എന്നോട് ബിജുവേട്ടന്റെ ചില കൂട്ടുകാരുടെ ഭാര്യമാർ അങ്ങനെ പറയാറുണ്ട്, എനിക്ക് അത് കേൾക്കുന്നതെ ദേഷ്യമാണ്: വെളിപ്പെടുത്തലുമായി സംയുക്താ വർമ്മ

6742

സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സൂപ്പർഹിറ്റ് സിനിമയിലെ നായികയായി മലയാളത്തിലെത്തിയ താരമായിരുന്നു സംയുക്ത വർമ്മ. തുടർന്ന് ഒരുപിടി മികച്ച
സിനിമകളിൽ വേഷമിട്ട സംയുക്ത കേരള സർക്കാരിന്റെ മികച്ച നടിക്കുന്ന സംസ്ഥാന അവാർഡ് വരെ നേടിയിരുന്നു.

വളരെ കുറച്ചുകാലമേ സിനിമയിൽ ഉണ്ടായിരുന്നുള്ളു എങ്കിലും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് നടൻ ബിജു മേനോനുമായി പ്രണയത്തിലായ താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമാവുകയായിരുന്നു.

Advertisements

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സംയുക്ത. യോഗയും നൃത്തവും ഒക്കെയായുള്ള തന്റെ വിശേഷങ്ങൾ സംയുക്ത പങ്കുവെയ്ക്കാറുമുണ്ട്. രണ്ടു കൈയും നീട്ടിയാണ് സംയുകതയുടെയും ബിജു മേനോന്റെയും പുതിയ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്.

Also Read
ഇങ്ങനെയാണോ അമ്മമാർ ചെയ്യേണ്ടതെന്ന് വല്ലാത്തൊരു നോട്ടം നോക്കി ആളുകൾ ചോദിക്കും, താൻ മകളുമായി പോകുമ്പോൾ ഉളള അനുഭവം വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

അതേ സമയം ബിജുമേനോനെ പറ്റി സംയുക്ത പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സംയുക്ത പറയുന്നത് ഇങ്ങനെ. ബിജുവേട്ടന്റെ കൂട്ടുകാരുടെ ഭാര്യമാർ ഒക്കെ എന്നോട് വന്നു പറയും ഇന്നലെ ബിജു ഡ്രിങ്ക്സ് കഴിച്ചു, വളരെ അധികം കഴിച്ചു എന്നൊക്കെ.

എനിക്കത് കേൾക്കുന്നത് തന്നെ ദേഷ്യമാണ്. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്, ഡ്രിങ്ക്സ് കഴിക്കുന്നതും കഴിക്കാതെ ഇരിക്കുന്നതും. അതിൽ നമ്മൾ ഇടപെടുന്നത് ശരിയല്ല. ബിജുവിന്റെ ഇഷ്ടം അതാണ്. ജോലി ഒക്കെ കഴിഞ്ഞു വരുമ്പോൾ നല്ല സമ്മർദ്ദത്തിൽ ആയിരിക്കും അപ്പോൾ ഒരു റിലാക്‌സേഷന് വേണ്ടി ആയിരിക്കും അവർ കഴിക്കുന്നത്.

അതിൽ നമ്മൾ ആവശ്യമില്ലാതെ എന്തിനാണ് ഇടപെടുന്നത്. അത് അവരെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കും.
ചിലർക്ക് കുടിക്കുന്നത് ആണ് റിലാക്‌സേഷൻ ചിലർക്ക് ഭാര്യമാരോട് എല്ലാം തുറന്നു പറയുവാൻ ആയിരിക്കും ഇഷ്ടം.

Also Read
നിറം സിനിമയിലെ കുഞ്ചാക്കോ ബോബനേയും ശാലിനിയേയും പോലെ ആയിരുന്നു ഞങ്ങൾ, പ്രണയം എന്നൊരു സംഭവം അന്ന് ഉണ്ടായിരുന്നില്ല: ബീനാ ആന്റണി

അവരെ അവരുടെ ഇഷ്ടത്തിന് വിടുക. ചിലർ എല്ലാം സുഹൃത്തക്കളോട് ഷെയർ ചെയ്യും, അതല്ലെങ്കിൽ ഒരു കാമുകി അവർക്ക് വേണം, പക്ഷെ ചിലർ അതിനു പോകാറില്ല, ഒരു കാലിൽ മന്ത് ഉള്ളപ്പോൾ അതിനെ മറ്റേ കാലിലും എടുത്ത് വെക്കാൻ ആളുകൾ ശ്രമിക്കാറില്ലലോ എന്നും സംയുക്ത പറയുന്നു.

Advertisement