
ഷഫ്നയുടെ പോസ്റ്റിന് താഴെ ഇതേ ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്. ആദ്യ ചിത്രം വൈറലായതിന് പിന്നാലെ വീണ്ടും ഭർത്താവിനൊപ്പമുള്ള മറ്റൊരു ഫോട്ടോ കൂടി ഷഫ്ന പങ്കുവെച്ചിരുന്നു. ഞങ്ങളുടേതായ നിമിഷങ്ങളിലേക്ക് സെക്കൻഡുകൾ കൊണ്ട് പറന്ന് വന്നു എന്നാണ് ഇതിന് ക്യാപ്ഷനായി കൊടുത്തത്.