തീർത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് നടി രചന നാരായണൻ കുട്ടി. നൃത്ത രംഗത്ത് നിന്നും എത്തിയ രചന മികച്ച ഒരു മോഹിനിയാട്ടം നർത്തകി കൂടിയാണ്.
ഇടക്കാലത്ത് ദുബായിൽ റേഡിയോ ജോക്കിയായി ജോലിചെയ്തിരുന്ന രചന നാട്ടിൽ തിരിച്ചെത്തി തൃശ്ശൂരിലെ ഒരു സ്‌കൂളിൽ അധ്യാപിക ആയിരുന്നു. അവിടെ നിന്നുമാണ് മിനി സ്‌ക്രീനിലേക്ക് താരം എത്തുന്നത്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന ആക്ഷേപ ഹാസ്യ പരമ്പരയിലൂടെയാണ് മലയാളി മനസ്സിൽ താരം ഇടം നേടിയത്.
പിന്നീട് ജയറാമിന്റെ നായികയായി ലക്കിസ്റ്റാർ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ന് മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ്. സെന്റിമെന്റലായാലും ഹാസ്യമായാലും എല്ലാം രചന മികച്ച രീതിയിൽ അവതരിപ്പിക്കുക എന്നത് രചനയുടെ പ്രത്യേകതയാണ്.
ഇപ്പോഴിതാ തനിക്ക് ലഭിച്ചിട്ടുള്ള കുറച്ച് തേപ്പ് കഥകളെക്കുറിച്ച് താരം തന്നെ തുറന്ന് പറഞ്ഞ് രംഗത്തെയിരിക്കുകയാണ്. മോളിവുഡ് കണക്ടസിനു നൽകിയ അഭിമുഖത്തിലായിരുന്നു തനിക്ക് ലഭിച്ച തേപ്പുകളെ കുറിച്ച് പറഞ്ഞത്.
സ്‌കൂൾ കാലഘട്ടത്തിൽ ഗേൾസ് സ്‌കൂളിലായതിനാൽ തേപ്പൊന്നും ലഭിച്ചിരുന്നില്ല എന്നും, എന്നാൽ അതിനു ശേഷം നിരവധി തേപ്പുകൾ ലഭിച്ചതായും രചന പറയുന്നു. എന്നാൽ കൂടെ അഭിനയിച്ച താരങ്ങളോട് പ്രണയം തോന്നിയിട്ടില്ലെന്നും, തന്റെ സിനിമയിലെ ആദ്യത്തെ ക്രഷ് ആസിഫ് അലി ആണെന്നും രചന കൂട്ടിച്ചേർത്തു.
അതേ സമയം തന്റെ ഇപ്പോഴത്തെ ക്രഷ് ഹൃഥ്വിക് റോഷൻ ആണെന്നും താരം വ്യക്തമാക്കി. അതേ സമയം ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക്ക് കോഫി എന്ന സിനിമയാണ് രചനയുടേതായി പുറത്തിറങ്ങിയ അവസാന ചലച്ചിത്രം. ചുരുങ്ങിയ കാലം കൊണ്ട് കുറച്ച അധികം നല്ല ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ രചനയ്ക്ക് സാധിച്ചിട്ടുണ്ട്.
അതേ സമയം അടുത്തിടെ താരം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. താരസംഘടനയായി അമ്മയുടെ ഇരിപ്പിട വിവാദത്തെ തുടർന്ന് താരം നിരവധി പ്രതികരണങ്ങൾ നടത്തിയിരുന്നു. വിവാദം ഉയർത്തിയ പാർവ്വതി തിരുവോത്തിനെതിരെയും രചന രംഗത്തെത്തിയിരുന്നു.