ഈ മാസം കുഞ്ഞുവാവ എത്തും, പ്രസവ തീയ്യതി വെളിപ്പെടുത്തി പേളി മാണി

373

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം. ഇതേ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടയിൽ പേളി പ്രണയത്തിലാവുകയായിരുന്നു.

ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇരുവരും സോഷ്യൽ മീഡിയ കളിലും ഏറെ സജീവമാണ്. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതിയെ വരവേൽക്കാനായി കാത്തിരിക്കുകയാണ് താരം. ഗർഭകാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്.

Advertisements

ഇപ്പോളിതാ കുഞ്ഞിന്റെ ജനനതീയതി പുറത്തുവിട്ടിരിക്കുകയാണ് താരം.ഇപ്പോൾ 36ാമത്തെ ആഴ്ചയിലാണ്. ഒൻപത് മാസം ആയി. മാർച്ച് 23 നാണ് കുഞ്ഞ് ജനിക്കുമെന്ന് അവർ പറഞ്ഞിരിക്കുന്നത് വലിയ വെല്ലുവിളി നിറഞ്ഞ ടാസ്‌ക് ആണ് കുഞ്ഞിന് എന്ത് പേരിടുമെന്നുള്ളത്.

മിക്കവാറും ഓരോ വർഷവും ഓരോ പേരായിരിക്കും. അതാണ് എന്റെ പ്ലാൻ. ഒരു വയസ് വരെ ഒരു പേര്. രണ്ടാമത്തെ വയസിൽ മറ്റൊന്ന്. ഡ്രസ് മാറ്റുന്നത് പോലെ പേരും വേണമെങ്കിൽ മാറ്റാം. കുറേ പേരുകൾ മനസിലുണ്ട്. പക്ഷേ താൻ കൺഫ്യൂഷനിലാണ്.

ആദ്യം ഞാൻ പ്രസവിച്ചോട്ടേ. അതിന് ശേഷം പറയാം. അതേ സമയം ആദ്യത്തെ മൂന്ന് മാസം ഉണ്ടായ വോമിറ്റിങ് പ്രശ്നങ്ങളാണ് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളതെന്ന് താരം പറഞ്ഞിരുന്നു. പിന്നെ അതത്ര വലിയ ബുദ്ധിമുട്ടൊന്നും ആയിരുന്നില്ല.

പിന്നെ അവസാന മാസം ആയപ്പോഴെക്കും കുഞ്ഞ് വലുതാവുന്നത് അനുസരിച്ച് നമുക്ക് നടക്കാനൊക്കെ കുറച്ച് പ്രയാസം തോന്നും. അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. പ്രസവത്തിന് ശേഷവും ഇത് ചോദിക്കണേ. പക്ഷെ ഡെലിവറി പെയിനും അത്രയും കഠിനമല്ലല്ലോ. ഞാൻ അതിനെ കുറിച്ച് നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ലെന്നും താരം പറയുന്നു.

Advertisement